- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബിനറ്റ് പദവി നൽകി ഉത്തരവു പുറത്തിറങ്ങിയതോടെ സർക്കാറിന്റെ കടമ കഴിഞ്ഞു; 'വി എസ്' ന്റെ ഭരണ പരിഷ്‌കാര കമ്മീഷൻ തുടങ്ങാൻ ആലോചനകൾ പോലും ആരംഭിച്ചിട്ടില്ല; ;ചുമതലകളുടെ കാര്യത്തിലും അനിശ്വിതത്വം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന് കാബിനറ്റ് പദവി നൽകി ഉത്തരവു പുറത്തിറക്കിയതോടെ സർക്കാറിന്റെ കടമ കഴിഞ്ഞു. അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവർത്തനം ഇനിയും തുടങ്ങിയില്ല. കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രവർത്തനത്തിനുള്ള വ്യവസ്ഥകളും ഉപാധികളും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടില്ല. വ്യക്തമായൊരു രൂപരേഖ ഇല്ലാത്ത സാഹചര്യത്തിൽ കമ്മിഷന്റെ പ്രവർത്തനം എന്നു തുടങ്ങുമെന്നു കൃത്യതയില്ല. കഴിഞ്ഞ മൂന്നിനു ചേർന്ന മന്ത്രിസഭാ യോഗമാണു വിഎസിനു കാബിനറ്റ് പദവി നൽകി കമ്മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. നിയമന ഉത്തരവ് ആറിന് ഇറങ്ങി. അതിനുശേഷം തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഓഫിസ്, വാഹനം, ജീവനക്കാർ എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനാണ് ഇതിന്റെ ചുമതല. ഈ വകുപ്പിന്റെ സെക്രട്ടറിയാണു ഭരണപരിഷ്‌കാര കമ്മിഷന്റെ മെംബർ സെക്രട്ടറി. ഇദ്ദേഹത്തിനാണു മേൽനടപടി കൈക്കൊള്ളാനുള്ള ഉത്തരവാദിത്തം. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു എന്നുമാത്രമാണ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന് കാബിനറ്റ് പദവി നൽകി ഉത്തരവു പുറത്തിറക്കിയതോടെ സർക്കാറിന്റെ കടമ കഴിഞ്ഞു. അധ്യക്ഷനായുള്ള ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവർത്തനം ഇനിയും തുടങ്ങിയില്ല.
കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രവർത്തനത്തിനുള്ള വ്യവസ്ഥകളും ഉപാധികളും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടില്ല.
വ്യക്തമായൊരു രൂപരേഖ ഇല്ലാത്ത സാഹചര്യത്തിൽ കമ്മിഷന്റെ പ്രവർത്തനം എന്നു തുടങ്ങുമെന്നു കൃത്യതയില്ല. കഴിഞ്ഞ മൂന്നിനു ചേർന്ന മന്ത്രിസഭാ യോഗമാണു വിഎസിനു കാബിനറ്റ് പദവി നൽകി കമ്മിഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. നിയമന ഉത്തരവ് ആറിന് ഇറങ്ങി. അതിനുശേഷം തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.
ഓഫിസ്, വാഹനം, ജീവനക്കാർ എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനാണ് ഇതിന്റെ ചുമതല. ഈ വകുപ്പിന്റെ സെക്രട്ടറിയാണു ഭരണപരിഷ്‌കാര കമ്മിഷന്റെ മെംബർ സെക്രട്ടറി.
ഇദ്ദേഹത്തിനാണു മേൽനടപടി കൈക്കൊള്ളാനുള്ള ഉത്തരവാദിത്തം. നടപടിക്രമങ്ങൾ പുരോഗമിക്കുന്നു എന്നുമാത്രമാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കു സർക്കാരിൽ നിന്നുള്ള മറുപടി.
ഇടതുമന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴും ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു വിഎസിന്റെ പദവി. പലരിലും പദവിയെ കുറിച്ച് ചില ആശങ്കകളും ഉണ്ടായിരുന്നു. നാടകീയ മുഹുർത്തങ്ങൾക്കു ശേഷമാണ് കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം വി.എസിനു നൽകുമെന്ന പ്രഖ്യാപനങ്ങൾ വന്നത്. പക്ഷേ, പ്രഖ്യാപനങ്ങൾക്ക് ശേഷവും പദവിസംബന്ധിച്ച് വ്യക്തതയില്ല.
വി എസ് ഇറങ്ങിപ്പോയ ആലപ്പുഴ സമ്മേളനത്തിനുശേഷമാണ് സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും വി എസ് നെ ഒഴിവാക്കിയിരുന്നു. പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയംഗത്വം ക്ഷണിതാവു മാത്രമായി പിന്നീട് വി എസ് മാറി.
വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വരുന്നതോടെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയാനുള്ള വേദികൂടി വിഎസിന് ലഭിക്കുമെന്ന പ്രതീക്ഷ വി എസ് പക്ഷക്കാരിൽ നേരിയ ആശങ്ക പടർത്തിയിരിക്കുകയാണ്.