- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓൺലൈൻ സംവിധാനം ബുധനാഴ്ച വൈകുന്നേരം മുതൽ വീണ്ടും പ്രവർത്തന സജ്ജമാകും. പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫോറം നാല്, ഉൾക്കുറിപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപത്തിനുള്ള ഫോറം ആറ്, ഉൾക്കുറിപ്പിന്റെ സ്ഥാന
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓൺലൈൻ സംവിധാനം ബുധനാഴ്ച വൈകുന്നേരം മുതൽ വീണ്ടും പ്രവർത്തന സജ്ജമാകും. പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫോറം നാല്, ഉൾക്കുറിപ്പിലെ വിശദാംശത്തിനെതിരെയുള്ള ആക്ഷേപത്തിനുള്ള ഫോറം ആറ്, ഉൾക്കുറിപ്പിന്റെ സ്ഥാനമാറ്റത്തിനുള്ള ഫോറം ഏഴ് എന്നീ ഓൺലൈൻ സൗകര്യങ്ങളാണ് പുനഃസ്ഥാപിക്കുന്നത്.
മുമ്പ് ഓൺലൈനിലൂടെയും അല്ലാതെയും ലഭിച്ച അപേക്ഷകളിൽ തുടർ നടപടികൾക്കായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സംവിധാനമാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിനുള്ള എട്ടാം നമ്പർ ഫോറത്തിലെ അപേക്ഷകൾ നേരിട്ടോ, തപാലിലൂടെയോ വേണം ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടത്. ഇത്തരം അപേക്ഷകൾ ഒക്‌ടോബർ അഞ്ച് വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന ഉത്തരവിന്മേലുള്ള അപ്പീലുകൾ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് (ജില്ലാ കളക്ടർ) ആണ് നൽകേണ്ടത്.
അപ്പീൽ അപേക്ഷകളിൽ 10 രൂപയുടെ ഫീസ് നേരിട്ട് അയയ്ക്കുയോ, കോർട്ട് ഫീ സ്റ്റാമ്പ് മുഖേനയോ ഒടുക്കേണ്ടതുണ്ട്. പ്രവാസി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളിലും സമയബന്ധിതമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ഇലക്ടറൽ രജിസ്‌ഷ്രേൻ ഓഫീസർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുതായി രൂപീകരിച്ചതോ പുനഃസംഘടിപ്പിച്ചതോ ആയ തദ്ദേശഭരണ സ്ഥപാനങ്ങളിൽ വാർഡ് വിഭജനം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ ഈ സൗകര്യങ്ങൾ ലഭ്യമാകുകയുള്ളു. അത്തരം സ്ഥാപനങ്ങളിൽ അന്തിമ വോട്ടർ പട്ടിക പുനക്രമീകരണം നടത്തി പ്രസിദ്ധീകരിക്കുന്നതിനുള്ള നിർദ്ദേശം പിന്നാലെ പുറപ്പെടുവിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശങ്ങളിൽ പറയുന്നു.