- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക വീട്ടിലേക്ക് താമസം മാറുകയും കാറിൽ യാത്ര തുടങ്ങുകയും ചെയ്തതോടെ പ്രധാന തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ പിണറായി; സെക്രട്ടറിയേറ്റിൽ ഓഫീസ് വേണമെന്ന വിഎസിന്റെ ആവശ്യം ഇനി അംഗീകരിക്കില്ല; അവശേഷിക്കുന്നത് ചുമതല ഏൽക്കാതെ എത്രനാൾ ആനുകൂല്യങ്ങൾ കൈപ്പറ്റാനാകുമെന്ന ചോദ്യം
തിരുവനന്തപുരം: ഇനി നമുക്ക് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായി വി എസ് അച്യുതാനന്ദനെ വിശേഷിപ്പിക്കാം. ക്യാബിനറ്റ് പദവിയോടെ പിണറായി സർക്കാർ അനുവദിച്ച പദവിയുടെ ഭാഗമായുള്ള ഔദ്യോഗിക വസതിയിലേക്ക് വി എസ് താമസം മാറി. സർക്കാർ കാറും ഉപയോഗിച്ചു. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷൻ അംഗമായി വി എസ് ചുമതല ഏൽക്കുമോ എന്ന സംശയങ്ങൾക്ക് വിരമാമാകുകയാണ്. എന്നാൽ ആശങ്ക പൂർണ്ണമായും മാറുന്നില്ല. തന്റെ ഓഫീസ് ഓഫിസ് സെക്രട്ടേറിയറ്റിൽത്തന്നെ ക്രമീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ചെയർമാൻ വി എസ്.അച്യുതാനന്ദൻ നിൽക്കുകയാണ്. കമ്മിഷൻ കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ അങ്ങനെ വേണമെന്നു വി എസ് പരസ്യമായി അഭിപ്രായപ്പെട്ടു. തമ്പുരാൻ മുക്കിലെ വാടക വസതിയിൽനിന്ന് ഇന്നലെ ഉച്ചയോടെയാണു വിഎസും കുടുംബവും കവടിയാർ ഹൗസിലേക്കു മാറിയത്. ഭരണപരിഷ്‌കാര കമ്മിഷൻ ഓഫിസ് സെക്രട്ടേറിയറ്റിലെ പുതിയ അനക്‌സ് മന്ദിരത്തിൽ വേണമെന്നാണു വി എസ് ആവശ്യപ്പെട്ടതെങ്കിലും അത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐഎംജി) ക്രമീകരിക്കാനാണു സർക്കാർ തീരുമാനിച്ചത്. ഇക്ക
തിരുവനന്തപുരം: ഇനി നമുക്ക് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാനായി വി എസ് അച്യുതാനന്ദനെ വിശേഷിപ്പിക്കാം. ക്യാബിനറ്റ് പദവിയോടെ പിണറായി സർക്കാർ അനുവദിച്ച പദവിയുടെ ഭാഗമായുള്ള ഔദ്യോഗിക വസതിയിലേക്ക് വി എസ് താമസം മാറി. സർക്കാർ കാറും ഉപയോഗിച്ചു. ഇതോടെ ഭരണ പരിഷ്‌കാര കമ്മീഷൻ അംഗമായി വി എസ് ചുമതല ഏൽക്കുമോ എന്ന സംശയങ്ങൾക്ക് വിരമാമാകുകയാണ്. എന്നാൽ ആശങ്ക പൂർണ്ണമായും മാറുന്നില്ല. തന്റെ ഓഫീസ് ഓഫിസ് സെക്രട്ടേറിയറ്റിൽത്തന്നെ ക്രമീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ചെയർമാൻ വി എസ്.അച്യുതാനന്ദൻ നിൽക്കുകയാണ്. കമ്മിഷൻ കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ അങ്ങനെ വേണമെന്നു വി എസ് പരസ്യമായി അഭിപ്രായപ്പെട്ടു.
