- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാധിപത്യം! തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ: ഇനി ഫൈനലിൽ റെയിൽവേസിനെ എതിരിടും
കോഴിക്കോട്: കേരളാ വനിതാ ടീമിന് പിന്നാലെ പുരുഷ വോളിബോൾ ടീമും ഇന്ന് തമിഴ്‌നാടിന് മേൽ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പുരുഷ ടീം തമിഴ്‌നാടിനു മേൽ അക്ഷരാർത്ഥത്തിൽ ആധിപത്യം പുലർത്തി. തമിഴ്‌നാടിനെ തൂത്തെറിഞ്ഞ കേരളം ഇനി ഫൈനലിൽ റെയിൽവേസിനെ നേരിടും. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം അജയ്യരായി ഫൈനലിലെത്തിയത്. സ്‌കോർ: (2422, 3028, 2522). നേരത്തെ കേരള വനിതാ ടീമും തമിഴ്‌നാടിനെ തോൽപ്പിച്ച് ഫൈനലിലെത്തിയിരുന്നു. റെയിൽവേസിനെയാണ് വനിതാ ടീമും ഫൈനലിൽ നേരിടുക. തുല്യശക്തികളുടെ പോരാട്ടമായ പുരുഷ സെമിയിൽ യുവപ്രതിഭകൾ നിറഞ്ഞ തമിഴ്‌നാടിനെതിരെ ആദ്യ സെറ്റ് മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് കേരള പുരുഷ താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയത്. 24-22 എന്ന സ്‌കോറിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം സെറ്റിൽ മാത്രമാണ് നേരിയ വെല്ലുവിളി ഉയർത്താൻ തമിഴ്‌നാടിന് സാധിച്ചത്. എങ്കിലും ആക്രമണ പരമ്പര തീർത്ത് ലീഡ് പിടിച്ച കേരളം 30-28 എന്ന സ്‌കോറിൽ ര
കോഴിക്കോട്: കേരളാ വനിതാ ടീമിന് പിന്നാലെ പുരുഷ വോളിബോൾ ടീമും ഇന്ന് തമിഴ്‌നാടിന് മേൽ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പുരുഷ ടീം തമിഴ്‌നാടിനു മേൽ അക്ഷരാർത്ഥത്തിൽ ആധിപത്യം പുലർത്തി. തമിഴ്‌നാടിനെ തൂത്തെറിഞ്ഞ കേരളം ഇനി ഫൈനലിൽ റെയിൽവേസിനെ നേരിടും.
തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളം അജയ്യരായി ഫൈനലിലെത്തിയത്. സ്‌കോർ: (2422, 3028, 2522). നേരത്തെ കേരള വനിതാ ടീമും തമിഴ്‌നാടിനെ തോൽപ്പിച്ച് ഫൈനലിലെത്തിയിരുന്നു. റെയിൽവേസിനെയാണ് വനിതാ ടീമും ഫൈനലിൽ നേരിടുക.
തുല്യശക്തികളുടെ പോരാട്ടമായ പുരുഷ സെമിയിൽ യുവപ്രതിഭകൾ നിറഞ്ഞ തമിഴ്‌നാടിനെതിരെ ആദ്യ സെറ്റ് മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് കേരള പുരുഷ താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയത്. 24-22 എന്ന സ്‌കോറിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം സെറ്റിൽ മാത്രമാണ് നേരിയ വെല്ലുവിളി ഉയർത്താൻ തമിഴ്‌നാടിന് സാധിച്ചത്.
എങ്കിലും ആക്രമണ പരമ്പര തീർത്ത് ലീഡ് പിടിച്ച കേരളം 30-28 എന്ന സ്‌കോറിൽ രണ്ടാം സെറ്റും കൈപിടിയിലൊതുക്കി. മൂന്നാം സെറ്റിലും കാര്യമായ വെല്ലുവിളി തമിഴ്‌നാട് താരങ്ങളിൽ നിന്നുണ്ടാകാതിരുന്നതോടെ കേരളം എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ഫൈനൽ പ്രവേശനം ഉറപ്പിച്ചു.