- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുവദിച്ചതിൽ കൂടുതൽ ജീവനക്കാരെ വേണം; സെക്രട്ടറിയേറ്റിൽ തന്നെ ഓഫീസും വേണം; കടുത്ത നിലപാടുമായി വി എസ്; ആദ്യ യോഗം വിളിച്ചത് വസതിയിൽ
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ ആസ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ഉറച്ച നിലപാടുമായി വി എസ് അച്യുതാനന്ദൻ. കമ്മീഷന്റെ ആദ്യ യോഗം അധ്യക്ഷനായ വി എസ്. അച്യുതാനന്ദൻ ഔദ്യോഗിക വസതിയിൽ തന്നെ വിളിച്ചുചേർത്തു. 14നു മൂന്നരയ്ക്ക് ആദ്യയോഗത്തിനായി എത്താനാണ് ഇതര അംഗങ്ങളായ സി.പി. നായരോടും നീല ഗംഗാധരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആസ്ഥാനം ഇനിയും ഒരുക്കാത്തതിലുള്ള വിഎസിന്റെ രോക്ഷുപ്രകടനമാണ് ഇത്. ഓഫിസും സൗകര്യങ്ങളും സർക്കാർ ശരിയാക്കുന്നില്ലെങ്കിൽ പിന്നെ ഔദ്യോഗികവസതിയായ 'കവടിയാർ ഹൗസിൽ' തന്നെ പ്രവർത്തനം ആരംഭിക്കുകയാണ് എന്ന സന്ദേശമാണ് വി എസ് നൽകുന്നത്. സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സ് മന്ദിരത്തിൽ ഓഫിസ് എന്ന അച്യുതാനന്ദന്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. പകരം ഐഎംജി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്) ഹോസ്റ്റൽ പ്രവർത്തിക്കുന്ന ബാർട്ടൺഹിൽ വളപ്പിലെ കെട്ടിടസമുച്ചയത്തിൽ ആസ്ഥാനം ക്രമീകരിക്കാമെന്ന തീരുമാനം വി എസ് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷൻ ആസ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ഉറച്ച നിലപാടുമായി വി എസ് അച്യുതാനന്ദൻ. കമ്മീഷന്റെ ആദ്യ യോഗം അധ്യക്ഷനായ വി എസ്. അച്യുതാനന്ദൻ ഔദ്യോഗിക വസതിയിൽ തന്നെ വിളിച്ചുചേർത്തു. 14നു മൂന്നരയ്ക്ക് ആദ്യയോഗത്തിനായി എത്താനാണ് ഇതര അംഗങ്ങളായ സി.പി. നായരോടും നീല ഗംഗാധരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വി എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആസ്ഥാനം ഇനിയും ഒരുക്കാത്തതിലുള്ള വിഎസിന്റെ രോക്ഷുപ്രകടനമാണ് ഇത്.
ഓഫിസും സൗകര്യങ്ങളും സർക്കാർ ശരിയാക്കുന്നില്ലെങ്കിൽ പിന്നെ ഔദ്യോഗികവസതിയായ 'കവടിയാർ ഹൗസിൽ' തന്നെ പ്രവർത്തനം ആരംഭിക്കുകയാണ് എന്ന സന്ദേശമാണ് വി എസ് നൽകുന്നത്. സെക്രട്ടേറിയറ്റിന്റെ പുതിയ അനക്‌സ് മന്ദിരത്തിൽ ഓഫിസ് എന്ന അച്യുതാനന്ദന്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. പകരം ഐഎംജി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്) ഹോസ്റ്റൽ പ്രവർത്തിക്കുന്ന ബാർട്ടൺഹിൽ വളപ്പിലെ കെട്ടിടസമുച്ചയത്തിൽ ആസ്ഥാനം ക്രമീകരിക്കാമെന്ന തീരുമാനം വി എസ് അംഗീകരിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കടുത്ത നിലപാടിലാണ്. ആസ്ഥാനത്തെച്ചൊല്ലിയുള്ള ശീതസമരം ഓഫിസ് തയാറാക്കുന്ന നടപടികളെയും ബാധിച്ചു. ബാർട്ടൺഹിൽ എന്നു തീർപ്പാക്കിയെങ്കിലും അവിടെയും ഇതുവരെ സൗകര്യങ്ങളായിട്ടില്ല.
മുൻ മുഖ്യമന്ത്രിക്കു രണ്ടു മാസത്തോളം മുൻപു കാബിനറ്റ് പദവിയോടെ നിയമനം നൽകിയെങ്കിലും സ്റ്റാഫിന്റെ കാര്യത്തിലും തർക്കം തുടരുന്നു. 13 പേരെയാണു വിഎസിന് അനുവദിച്ചത്. അതിൽ കൂടുതൽ പേർ വേണം എന്നതാണ് അച്യുതാനന്ദന്റെ ആവശ്യം. പ്രതിപക്ഷനേതാവായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.ജി. ശശിധരൻനായരുടെ കാര്യത്തിൽ വിഎസിനു താൽപര്യമുണ്ടായിരുന്നുവെങ്കിലും 60 കഴിഞ്ഞവരെ സ്റ്റാഫിൽ വേണ്ട എന്നതാണു പാർട്ടി തീരുമാനം എന്നതിനാൽ ആരെയും നിയമിച്ചിട്ടില്ല. പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ നിന്നും പാർട്ടിയിൽ നിന്നും സിപിഐ(എം) നീക്കിയ വി.കെ. ശശിധരന്റെ പേര് വി എസ് വീണ്ടും എഴുതിക്കൊടുത്തപ്പോൾ അതു വെട്ടാനും പ്രായക്കൂടുതൽ കാരണമായി പാർട്ടി ചൂണ്ടിക്കാട്ടി.
അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഒരു തസ്തിക പോലും ഇല്ല എന്നതാണു മറ്റൊരു പരാതി. അനുവദിക്കപ്പെട്ട സ്റ്റാഫിന്റെ ശമ്പളസ്‌കെയിലും നിശ്ചയിച്ച് അറിയിച്ചിട്ടില്ല. നിയമസഭയിൽ മുറി ആവശ്യപ്പെട്ട വിഎസിനു രണ്ടാംനിലയിൽ മന്ത്രിമാർക്കൊപ്പം 636-ാം നമ്പർ മുറി ഇതിനിടെ സ്പീക്കർ അനുവദിച്ചു. ഇവിടെ ബോർഡ് വച്ചിട്ടില്ല. ഇങ്ങനെ വിഎസിന്റെ പരാതികൾ തുടരുന്നു.