തമ്പുരാൻ മുക്കിലെ വാടക വസതിയിൽനിന്ന് ഇന്നലെ ഉച്ചയോടെയാണു വിഎസും കുടുംബവും കവടിയാർ ഹൗസിലേക്കു മാറിയത്. ഭരണപരിഷ്‌കാര കമ്മിഷൻ ഓഫിസ് സെക്രട്ടേറിയറ്റിലെ പുതിയ അനക്‌സ് മന്ദിരത്തിൽ വേണമെന്നാണു വി എസ് ആവശ്യപ്പെട്ടതെങ്കിലും അത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ (ഐഎംജി) ക്രമീകരിക്കാനാണു സർക്കാർ തീരുമാനിച്ചത്. ഇക്കാര്യത്തിലെ അതൃപ്തി വി എസ് പരസ്യമായി പ്രകടിപ്പിക്കുകയും ചീഫ് സെക്രട്ടറിക്കു കത്തെഴുതുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോഴാണ് അക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും സെക്രട്ടേറിയറ്റാണു നല്ലതെന്നും വി എസ് പ്രതികരിച്ചത്. ഇതോടെ വി എസ് ചുമതല ഏൽക്കുമോ എന്ന ആശങ്കയെത്തി. എന്നാൽ തിരുവല്ലയിൽ നടന്ന മന്ത്രി മാത്യു ടി തോമസിന്റെ മകളുടെ വിവാഹത്തിൽ വി എസ് സർക്കാർ നമ്പർ വച്ച കാറിൽ പറന്നെത്തി. ഇതോടെ പദവി ഏറ്റെടുക്കുമെന്ന് ഉറപ്പാവുകയും ചെയ്തു. തൊട്ടു പിറകേ താമസവും ഔദ്യോഗിക വീട്ടിലേക്കായി.
സർക്കാരുമായി യോജിച്ചു പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വി എസ് അച്യുതാനന്ദൻ പറഞ്ഞു. രാഷ്ട്രീയ സംഘർഷങ്ങൾ കൂടുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിനു ശ്രമിക്കുമെന്നും അറിയിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് ഓണാശംസകൾ നേർന്ന വി എസ് പായസ വിതരണവും നടത്തി. പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞശേഷം വാടകവസതിയിലായിരുന്നു അച്യുതാനന്ദന്റെ താമസം. കാബിനറ്റ് പദവി ലഭിച്ചെങ്കിലും കവടിയാർ ഹൗസ് അദ്ദേഹത്തിനായി ക്രമീകരിച്ച് ഉത്തരവിറക്കിയത് ഏതാനും ദിവസം മുമ്പു മാത്രമാണ്. ഇതിനിടെ ഓഫീസ് അനുവദിക്കലിൽ പ്രശ്‌നങ്ങൾ തീരുന്നില്ല. സെക്രട്ടറിയേറ്റിൽ വിഎസിന് ഓഫീസ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി. സമാന്തര അധികാര കേന്ദ്രമായി മാറാൻ വിഎസിനെ അനുവദിക്കാതിരിക്കാനാണ് ഇത്.
ഇത് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ഓഫീസ് സെക്രട്ടറിയേറ്റിലായാലെ ചുമതല ഏൽക്കൂവെന്ന കടുംപിടിത്തമാണ് വിഎസിനുള്ളത്. ഓഫീസ് ഐഎംജിയിൽ തന്നെ നിലനിർത്തിയാൽ ചുമതല ഏൽക്കാൻ വി എസ് എത്തില്ല. ഈ സാഹചര്യത്തിൽ സർക്കാർ വീടും ഔദ്യോഗിക കാറും വി എസ് എങ്ങനെ ഉപയോഗിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എന്നാൽ വീട്ടിലേക്ക് ഔദ്യോഗിക കാറിൽ പോയ വി എസ് പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നാണ് സിപിഐ(എം) നിലപാട്. അനുനയത്തിലൂടെ വിഎസിനെ സർക്കാരിന്റെ ഭാഗമാക്കും. അതിന് സിപിഐ(എം) കേന്ദ്ര നേതൃത്വം മുൻകൈയെടുക്കുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. നേരത്തെ പേഴ്‌സണൽ സ്റ്റാഫിലേക്ക് വികെ ശശിധരനെ ഉൾപ്പെടുത്തിയതും പിണറായി അനുവദിച്ചിരുന്നില്ല. ഈ ഉറച്ച നിലപാട് ഔദ്യോഗിക വസതിയുടെ കാര്യത്തിലും പിണറായി എടുത്ത സാഹചര്യത്തിലാണ് ഇത്.
സെക്രട്ടേറിയേറ്റിലെ പുതിയ അനക്‌സിലെ രണ്ടാം നിലയിൽ ഓഫീസ് വേണമെന്നതാണു വി.എസിന്റെ ആവശ്യം. തന്റെ വിശ്വസ്തനായ വി.കെ. ശശിധരനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താത്ത സർക്കാർ തീരുമാനത്തിലും വി.എസിന് കടുത്ത വിയോജിപ്പുണ്ട്. സ്റ്റാഫ് നിയമനം അടക്കം കമ്മീഷനുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തന്നോടു കൂടിയാലോചിക്കുന്നില്ലെന്ന പരാതി നേരത്തേ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിനു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വി.എസിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കാൻ തീരുമാനിച്ചത്.