- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഡുകളിലെ നേട്ടം ആകെ വോട്ടിൽ കിട്ടിയില്ല; നേമം മണ്ഡലത്തിൽ ബിജെപി രണ്ടാമത്, തിരുവനന്തപുരത്ത് മൂന്നാമത്; രണ്ടിടത്തും എൽഡിഎഫ് മുന്നിൽ; നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപി ഏറെ വിയർപ്പൊഴുക്കേണ്ടിവരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശക്തമായ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ, നേമം, തിരുവനന്തപുരം നിയമസഭാമണ്ഡലങ്ങളിൽ താമര വിരിയിക്കാൻ ഇറങ്ങിയ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നാണ് അന്തിമ കണക്കുകൾ നൽകുന്ന സൂചന. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെട്ട അഞ്ച് നിയോജകമണ്ഡലങ്ങളിൽ ഇരുമുന്നണികളെക
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ശക്തമായ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ, നേമം, തിരുവനന്തപുരം നിയമസഭാമണ്ഡലങ്ങളിൽ താമര വിരിയിക്കാൻ ഇറങ്ങിയ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നാണ് അന്തിമ കണക്കുകൾ നൽകുന്ന സൂചന. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെട്ട അഞ്ച് നിയോജകമണ്ഡലങ്ങളിൽ ഇരുമുന്നണികളെക്കാളും വോട്ടുവിഹിതത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തത്തെിയ ബിജെപി, തിരുവനന്തപുരത്തും കോവളത്തും മൂന്നാം സ്ഥാനത്താണ്. ഇതോടെ ആറുമാസത്തിനുശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വരിയിക്കാൻ ബിജെപിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് വ്യക്തമാണ്.
കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ടുതുറക്കാൻ ബിജെപി കണ്ണുവച്ചിരിക്കുന്ന നേമത്ത് ഇത്തവണ ഒമ്പത് വാർഡുകളാണ് എൽ.ഡി.എഫിന് നേടാനായത്. എന്നാൽ, നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ആകെ നേടിയ വോട്ട് 44475 ആണ്. എന്നാൽ, തിരുമല, പൂജപ്പുര, കരമന, തൃക്കണ്ണാപുരം, നേമം, പാപ്പനംകോട്, കാലടി, മേലാങ്കോട്, വലിയവിള , കമലേശ്വരം, ആറ്റുകാൽ അടക്കം 11 വാർഡുകളിൽ വിജയിച്ചെങ്കിലും ബിജെപിക്ക് ആകെ നേടാനായത് 42124 വോട്ടാണ്. 26035 വോട്ടുമായി യു.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പുഞ്ചക്കരിയും തിരുവല്ലവുമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
മന്ത്രി വി എസ്. ശിവകുമാറിന്റെ തിരുവനന്തപുരം സിറ്റി മണ്ഡലത്തിലെ 27 വാർഡുകളിൽ യു.ഡി.എഫ് ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പൂന്തുറ, വലിയതുറ, വെട്ടുകാട്, പേട്ട എന്നിങ്ങനെ ആറ് സീറ്റിലൊതുങ്ങി. ഇവിടെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന മത്സരം. സിപിഐ(എം) 11 വാർഡുകളിൽ ആധിപത്യമുറപ്പിച്ചപ്പോൾ 10 വാർഡിലാണ് ബിജെപി ജയിച്ചത്. പക്ഷേ, വോട്ടുവിഹിതത്തിൽ ഇരുമുന്നണികൾക്കും താഴെയാണ് ബിജെപിയുടെ സ്ഥാനം (31863). ആറ് വാർഡുകളിലൊതുങ്ങിയെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ മൊത്തം 33075 വോട്ട് നേടിയപ്പോൾ, ഇവരെയൊക്കെ ഞെട്ടിച്ച് 42780 വോട്ടാണ് 27 വാർഡുകളിൽനിന്ന് എൽ.ഡി.എഫ് നേടിയത്.
കഴക്കൂട്ടത്തെ 22 വാർഡുകളിൽ ഞാണ്ടൂർകോണം, പൗഡിക്കോണം, കരിക്കകം, ആറ്റിപ്ര വാർഡുകൾ പിടിച്ചടെുത്ത ബിജെപിക്ക് പക്ഷേ നിയോജകമണ്ഡലത്തിൽ കാര്യമായ വോട്ടുവർധന ഉണ്ടാക്കാൻ സാധിച്ചില്ല. 22 സ്ഥാനാർത്ഥികൾക്കും പിടിക്കാനായത് 31053 വോട്ടുകൾ. എന്നാൽ, 11 വാർഡുകൾ ഇടതുപക്ഷത്തേക്ക് ചായ്ച്ച് സിപിഐ(എം) സ്ഥാനാർത്ഥികൾ നേടിയത് 43879 വോട്ടാണ്. ഇവിടെ കോൺഗ്രസിന് ആകെ നേടാനായത് 29420 വോട്ടും. ചന്തവിള, പള്ളിത്തുറ,ചെറുവയ്ക്കൽ, ആക്കുളം, ഉള്ളൂർ, നാലാഞ്ചിറ വാർഡുകളാണ് യു.ഡി.എഫ് നേടിയത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 24 വാർഡുകളിൽ ബിജെപി 32864 വോട്ട് നേടിയെങ്കിൽ എൽ.ഡി.എഫിന് 38595 വോട്ടും യു.ഡി.എഫിന് 29380 വോട്ടുമാണ് ലഭിച്ചത്. കോവളം നിയോജകമണ്ഡലത്തിൽനിന്ന് വിഴിഞ്ഞം, കോട്ടപ്പുറം എൽ.ഡി.എഫ് നേടിയപ്പോൾ ഹാർബറും മുല്ലൂറും യു.ഡി.എഫ് നിലനിർത്തി. ഇവിടെ വെങ്ങാനൂർ, വെള്ളാർ വാർഡുകൾ മാത്രമാണ് ബിജെപിക്ക് ഒപ്പം നിറുത്താനായത്. പക്ഷേ, വോട്ടിങ് വിഹിതത്തിൽ ഇരുമുന്നണികളെക്കാളും താഴെയാണ് ബിജെപി.
പക്ഷേ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് പാറ്റേണല്ല, നിയസഭാതെരഞ്ഞെടുപ്പിൽ കാണുകയെന്നും ശക്തരായ സ്ഥാനാർത്ഥികൾ നിൽക്കുന്നതോടെ ഈ മണ്ഡലങ്ങൾ പൂർണമായും ബിജെപിക്ക് അനുകൂലമാവുമെന്നും പാർട്ടി നേതാവ് വി.വി രാജേഷ് 'മറുനാടൻ മലയാളിയോട്' പ്രതികരിച്ചു. ഇത്രയും കൗൺസിലർമാർ ഒന്നുമില്ലാതെ മുൻകാലങ്ങളിൽ ജയത്തോട് അടുക്കാമെങ്കിൽ, ഇത്തവണ അടിത്തറ ശക്തമായതിനാൽ വിജയം ഉറപ്പാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.