- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗം ഛേദിക്കപ്പെട്ട ഗംഗേശാനന്ദന് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വാമിക്ക് സ്ലിപ്പ് നൽകിയെന്ന് ബിഎൽഒ; ആശ്രമത്തിന്റെ വിലാസത്തിലുള്ള തിരിച്ചറിയൽ കാർഡുമായി ഗംഗേശാനന്ദൻ വോട്ടു ചെയ്തത് ചവറയിലെ 16-ാം ബൂത്തിൽ 983 -ാം പേരുകാരനായി
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും വിവാദ സ്വാമിക്ക് വോട്ട് ചെയ്യാനുള്ള സ്ലിപ്പ് വിതരണം ചെയ്തതായി ബിഎൽഒ അജന്തകുമാരി വെളിപ്പെടുത്തുന്നു. സ്വമിയുടെ ലിംഗം ഛേദിക്കപ്പെട്ടതിന് പിന്നാലെ ഇയാൾക്ക് പന്മന ആശ്രമവുമായി യാതൊരു ബന്ധവുമില്ലെന്ന വാദവുമായി ആശ്രമം അധികൃതർ രംഗത്തെത്തിയിരുന്നു. സ്വമിക്ക് പന്മനയുമായി ബന്ധമുണ്ടെന്നുള്ള പ്രചരണം അവസാനിപ്പിക്കണമെന്നും മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് ബിഎൽഒയുടെ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ഗംഗേശാനന്ദ തീർത്ഥപാദർ ഇപ്പോഴും പന്മന ആശ്രമത്തിലെ അന്തേവാസിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വമിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന തിരിച്ചറിയൽ കാർഡിലും പന്മന ആശ്രമത്തിലെ വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംടിഎസ്2104
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന വാദം പൊളിയുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും വിവാദ സ്വാമിക്ക് വോട്ട് ചെയ്യാനുള്ള സ്ലിപ്പ് വിതരണം ചെയ്തതായി ബിഎൽഒ അജന്തകുമാരി വെളിപ്പെടുത്തുന്നു.
സ്വമിയുടെ ലിംഗം ഛേദിക്കപ്പെട്ടതിന് പിന്നാലെ ഇയാൾക്ക് പന്മന ആശ്രമവുമായി യാതൊരു ബന്ധവുമില്ലെന്ന വാദവുമായി ആശ്രമം അധികൃതർ രംഗത്തെത്തിയിരുന്നു. സ്വമിക്ക് പന്മനയുമായി ബന്ധമുണ്ടെന്നുള്ള പ്രചരണം അവസാനിപ്പിക്കണമെന്നും മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് ബിഎൽഒയുടെ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും ഗംഗേശാനന്ദ തീർത്ഥപാദർ ഇപ്പോഴും പന്മന ആശ്രമത്തിലെ അന്തേവാസിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വമിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന തിരിച്ചറിയൽ കാർഡിലും പന്മന ആശ്രമത്തിലെ വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംടിഎസ്2104560 എന്ന നമ്പരിലുള്ള തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡനുസരിച്ച് ചവറ നിയോജക മണ്ഡലത്തില 16-ാം ബൂത്തിലെ 983 -ാം നമ്പർ വോട്ടറാണ് സ്വാമി. കമ്മീഷന്റെ തിരിച്ചറിയൽ കാർഡിൽ രക്ഷകർത്താവിന്റെ സ്ഥാനത്ത് സ്വാമി പ്രജ്ഞാനനന്ദ തീർത്ഥ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പന്മനയിലെ എട്ട് സ്വാമിമാർക്കാണ് ആശ്രമത്തിന്റെ വിലാസത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡുള്ളത്.
എട്ട് വർഷം മുൻപ് ആശ്രമവുമായുള്ള ബന്ധമുപേക്ഷിച്ച ഗംഗേശാനന്ദ തീർത്ഥ പാദർ പോയെന്നായിരുന്നു മഠാധിപതി പറഞ്ഞത്. ആശ്രമം വിട്ട സ്വമി ഹോട്ടൽ ബിസിനസ് നടത്തുന്നതായി അറിഞ്ഞെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഗംഗേശാനന്ദ വോട്ടു ചെയ്‌തെന്ന ബിഎൽഒയുടെ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ പന്മന ആശ്രമത്തിന്റെ വിശദീകരണത്തിലെ തട്ടിപ്പ് പുറത്തുവന്നിരിക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പിനും കൃത്യമായി ചവറയിലെ ബൂത്തിൽ വോട്ടുചെയ്യുന്ന വ്യക്തിയാണ് ഗംഗേശാനന്ദയെന്നും ബൂത്ത് ലെവൽ ഓഫീസർ അജന്ത കുമാരി സ്ഥിരീകരിക്കുന്നു.
ആറുമാസത്തിലധികം ഒരാൾ സ്ഥലത്തില്ലെങ്കിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുമെന്നിരിക്കെ ആശ്രമം അധികൃതരുടെ വാദം പൊള്ളയാണെന്നതിൽ സംശയമില്ല. ആശ്രമത്തിലെ സ്ഥിരം ആന്തേവാസിയല്ലെങ്കിലും പ്രധാന പരിപാടികൾക്കൊക്കെ സ്ഥിരമായി എത്താറുള്ള സ്വാമിക്ക് ആശ്രമവുമായി ബന്ധമില്ലെന്ന അധികൃതരുടെ വാദം വോട്ടേഴ്‌സ് ലിസ്റ്റിലെ വിവരങ്ങൾ പുറത്തുവന്നതോടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.