- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കുൾ ദേശീയ മീറ്റിൽ കേരളത്തെ തുടർചാമ്പ്യന്മാരാക്കിയ പരിശീലന മികവ്; ഒട്ടേറെ രാജ്യാന്തര താരങ്ങളെ സമ്മാനിച്ച കായികാദ്ധ്യാപകൻ; വോളിബോൾ കോച്ച് വി.ടി.അമീറുദ്ദീൻ ക്യാൻസറിന് കീഴടങ്ങി വിടവാങ്ങുമ്പോൾ
കോഴിക്കോട്: ദേശീയ വോളിബോൾ കോച്ച് വി.ടി.അമീറുദ്ദീൻ അന്തരിച്ചു. 61 വയസ്സായിരുന്നു. കാൻസർ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സ്‌കൂൾ നാഷനൽസിൽ തുടർച്ചയായി കേരളം ചാംപ്യന്മാരായത് അമീറുദ്ദീന്റെ പരിശീലന മികവിലാണ്. ഒട്ടേറെ രാജ്യാന്തര താരങ്ങളെ വളർത്തിയെടുത്തതും അമീറിന്റെ അദ്ധ്യാപന മികവിലാണ്.
നിലവിൽ കൊണ്ടോട്ടി ഇഎംഇഎ കോളജ് പരിശീലകനാണ്. സ്റ്റേറ്റ് സ്‌കൂൾ ടീം, സ്റ്റേറ്റ് ജൂനിയർ, യൂത്ത്, സീനിയർ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവയുടെ കോച്ചായിരുന്നു.മേപ്പയൂർ, ചെറുവണ്ണൂർ, ബേപ്പൂർ ഗവ.ഫിഷറീസ് ഹൈസ്‌കൂൾ, മേപ്പയൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്‌കൂൾ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. മക്കൾ: ജസീന, റോസ്‌ന, മുഹമ്മദ് റോഷൻ
Next Story