- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിന്റെ പദവി സംബന്ധിച്ച വിവാദത്തിന് ഇന്ന് പരിഹാരം ഉണ്ടാക്കും; ചുമതലയേറ്റെന്ന് പറഞ്ഞ പിണറായിയോടും കോടിയേരിയോടും അതൃപ്തി മറച്ചുവയ്ക്കാതെ വി എസ്; ഭരണഘടനാ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമായില്ല
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വി എസ്. അച്യുതാനന്ദന്റെ ചുമതലയേൽക്കലിനെ കുറിച്ചുള്ള അവ്യക്തതകൾ ഇന്ന് അവസാനിക്കും. വി എസ് കഴിഞ്ഞ മാസം 18ന് ചുമതലയേറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ചുമതലയേറ്റിട്ടില്ലെന്ന സൂചനയോടെയുള്ള പ്രതികരണം ഇന്നലെ വി.എസിൽ നിന്നുണ്ടായത്. ചുമതലയേൽക്കാത്തതിന് കാരണം പ്രഖ്യാപിച്ചവരോട് ചോദിക്കണമെന്നാണ് വി എസ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടും. ഇന്നു തന്നെ പ്രശ്‌ന പരിഹാരവും ഉണ്ടാക്കും. ചെയർമാന് കാബിനറ്റ് പദവിയോടെ കമ്മിഷൻ രൂപീകരിച്ച് ഒരു മാസമാകാറായപ്പോഴാണ് പേഴ്‌സണൽ സ്റ്റാഫിനെ അനുവദിച്ച് ഉത്തരവിറങ്ങിയത്. അപ്പോഴും ഓഫീസ്, ഔദ്യോഗിക വസതി എന്നിവ സംബന്ധിച്ച അവ്യക്തത തുടർന്നു. പേഴ്‌സണൽ സ്റ്റാഫിനെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പം, ഇതോടെ ചുമതലയേറ്റതായി കണക്കാക്കുന്നു എന്നറിയിക്കുന്ന കുറിപ്പും ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിൽ നിന്ന് വി.എസിന്റെ ഓഫീസിലെത്തിച്ചതായാണ്
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള വി എസ്. അച്യുതാനന്ദന്റെ ചുമതലയേൽക്കലിനെ കുറിച്ചുള്ള അവ്യക്തതകൾ ഇന്ന് അവസാനിക്കും. വി എസ് കഴിഞ്ഞ മാസം 18ന് ചുമതലയേറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ചുമതലയേറ്റിട്ടില്ലെന്ന സൂചനയോടെയുള്ള പ്രതികരണം ഇന്നലെ വി.എസിൽ നിന്നുണ്ടായത്. ചുമതലയേൽക്കാത്തതിന് കാരണം പ്രഖ്യാപിച്ചവരോട് ചോദിക്കണമെന്നാണ് വി എസ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടും. ഇന്നു തന്നെ പ്രശ്‌ന പരിഹാരവും ഉണ്ടാക്കും.
ചെയർമാന് കാബിനറ്റ് പദവിയോടെ കമ്മിഷൻ രൂപീകരിച്ച് ഒരു മാസമാകാറായപ്പോഴാണ് പേഴ്‌സണൽ സ്റ്റാഫിനെ അനുവദിച്ച് ഉത്തരവിറങ്ങിയത്. അപ്പോഴും ഓഫീസ്, ഔദ്യോഗിക വസതി എന്നിവ സംബന്ധിച്ച അവ്യക്തത തുടർന്നു. പേഴ്‌സണൽ സ്റ്റാഫിനെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പം, ഇതോടെ ചുമതലയേറ്റതായി കണക്കാക്കുന്നു എന്നറിയിക്കുന്ന കുറിപ്പും ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിൽ നിന്ന് വി.എസിന്റെ ഓഫീസിലെത്തിച്ചതായാണ് വിവരം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചുള്ള കുറിപ്പ് വി.എസിന്റെ ഓഫീസിൽ നിന്ന് സർക്കാരിലേക്കും പോയി. ഈ സാങ്കേതികത്വമാണ് വി എസ് ചുമതലയേറ്റതിന്റെ ന്യായീകരണമായി സർക്കാർ വൃത്തങ്ങൾ കാണുന്നത്.
എന്നാൽ ഓഫീസോ ഔദ്യോഗിക വസതിയോ ആകാതെ എങ്ങനെ യോഗം ചേരുമെന്ന ചോദ്യമാണ് വി എസ് ഉയർത്തുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വമെന്ന വി.എസിന്റെ ആവശ്യത്തിലും തീരുമാനമായിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ഇതിൽ നിർണായകമാകും. ഇന്ന് ഡൽഹിയിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ ചേരുന്നുണ്ട്. കേരളത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പി.ബി കമ്മിഷൻ റിപ്പോർട്ട് ഈ യോഗത്തിൽ ചർച്ചയായേക്കും. കമ്മിഷൻ റിപ്പോർട്ടിന്മേൽ തീർപ്പുണ്ടായാൽ തന്നെ, സംഘടനാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വി.എസിന് അനുയോജ്യമായ ഘടകം അനുവദിക്കണമെന്ന നിർദ്ദേശമേ കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഉണ്ടാവാനിടയുള്ളൂ.
വി.എസിനെതിരെ ശാസന പോലുള്ള അച്ചടക്ക നടപടിയുണ്ടായാലും അദ്ഭുതപ്പെടാനില്ല. അതെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. ഈ മാസം 17 മുതൽ 19 വരെയാണ് കേന്ദ്ര കമ്മിറ്റി യോഗം. ഒക്ടോബർ ആദ്യ വാരമേ സംസ്ഥാന കമ്മിറ്റി ചേരുന്നുള്ളൂ. ഇതോടെ പാർട്ടി പദവിയിൽ വിഎസിന്റെ കാര്യത്തിൽ വ്യക്തത വരുത്തും.