- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ വോട്ടിൽ മാർഗ്ഗ നിർദ്ദേശമായി; ബൂത്തിൽ വോട്ട് ചെയ്യാൻ പോകൂമ്പോൾ പാസ്പോർട്ടും കരുതണം
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയുടെ അഞ്ച് പകർപ്പുകൾ എടുത്ത് ഒപ്പ് രേഖപ്പെടുത്തി നാല് പകർപ്പുകൾ അ
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പ്രവാസി ഭാരതീയരുടെ വോട്ട് രേഖപ്പെടുത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയുടെ അഞ്ച് പകർപ്പുകൾ എടുത്ത് ഒപ്പ് രേഖപ്പെടുത്തി നാല് പകർപ്പുകൾ അടിയന്തിരമായി വരണാധികാരികളെ ഏൽപിക്കണം. വരണാധികാരികൾ പോളിങ് സ്റ്റേഷനിൽ നൽകുന്നതിന് മാർക്ക്ഡ് കോപ്പി, വർക്കിങ് കോപ്പി എന്നിവ തയ്യാറാക്കി രണ്ട് പകർപ്പുകൾ നിശ്ചിത ദിവസം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാരെ ഏൽപ്പിക്കണം.
പ്രവാസി ഭാരതീയർ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ അവർ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താൻ പകർപ്പ് നൽകിയ പാസ്‌പോർട്ടിന്റെ ഒറിജിനൽ വേണം തിരിച്ചറിയൽ രേഖയായി പരിശോധിക്കേണ്ടത്. പ്രവാസി ഭാരതീയരുടെ വോട്ടർപട്ടിക പ്രത്യേകം തയ്യാറാക്കി ക്രമനമ്പർ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, പോളിങ് ഉദ്യോഗസ്ഥൻ വോട്ടെടുപ്പ് വേളയിൽ ഫാറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ 2ാം കോളത്തിൽ രേഖപ്പെടുത്തുന്ന പ്രവാസി വോട്ടർപട്ടികയിലെ ക്രമ നമ്പരിന് മുമ്പിൽ പി.വി എന്നു കൂടി ചേർക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുപത്തി അയ്യായിരത്തിൽപരം പ്രവാസികളാണ് വോട്ടർ പട്ടികയിൽ ഓൺലൈൻവഴി പേര് ചേർത്തിരിക്കുന്നത്.ഓരോ വോട്ടും നിർണായകമായ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇ ബാലറ്റ് മാതൃകയിലാകും പ്രവാസി വോട്ട് നടപ്പാക്കുക. നാട്ടിലുള്ളവർക്കും വോട്ട് രേഖപ്പെടുത്താം. അതിനുള്ള മാർഗ്ഗ നിർദ്ദേശമാണ് പുറത്തറിക്കിയത്. ഈ ബാലറ്റിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാവുന്ന ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്ത ശേഷം ഒപ്പും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം അതത് സ്ഥലങ്ങളിലെ റിട്ടേണിങ് ഓഫിസർമാർക്ക് തപാൽമാർഗം അയച്ചുകൊടുക്കുന്നതാണ് ഇബാലറ്റ് മാതൃക. മുൻകൂട്ടി അനുമതി നേടുന്നവർക്ക് മാത്രമേ ഇത്തരത്തിൽ വോട്ട് ചെയ്യാനാവൂ.
വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണലിനു മുൻപുള്ള ദിവസം വരെ പ്രവാസികൾക്ക് ബാലറ്റ് പേപ്പറുകൾ അയയ്ക്കാം. ഈ സമയത്തിനകം ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ അയയ്ക്കാൻ സാധിക്കും.