- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതൃഭൂമി ജീവനക്കാരിൽനിന്ന് പിരിവ്; നാലു റിപ്പോർട്ടർമാരടക്കം 20 പേർക്കു സ്പെഷ്യൽ ഡ്യൂട്ടി; പ്രവാചക നിന്ദ വോട്ടാകാതിരിക്കാൻ മുസ്ലിം ജീവനക്കാരെയും മതസംഘടനാ നേതാക്കളെയും രംഗത്തിറക്കി പ്രചാരണം; കൽപ്പറ്റയിൽ കാലിടറാതിരിക്കാൻ ശ്രേയാംസ് കുമാർ പഠിച്ച പണി പതിനെട്ടും പയറ്റുന്നു
കോഴിക്കോട്: എം.ഡിയായ വീരേന്ദ്രകുമാറിന്റെ വീട്ടിലെ പാചകക്കാരനും അടിച്ചുതളിക്കാർക്കുമൊക്കെ മാതൃഭൂമി ദിനപ്പത്രത്തിൽ നിന്ന് ശമ്പളം കൊടുത്തിരുന്ന കഥകൾ കഴിഞ്ഞകാലങ്ങളിൽ കേട്ടിരുന്നു. അതൊക്കെ പഴയ അർധഫ്യൂഡൽ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കരുതിയവർക്ക് തെറ്റി. വീരേന്ദ്രകുമാറിന്റെ മകനും കൽപ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഇപ്പോൾ മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റെയും സർവാധികാരിയുമായ എം.വി ശ്രേയാംസ്‌കുമാറിന്റെ തന്ത്രങ്ങൾക്കുമുന്നിൽ ഇതൊന്നും ഒന്നുമല്ല. മുതലാളി സ്ഥാനാർത്ഥിയായാൽ ജയിപ്പിക്കാനുള്ള കടമ മാദ്ധ്യമ സ്ഥാപനത്തിലെ ജീവനക്കാർക്കും ഉണ്ടെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.ഇപ്പോൾ ശ്രേയാംസിനുവേണ്ടി മാതൃഭൂമി ജീവനക്കാരിൽനിന്നും പണപ്പിരിവ് തുടങ്ങിയിരിക്കയാണ്. നേരത്തെ വീരേന്ദ്രകുമാർ പാലക്കാട് മൽസരിച്ചപ്പോഴും ജീവനക്കാരിൽനിന്ന് നിർബന്ധ പിരിവ് ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു.മാതൃഭൂമിയിലെ ചില യൂണിയൻ നേതാക്കൾ തന്നെയാണ് 'മണിയടിയുടെ' ഭാഗമായി പിരിവിന് നേതൃത്വം നൽകുന്നത്. മാതൃഭൂമി ജേർണലിസ്റ്റ്‌സ് യൂണിയനും,നോൺ
കോഴിക്കോട്: എം.ഡിയായ വീരേന്ദ്രകുമാറിന്റെ വീട്ടിലെ പാചകക്കാരനും അടിച്ചുതളിക്കാർക്കുമൊക്കെ മാതൃഭൂമി ദിനപ്പത്രത്തിൽ നിന്ന് ശമ്പളം കൊടുത്തിരുന്ന കഥകൾ കഴിഞ്ഞകാലങ്ങളിൽ കേട്ടിരുന്നു. അതൊക്കെ പഴയ അർധഫ്യൂഡൽ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കരുതിയവർക്ക് തെറ്റി.
വീരേന്ദ്രകുമാറിന്റെ മകനും കൽപ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഇപ്പോൾ മാതൃഭൂമി പത്രത്തിന്റെയും ചാനലിന്റെയും സർവാധികാരിയുമായ എം.വി ശ്രേയാംസ്‌കുമാറിന്റെ തന്ത്രങ്ങൾക്കുമുന്നിൽ ഇതൊന്നും ഒന്നുമല്ല. മുതലാളി സ്ഥാനാർത്ഥിയായാൽ ജയിപ്പിക്കാനുള്ള കടമ മാദ്ധ്യമ സ്ഥാപനത്തിലെ ജീവനക്കാർക്കും ഉണ്ടെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.ഇപ്പോൾ ശ്രേയാംസിനുവേണ്ടി മാതൃഭൂമി ജീവനക്കാരിൽനിന്നും പണപ്പിരിവ് തുടങ്ങിയിരിക്കയാണ്.
നേരത്തെ വീരേന്ദ്രകുമാർ പാലക്കാട് മൽസരിച്ചപ്പോഴും ജീവനക്കാരിൽനിന്ന് നിർബന്ധ പിരിവ് ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു.മാതൃഭൂമിയിലെ ചില യൂണിയൻ നേതാക്കൾ തന്നെയാണ് 'മണിയടിയുടെ' ഭാഗമായി പിരിവിന് നേതൃത്വം നൽകുന്നത്. മാതൃഭൂമി ജേർണലിസ്റ്റ്‌സ് യൂണിയനും,നോൺ ജേർണലിസ്റ്റ്‌സ് യൂണിയനും സംയുക്തമായവണ് ചേർന്നാണ് പരിവ് നടത്തുന്നത്. ശ്രേയാംസിന് മാതൃഭൂമി ജീവനക്കാരുടെ സ്‌നേഹോപഹാരം എന്നാണ് പുറമെ പറയുന്നതെങ്കിലും, സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമൊക്കെ തടയപ്പെടുമെന്ന് ഭയന്നാണ് പലരും പരിവ് നൽകുന്നതെന്നാണ് യാഥാർഥ്യം.
