- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര പതിറ്റാണ്ടിന് ശേഷം ഗൾഫിൽ എത്തിയ വിഎസിനെ സ്വീകരിക്കാൻ വിമാനത്താവളം നിറഞ്ഞു കവിഞ്ഞ് ജനക്കൂട്ടം; മലയാളികളുടെ ആവേശം കണ്ട് അത്ഭുതം കൂറി അറബികൾ; ബഹ്റിൻ എയർപോർട്ടിൽ എത്തിയത് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ
മനാമ: ആൾക്കൂട്ടത്തിന് ആവേശം പകരുന്ന നേതാവ് തന്നെയാണ് എന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. കേരളത്തിൽ എവിടെ വി എസ് ഇറങ്ങിയാൽ ആവേശത്തോടെ ചുറ്റും ആയിരങ്ങൾ തടിച്ചുകൂടും. കേരളത്തിലെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കഴിഞ്ഞ ദിവസം ബഹ്‌റിന്റെ ഹൃദയവും കവർന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം ഒരു ഗൾഫ് രാജ്യം സന്ദർശിക്കാൻ എത്തിയ വിഎസിന് ബഹ്
മനാമ: ആൾക്കൂട്ടത്തിന് ആവേശം പകരുന്ന നേതാവ് തന്നെയാണ് എന്നും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. കേരളത്തിൽ എവിടെ വി എസ് ഇറങ്ങിയാൽ ആവേശത്തോടെ ചുറ്റും ആയിരങ്ങൾ തടിച്ചുകൂടും. കേരളത്തിലെ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കഴിഞ്ഞ ദിവസം ബഹ്‌റിന്റെ ഹൃദയവും കവർന്നു. ഒന്നര പതിറ്റാണ്ടിന് ശേഷം ഒരു ഗൾഫ് രാജ്യം സന്ദർശിക്കാൻ എത്തിയ വിഎസിന് ബഹ്‌റിഹിനിലെ വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. ആദ്യമായി ബഹ്‌റൈനിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ സ്വീകരിക്കാൻ മനാമയിലെ വിമാനത്താവളത്തിലെത്തിയത് സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി തന്നെയായിരുന്നു.
വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്കു നിയന്ത്രിക്കാനാകാത്ത വിധമായിരുന്നു തിരക്ക്. വെള്ളിയാഴ്ച രാവിലെ 11ഓടെ തിരുവനന്തപുരത്തുനിന്നുള്ള ഗൾഫ് എയർ വിമാനത്തിലാണ് വി എസ് എത്തിയത്. വി എസ് വരുന്നതറിഞ്ഞ് രാവിലെ മുതൽ സ്ത്രീകളും കുട്ടികളും ബഹ്‌റൈൻ പ്രതിഭാ പ്രവർത്തകരുമടക്കം നിരവധി പേർ വിമാനതാവളത്തിൽ എത്തിയിരുന്നു. വി എസ് എത്തിയതോടെ ആഗമന ഹാൾ ജനങ്ങളെ കൊണ്ടു നിറഞ്ഞു. വിഎസിനു പുറേത്തേക്കു പോകാൻ കഴിയാത്തവിധമായിരുന്നു തിരക്ക്. ബഹ്‌റൈൻ പ്രതിഭാ നേതാക്കളും ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി(എസ്എൻസിഎസ്) ഭാരവാഹികളും ചേർന്ന് വിഎസിനെ സ്വീകരിച്ചാനയിച്ചു.
ഇത്രയും തിരക്കോടെ കാത്തു നിൽക്കാൻ ഏത് നേതാവാണ് എത്തുന്നത് എന്നറിയാൻ വേണ്ടി അറബികൾ പോലും ആകാംക്ഷയോടെ കാത്തു നിന്നു എന്നതായിരുന്നു പ്രത്യേകത. മലയാളികളുടെ ആവേശം കണ്ട് അറബികളുടെ കണ്ണുതള്ളുകയും ചെയ്തു. വൈകീട്ട് ബഹ്‌റൈൻ ഇസാടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൌണ്ടിൽ എസ്എൻസിഎസ് രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം വി എസ് ഉദ്ഘാടനം ചെയ്തു. ആയിരകണക്കിനു പേർ സമ്മേളനത്തിൽ സംബന്ധിച്ചു. ഈ വേദിയിലും ആയിരങ്ങൾ സന്നിഹിതതായിരുന്നു.
ഈ വേദിയിൽ തന്റെ നിലപാട് മാറ്റാതെ വെള്ളാപ്പള്ളിക്കെതിരെ വി എസ് നിശിതമായ വിമർശനം ഉന്നയിച്ചു. ശ്രീനാരായണീയ ദർശനങ്ങൾ വളച്ചൊടിച്ച് സ്വന്തം കാര്യലാഭത്തിനായി ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ജാതി മത ചിന്തകൾക്കതീതമായി പ്രവർത്തിച്ചയാളാണ് ശ്രീനാരായണ ഗുരു.
ജാതി വ്യവസ്ഥയെ ഗുരു എതിർത്തത് ശാസ്ത്രീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു ജാതിയേയുള്ളൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപം. ജാതി വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന വിധം കരുത്തുറ്റ കർമങ്ങളാണ് ഗുരു അനുഷ്ഠിച്ചത്. അങ്ങനെയുള്ള ഗുരുവിനെ ഏതെങ്കിലും ജാതിയുടെ വക്താവാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെ കാണാനും പ്രസംഗം കേൾക്കാനും വൻ ജനാവലിയാണ് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലത്തെിയിരുന്നത്.
എസ്.എൻ.സി.എസ് പ്രസിഡന്റ് ഷാജി കാർത്തികേയൻ അധ്യക്ഷത വഹിച്ചു. മുൻ വനം മന്ത്രി ബിനോയ് വിശ്വം മുഖ്യാതിഥിയായിരുന്നു. ചെമ്പഴന്തി മഠാധിപതി സ്വാമി ശുഭാംഗാനന്ദ, കർണാടക ശ്രീനാരായണ ഗുരു മഠത്തിലെ സ്വാമി രേണുകാനന്ദ, ശ്രീനാരായണ മതാതീയ ആത്മീയ കേന്ദ്രം പ്രസിഡന്റ് ഡോ. സീരപാണി, സെക്രട്ടറി വാവരമ്പലം സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ശനിനാഴ്ച വൈകീട്ട് ഏഴിന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളീയ സമാജവും ബഹ്‌റൈൻ പ്രതിഭയും ചേർന്ന് വിഎസിന് സ്വീകരണം നൽകും. ഞായറാഴ്ച പുലർച്ചെ അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും.