- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസ് സെക്രട്ടറിയേറ്റിൽ കയറണമെന്ന വാശിയിൽ; താമസിക്കാൻ മന്ത്രിമന്ദിരം അനുവദിച്ചിട്ടും തൃപ്തി പോര; വിഎസിന്റെ ചുമതല ഏൽക്കൽ വിവാദത്തിന് അന്ത്യമായില്ല
തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മിഷന്റെ ഓഫീസ് സെക്രട്ടറിയേറ്റിൽ തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് വി എസ് അച്യുതാനന്ദൻ. എന്നാൽ വിട്ടുവീഴ്ചയ്ക്ക് സർക്കാരും തയ്യാറല്ല. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായി വി എസ് അച്യുതാനന്ദൻ ചുമതല ഏൽക്കുന്നതിൽ പ്രതിസന്ധി തുടരുകയാണ്. സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സ് മന്ദിരത്തിൽ ഓഫിസ് ആവശ്യപ്പെട്ട വിഎസിന് അതു നൽകില്ല എന്നതിൽ തന്നെ ഉറച്ചുനിൽക്കുകയാണു സർക്കാർ. ലോ കോളജ് ജംക്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐഎംജി) ഓഫിസ് ഒരുക്കാനാണു തീരുമാനം. തൊട്ടടുത്തുള്ള ബാർട്ടൺഹിൽ വളപ്പിൽ ഐഎംജിയുടെ തന്നെയുള്ള പരിശീലനകേന്ദ്രമാകാം എന്നതാണ് ആദ്യം വന്ന നിർദ്ദേശം. വി എസ് ഉടക്കിയതോടെ ഇത് ഐഎംജിയുടെ ആസ്ഥാനമന്ദിരത്തിൽ തന്നെ വേണമെങ്കിൽ ആകാം എന്നതിലേക്കു മാറി. സെക്രട്ടേറിയറ്റോ അനുബന്ധ മന്ദിരങ്ങളോ മുൻ മുഖ്യമന്ത്രിയുടെ ആസ്ഥാനമാക്കുന്നതിനോടു പിണറായി സർക്കാർ യോജിക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് ഭരണ പരിഷ്‌കാര കമ്മീഷന്റെ ചുമതല വി എസ് ഏറ്റെടുക്കാത്തതും. കമ്മിഷനിലെ സ
തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മിഷന്റെ ഓഫീസ് സെക്രട്ടറിയേറ്റിൽ തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് വി എസ് അച്യുതാനന്ദൻ. എന്നാൽ വിട്ടുവീഴ്ചയ്ക്ക് സർക്കാരും തയ്യാറല്ല. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനായി വി എസ് അച്യുതാനന്ദൻ ചുമതല ഏൽക്കുന്നതിൽ പ്രതിസന്ധി തുടരുകയാണ്. സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സ് മന്ദിരത്തിൽ ഓഫിസ് ആവശ്യപ്പെട്ട വിഎസിന് അതു നൽകില്ല എന്നതിൽ തന്നെ ഉറച്ചുനിൽക്കുകയാണു സർക്കാർ.
ലോ കോളജ് ജംക്ഷനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐഎംജി) ഓഫിസ് ഒരുക്കാനാണു തീരുമാനം. തൊട്ടടുത്തുള്ള ബാർട്ടൺഹിൽ വളപ്പിൽ ഐഎംജിയുടെ തന്നെയുള്ള പരിശീലനകേന്ദ്രമാകാം എന്നതാണ് ആദ്യം വന്ന നിർദ്ദേശം. വി എസ് ഉടക്കിയതോടെ ഇത് ഐഎംജിയുടെ ആസ്ഥാനമന്ദിരത്തിൽ തന്നെ വേണമെങ്കിൽ ആകാം എന്നതിലേക്കു മാറി. സെക്രട്ടേറിയറ്റോ അനുബന്ധ മന്ദിരങ്ങളോ മുൻ മുഖ്യമന്ത്രിയുടെ ആസ്ഥാനമാക്കുന്നതിനോടു പിണറായി സർക്കാർ യോജിക്കുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് ഭരണ പരിഷ്‌കാര കമ്മീഷന്റെ ചുമതല വി എസ് ഏറ്റെടുക്കാത്തതും.
കമ്മിഷനിലെ സ്റ്റാഫിന്റെ അംഗബലം, ഘടന എന്നിവയുടെ കാര്യത്തിലും വി എസ് വിയോജിപ്പിലാണ്. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി എന്ന തസ്തിക തന്നെ സ്റ്റാഫിലില്ല. കാബിനറ്റ് റാങ്കുണ്ടെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്കുശേഷം അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മാത്രം. മന്ത്രിമാർക്കു പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞാൽ സ്‌പെഷൽ പിഎസ്, അഡീഷനൽ പിഎസ് തസ്തികകളിൽ മൂന്നോ നാലോ പേരുണ്ടാകാറുണ്ട്. ഇതെല്ലാം വിഎസിനെ ചൊടുപ്പിക്കുന്നു. എന്നാൽ ബദൽ അധികാര കേന്ദ്രമാകാനുള്ള വിഎസിന്റെ നീക്കത്തെ അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇത് തരിച്ചറിഞ്ഞാണ് വിഎസും എതിർപ്പ് ശക്തമാക്കുന്നത്.
അതിനിടെ അച്യുതാനന്ദന് ഔദ്യോഗിക വസതിയായി. 'കവടിയാർ ഹൗസ്'. മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിച്ചിരുന്നതാണു 'കവടിയാർ ഹൗസ്'. അവിടെ അറ്റകുറ്റപ്പണികൾ വേണ്ടിവന്നതിനാൽ തൊട്ടടുത്തുള്ള 'സുമാനുഷ'ത്തിലേക്ക് അദ്ദേഹം ചേക്കേറി. ചീഫ് സെക്രട്ടറിയായിരിക്കെ ജിജി തോംസൺ നവീകരിച്ചു താമസമാക്കിയതാണ് ഈ വീട്. അങ്ങനെ ഒഴിഞ്ഞുകിടന്ന കവടിയാർ ഹൗസാണു മിനുക്കി വിഎസിന് അനുവദിച്ചത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.സി.ജോസഫിന്റെ ഔദ്യോഗികവസതി ഇതായിരുന്നു.