റിയാദ് : സൗദിയിലെ സാംസ്കാരിക മഹോത്സവമായ ജനാദരിയ ഫെസ്റ്റിവെലിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിനെ വരച്ചുകൊണ്ട് ചിത്രരചനയിൽ ഒന്നാം

സ്ഥാനം കരസ്ഥമാക്കിയ മലയാളി കലാകാരിയെ വോയിസ് ഓഫ് കേരള 1152 എ.എം റേഡിയോ പ്രവർത്തകർ ആദരിച്ചു. റിയാദിലെ അൽ ആലിയ ഇന്റർനാഷണൽ
സ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിനി ഹഫീഫ ഹാരിസിനെയാണ് റേഡിയോ പ്രവർത്തകർ ആദരിച്ചത്. വിവിധ രാജ്യക്കാരായ ആയിരത്തോളം ചിത്രകാരന്മാരിൽ നിന്നുമാണ് ഈ മിടുക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അൽ ആലിയ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പരിപാടി സ്‌കൂൾ പ്രിൻസിപ്പൾ ഷാനു സി തോമസ് ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്ളവർ ഫ്ളീരിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഹ്മദ്കോയ ഉപഹാരം സമ്മാനിച്ചു.

വോയിസ് ഓഫ് കേരള റേഡിയോ ടീച്ചറും മീഡിയ പ്ലസ് സിഇഒയുമായ അമാനുല്ല വടക്കാങ്ങര ആശംസ പ്രസംഗം നടത്തി. ഹഫീഫ ഹാരിസിനുള്ള ഉപഹാരം വോയിസ് ഓഫ് കേരള 1152 എ.എം റേഡിയോ സൗദി ഹെഡ് ഉബൈദ് എടവണ്ണ നിർവഹിച്ചു. ഇബ്രാഹിം സുബ്ഹാൻ(എനർജി ഫോറം) ഡോ. അബ്ദുൽസലാം(കിംങ് സൗദ് യൂണിവേഴ്സിറ്റി) സ്‌കൂൾ അഡ്‌മിൻ ബിജു, സൂപ്പർവൈസർ കുര്യൻ, ആർ.ഇ.എക്സ് ബാബു, ഇല്ല്യാസ് മണ്ണാർക്കാട്, സുരേഷ് എന്നിവർ സംബന്ധിച്ചു.