കുവൈറ്റ് സിറ്റി: പ്രവാസി ഇന്ത്യക്കാർക്ക് വേട്ടു ചെയ്യുന്നതിന് സൗകര്യമൊരുക്കാൻ പോസ്റ്റൽ വോട്ടിന്റെയും പ്രോക്‌സി വോട്ടിങ്ങിന്റെയും സാധ്യതകൾ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പരിശോധിക്കുന്നു.  എൻആർഐസിനു വോട്ടർ പട്ടികയിൽ പേര് രജിസ്‌ററർ ചെയ്യാനുള്ള സൗകര്യമുണ്ടാക്കുന്നതിനായി സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ എന്ന പ്രോഗ്രാമും ഇലക്ഷൻ കമ്മീഷൻ സംഘടിപ്പിക്കും.

ഇന്ത്യക്കാർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ദ നാഷണൽ സർവ്വീസ് പോർട്ടൽ എന്ന വെബ് പോർട്ടൽ തുടങ്ങിയിട്ടുണ്ട്. ഇലക്ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കുമായി http://www.nvsp.in എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്.