നേരത്തെ വേജ് ബോർഡ് നടപ്പാക്കണമെന്ന ന്യായമായ ആവശ്യം തങ്ങളുടെ യൂണിയൻ യോഗത്തിൽ ആവശ്യപ്പെട്ടവരെ ഹൈദരബാദിലേക്കും ആസാമിലേക്കുമൊക്കെ സ്ഥലംമാറ്റിയ പത്രമാണ് മാതൃഭൂമിയെന്നതിനാൽ ഏവരും പേടിച്ച് പിരിവ് നൽകുകയാണ്.കുറഞ്ഞത് 250 രൂപ എന്നാണ് സംഭാവനത്തുക നിശ്ചയിച്ചത്. ചിലർ 500 രൂപയും 1000 രൂപയുമൊക്കെ എഴുതിയിട്ടുണ്ട്. പരിവ് തന്നവരുടെ ലിസ്റ്റ് മുതലാളിക്ക് കൊടുക്കുമെന്ന് ഭയന്നാണ് പലരും തുക കൂട്ടിയെഴുതുന്നത്.
ഇതോടൊപ്പം ശ്രോയാംസിന്റെ പി.ആർ വർക്കും മാതൃഭൂമി ഏറ്റെടുത്തിരിക്കയാണ്. പത്രത്തിലെ നാലുപേരും ചാനലിനെ നാലുപേരെയും സർക്കുലേഷൻ വിഭാഗത്തിലെയും അടക്കം 20 മാതൃഭൂമി ജീവനക്കാർക്ക് കൽപ്പറ്റയിൽ സ്‌ഷ്യെൽ ഡ്യൂട്ടി കൊടുത്തിരിക്കയാണ്. മറ്റുപത്രങ്ങളിലും നവമാദ്ധ്യമങ്ങളിലും ശ്രോയാംസിനായുള്ള വാർത്ത വരുത്തേണ്ടത് ഇപ്പോൾ ഇവരുടെ ചുമതലയായി മാറിയിരിക്കയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഒരു അക്കിടിയിൽനിന്ന് രക്ഷനേടാനയും ശ്രോയാംസ് ജീവനക്കാരെ ഉപയോഗിക്കുന്നുണ്ട്.
മാതൃഭൂമിയുടെ പ്രവാചകനിന്ദാ വിവാദം മുസ്ലം സമുദായം മാതൃഭൂമിക്കെതിരെയെന്നപോലെ തനിക്കെതിരെയും തിരച്ചതായി ശ്രേയാംസിന് ഭയമുണ്ട്. അതുകൊണ്ടുതന്നെ പത്രത്തിലെ ചില മുസ്ലിം ജീവനക്കാർ കൽപ്പറ്റയിൽ പോയി ഇത് ഒരു അബദ്ധമാണെന്ന് വീടുകയറി പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നുണ്ട്.കടലാസിൽ മാത്രം പ്രവർത്തിക്കുന്ന പല മുസ്ലിം സമുദായ സംഘടനകളുടെ അധ്യക്ഷന്മാരെയും യു.ഡി.എഫ് അവസാനത്തെ അടവായി രംഗത്തിറക്കിയിട്ടുണ്ട്.ഇവരും പ്രവാചകനിന്ദ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.
ഈ പ്രശ്‌നത്തിൽ ശ്രേയാംസിന്റെ ഫയറിങ്ങ് താങ്ങാനാവാതെ കഴിഞ്ഞമാസം എഴുത്തുകാരനം കവിയുംകൂടിയായ ഒരു മുതിർന്ന പത്രപ്രവർത്തകൻ മാതൃഭൂമിയിൽനിന്ന് രാജിവച്ചിരുന്നു. എന്നാൽ വിവാദ വാർത്തവന്ന 'നഗരം' സപ്‌ളിമെന്റിന്റെ ചുമതലുള്ള തന്റെ സ്വന്തക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് വീരനും ശ്രേയാംസും എടുത്തത്. ജീവനക്കാരുടെ ആവശ്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയും ബോണസ്‌പോലും ഇല്ലാതാക്കുകയും ചെയ്ത വീരനും ശ്രോയംസിനുമെതിരെ മാദ്ധ്യമലോകത്തുനിന്നുതന്നെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
ഇങ്ങനെയാക്കെ ചെയ്തിട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ജനകീയനുമായ ശശീന്ദ്രൻ എന്ന സാധാരണക്കാരനിൽനിന്ന് കടുത്ത വെല്ലുവിളിയാണ് ശ്രേയാംസ് നേരിടുന്നത്.