- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി താരങ്ങളെ തഴയുന്നു; വോളിബോൾ കോച്ചിനെതിരെ ആരോപണവുമായി ടോം ജോസഫ്
കോഴിക്കോട്: ദേശീയ വോളിബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ജി.ഇ. ശ്രീധരനെതിരെ രൂക്ഷ വിമർശവുമായി അർജുന അവാർഡ് ജേതാവ് ടോം ജോസഫ് രംഗത്ത്. കേരളതാരങ്ങളോട് ശ്രീധരൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കേരള താരങ്ങളെ ശ്രീധരൻ മനപ്പൂർവം തഴയുകയാണെന്നും ടോം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് അർജുന അവാർഡ് ലഭിക്കാതിരിക്കാൻ വോളിബോൾ ഫെഡറേഷൻ കായിക മ
കോഴിക്കോട്: ദേശീയ വോളിബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ജി.ഇ. ശ്രീധരനെതിരെ രൂക്ഷ വിമർശവുമായി അർജുന അവാർഡ് ജേതാവ് ടോം ജോസഫ് രംഗത്ത്. കേരളതാരങ്ങളോട് ശ്രീധരൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കേരള താരങ്ങളെ ശ്രീധരൻ മനപ്പൂർവം തഴയുകയാണെന്നും ടോം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്ക് അർജുന അവാർഡ് ലഭിക്കാതിരിക്കാൻ വോളിബോൾ ഫെഡറേഷൻ കായിക മന്ത്രാലയത്തിന് കത്ത് നൽകിയെന്നും ടോം ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി കേരളം വോളിബോൾ ദേശീയ ചാമ്പ്യന്മാരാണ്. എന്നാൽ കേരള താരങ്ങളെ ദേശീയ ടീമിലുൾപ്പെടുത്താൻ കോച്ച് ശ്രീധരൻ മടിക്കുന്നുവെന്നാണ് ടോം ജോസഫിന്റെ ആരോപണം.കഴിഞ്ഞ വർഷം 17 അംഗ ക്യാമ്പിൽ നിന്ന് ടീമിലിടം കണ്ടെത്താനാകാതെ പുറത്ത് പോകേണ്ടിവന്ന അഞ്ച് പേരും മലയാളികളായിരുന്നുവെന്നത് ഇതിന് തെളിവായി ടോം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട തന്നെയും ടീമിലുൾപ്പെടുത്താൻ കോച്ച് തയ്യാറായില്ല.
തനിക്ക് അർജുന കിട്ടാതിരിക്കാൻ വോളിബോൾ ഫെഡറേഷൻ കായികമന്ത്രാലയത്തിന് കത്ത് നൽകിയെന്നും ടോം ജോസഫ് ആരോപിച്ചു. തന്നെ അർജ്ജുനക്കായി ശുപാർശ ചെയ്യാതിരുന്ന വോളിബോൾ ഫെഡറേഷന്റെ നടപടി വേദനിപ്പിച്ചതായും ടോം ജോസഫ് പറഞ്ഞു. ടോമിനെതിരെ ഫെഡറേഷൻ കായിക മന്ത്രായത്തിന് കത്തയച്ചതായാണ് റിപ്പോർട്ട്. ടോം അച്ചടക്കമില്ലാത്ത താരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ കത്തയച്ചതെന്നാണ് കായികമന്ത്രാലയവൃത്തങ്ങൾ പറയുന്നത്.