- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മലിനീകരണ തട്ടിപ്പ് വിവാദം; ഫോക്‌സ് വാഗൻ കാറുകളുടെ കച്ചവടം കുത്തനെ ഇടിഞ്ഞു; യുഎസിൽ കുറഞ്ഞത് 25 ശതമാനം
വാഷിങ്ടൺ: മലിനീകരണവുമായി ബന്ധപ്പെട്ട വിവാദം ജർമൻ കാർ കമ്പനിയായ ഫോക്‌സ് വാഗന്റെ കച്ചവടം കുത്തനെ ഇടിയാൻ കാരണമായി. ഒട്ടുമിക്ക രാജ്യങ്ങളിലും ഫോക്‌സ് വാഗന്റെ കാറുകളിൽ മലിനീകരണം കുറച്ചുകാണിക്കാൻ സോഫ്റ്റ് വെയർ ഘടിപ്പിച്ചുവെന്നതാണ് കമ്പനിയെ വിവാദത്തിലേക്ക് നയിച്ചത്. ആദ്യം യുഎസിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വിവാദം ഫോക്‌സ് വാഗൻ കാറ
വാഷിങ്ടൺ: മലിനീകരണവുമായി ബന്ധപ്പെട്ട വിവാദം ജർമൻ കാർ കമ്പനിയായ ഫോക്‌സ് വാഗന്റെ കച്ചവടം കുത്തനെ ഇടിയാൻ കാരണമായി. ഒട്ടുമിക്ക രാജ്യങ്ങളിലും ഫോക്‌സ് വാഗന്റെ കാറുകളിൽ മലിനീകരണം കുറച്ചുകാണിക്കാൻ സോഫ്റ്റ് വെയർ ഘടിപ്പിച്ചുവെന്നതാണ് കമ്പനിയെ വിവാദത്തിലേക്ക് നയിച്ചത്. ആദ്യം യുഎസിലാണ് ഈ തട്ടിപ്പ് പുറത്തുവന്നത്. വിവാദം ഫോക്‌സ് വാഗൻ കാറുകളുടെ നവംബർ വില്പനയിൽ വൻ ഇടിവാണ് പ്രതിഫലിപ്പിച്ചത്.
മുൻ വർഷത്തെ അപേക്ഷിച്ച് ഫോക്‌സ് വാഗൻ കാർ കച്ചവടം 24.7 ശതമാനമാണ് കുറഞ്ഞിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. എല്ലാ 2.0L 4 cylinder TDI, 3.0L V6 എന്നീ മോഡലുകളുടെ വിപണനം നിർത്തിയതാണെന്നാണ് ഫോക്‌സ് വാഗൻ കാറുകളുടെ വിപണനത്തിൽ ഇത്രയേറെ ഇടിവുണ്ടാകാൻ കാരണമായത്. രണ്ടും മൂന്നും ലിറ്റർ ഡീസൽ എൻജിൻ കാറുകളിലാണ് മലിനീകരണം കുറച്ചുകാണിക്കുന്നതിനായി സോഫ്റ്റ് വെയർ ഘടിപ്പിച്ചതായി കണ്ടെത്തിയിരുന്നത്. തുടർന്ന് ഈ മോഡലുകൾ നിർത്താൻ കമ്പനി നിർബന്ധിതമാകുകയായിരുന്നു.
നവംബറിൽ സാധാരണയുള്ളതിലും 24,000 കാറുകളാണ് കമ്പനിക്ക് കുറച്ചു വിൽക്കാൻ സാധിച്ചത്. ഗോൾഫ്, പസാറ്റ് മോഡലുകളുടെ കച്ചവടത്തിലാണ് കുത്തനെ ഇടിവുണ്ടായത്. ഒക്ടോബറിൽ ഫോക്‌സ് വാഗൻ കാറുകളുടെ വിപണനത്തിൽ 0.24 ശതമാനം മാത്രമേ ഇടിവുണ്ടായിരുന്നൂള്ളൂ.
കാറുകളിൽ മലിനീകരണം കുറച്ചു കാണിക്കുന്ന സോഫ്റ്റ് വെയർ ഘടിപ്പിച്ചുവെന്ന് കമ്പനി അധികൃതർ തന്നെ പിന്നീട് സമ്മതിച്ചിരുന്നു. ഫോക്‌സ് വാഗൻ കച്ചവടം ഇടിഞ്ഞ് മറ്റു കാർ കമ്പനികൾക്ക് ഗുണകരമായിരിക്കുകയാണ്. നവംബർ ജിഎം കാറുകളുടെ വില്പനയിൽ 1.5 ശതമാനം മുന്നേറ്റം ഉണ്ടായി. ടൊയോട്ട, ഫിയറ്റ്, ക്രിസ്ലർ എന്നീ കമ്പനി കാറുകളുടെ വില്പനയിൽ മുൻ വർഷത്തെക്കാൾ മൂന്നു ശതമാനം വർധനയാണ് നവംബർ മാസത്തിൽ ഉണ്ടായിരിക്കുന്നത്.