- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണിച്ചുകുളങ്ങര കിഴക്കിന്റെ വെനീസ്; വെള്ളാപ്പള്ളി കൊള്ളപ്പലിശക്കാരൻ ഷൈലോക്കും; ഷേക്‌സ്പിയർ കഥാപാത്രം എസ്എൻഡിപി നേതാവിനെ ആലപ്പുഴയിലെ വീട്ടിലെത്തി നമിച്ചെന്നും വി എസിന്റെ പരിഹാസം
അടിമാലി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഷേക്‌സ്പിയർ കഥാപാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. വെള്ളാപ്പള്ളിയെ കൊള്ളപ്പലിശക്കാരൻ ഷൈലോക്കിനോടാണ് വി എസ് അച്യുതാനന്ദൻ ഉപമിച്ചത്. ഷെലോക്ക് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ട് നമിച്ചെന്നും ഇടുക്കിയിലെ അടിമാലിയിൽ തെരഞ്ഞെടുപ്പ് പ്
അടിമാലി: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഷേക്‌സ്പിയർ കഥാപാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. വെള്ളാപ്പള്ളിയെ കൊള്ളപ്പലിശക്കാരൻ ഷൈലോക്കിനോടാണ് വി എസ് അച്യുതാനന്ദൻ ഉപമിച്ചത്. ഷെലോക്ക് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ കണ്ട് നമിച്ചെന്നും ഇടുക്കിയിലെ അടിമാലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വി എസ് പറഞ്ഞു.
കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്തുള്ള ഷൈലോക്കാണ് വെള്ളാപ്പള്ളിയെ വി എസ് പരിഹസിച്ചു. കൊള്ളപ്പലിശ വാങ്ങുന്നത് കണ്ട് ഷൈലോക്ക് കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളിയെ തൊഴുതു. ഷൈലോക്കിന് നമിക്കാൻ മാത്രം വലിയ പലിശയാണ് വെള്ളാപ്പള്ളി വാങ്ങുന്നതെന്നും വി എസ് കളിയാക്കി. മൈക്രോ ഫിനാൻസ് അഴിമതി തെളിയിക്കാൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഎസിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇംഗ്ലീഷ് സാഹിത്യകാരൻ ഷെയ്ക്‌സ്പിയറുടെ വെനീസിലെ വ്യാപാരി എന്ന കഥ ഉദ്ധരിച്ച് വിഎസിന്റെ പരിഹാസം. വെള്ളാപ്പള്ളി തന്റെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ഒരു സ്ത്രീ തന്നോട് പരാതിപ്പെട്ടുവെന്നും വി എസ് പറഞ്ഞു.
കേരളത്തിൽ കിഴക്കൻ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ, അതിന്റെ തൊട്ടു തെക്കൻ താലൂക്കിൽ, ചേർത്തല താലൂക്കിൽ, കണിച്ചുകുളങ്ങര എന്നു പറയുന്ന പ്രദേശത്ത്... അവിടേയാണ് വെള്ളാപ്പള്ളി നടേശൻ താമസിക്കുന്നത്. ഷൈലോക്ക് എറണാകുളത്തിറങ്ങി, ചേർത്തല കടന്ന് ശ്രീ വെള്ളാപ്പള്ളി നടേശന്റെ മുന്നിലെത്തി. വീട്ടിലെത്തിയിട്ട് നടേശനെ കണ്ട് തൊഴുതു. എന്നിട്ട് നിങ്ങളെ ഞാൻ നമസ്‌കരിക്കുന്നു ഷൈലോക്ക് പറഞ്ഞു. വി എസ് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. വൻ കൈയടിയോടെയാണ് വിഎസിന്റെ പ്രസംഗത്തെ സ്വീകരിച്ചത്. വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുമെന്ന സൂചനയാണ് തൊടുപുഴയിലും വി എസ് നൽകുന്നത്. സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് വെള്ളപ്പാള്ളി പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് വിമർശനങ്ങളിൽ അയവ് വരുത്തുന്നില്ല.
എസ്എൻഡിപിയിലെ പാവപ്പെട്ട വനിതകളെ മൈക്രോഫിനാൻസ് തട്ടിപ്പിലൂടെ വെള്ളാപ്പള്ളി വഞ്ചിച്ചുവെന്നും വി എസ് ആരോപിച്ചു.കുറഞ്ഞ പലിശക്ക് പണം എടുത്ത് കൂടിയ പലിശക്ക് സമുദായ അംഗങ്ങൾക്ക് നൽകുകയാണ് വെള്ളാപ്പള്ളിയെന്ന് വി എസ് ആരോപിച്ചു. രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങൾക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്. 15 കോടി രൂപയുടെ 10 ശതമാനം മാത്രമാണ് വായ്പ നൽകിയത്. എസ്എൻ ട്രസ്റ്റിന്റേയും,യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമനം നടത്തിയത് വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴവാങ്ങിയെന്ന് വി എസ് ആരോപിച്ചു. കോഴവാങ്ങി നടത്തിയ നിയമനങ്ങൾക്ക് പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതുകൊണ്ട് വാങ്ങിയ പണത്തിന്റെ കണക്ക് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും വി എസ് പറഞ്ഞു.
എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വി എസ് ആരോപിച്ചിരുന്നു. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നും രണ്ട് ശതമാനം പലിശയ്ക്ക് അഞ്ച് കോടി വായ്പയെടുത്ത് ഇഴവർക്ക് 11 ശതമാനം പലിശനിരക്കിൽ വിതരണം ചെയ്തുവെന്നും വായ്പ ലഭിച്ച തുകയുടെ 90 ശതമാനവും വെള്ളാപ്പള്ളിയും കുടുംബവും തട്ടിയെന്നുമാണ് വി എസ് ആരോപിച്ചത്.