- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതിയുമായുള്ള ബന്ധവും, കാർഷികാഭിരുചിയും വളർത്താൻ ടെക്കികളും; ടെക്നോപാർക്കിൽ വിഷുതൈനീട്ടം പരിപാടി ഉദ്ഘാടനം ചെയ്ത് സുഗതകുമാരി ടീച്ചർ
ടെക്കികൾക്കിടയിൽ പ്രകൃതിയുമായുള്ള ബന്ധവും, കാർഷികാഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷുതൈനീട്ടം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ കവയത്രി പത്മശ്രീ സുഗതകുമാരി ടീച്ചർ നിർവഹിച്ചു. ടെക്‌നോപാർക്ക് സി ഇ ഓ ഗിരീഷ് ബാബു ആദ്യത്തെ തൈനീട്ടം ടീച
ടെക്കികൾക്കിടയിൽ പ്രകൃതിയുമായുള്ള ബന്ധവും, കാർഷികാഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിഷുതൈനീട്ടം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ കവയത്രി പത്മശ്രീ സുഗതകുമാരി ടീച്ചർ നിർവഹിച്ചു.
ടെക്‌നോപാർക്ക് സി ഇ ഓ ഗിരീഷ് ബാബു ആദ്യത്തെ തൈനീട്ടം ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി.. കാർഷികവൃത്തിയാണ് ഏറ്റവും ബഹുമാന്യമായ തൊഴിലെന്നും അവർക്കാണ് പ്രഥമപരിഗണന രാജ്യത്ത് ഉണ്ടാവേണ്ടതെന്നും, അവരുടെ സംരക്ഷണം സർക്കാർ തന്നെ നിർവഹിക്കുന്ന അവസ്ഥ ഉണ്ടാകണമെന്നും ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ടെക്കികളുടെ ഇടയിൽ ഇങ്ങനെയൊരുപരിപാടി സംഘടിപ്പിച്ചതും, അതിലെ നിറഞ്ഞ പങ്കാളിത്തവും പ്രത്യാശകളും, പ്രതീക്ഷകളും നൽകുന്നതായും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമെന്നും ടീച്ചർ പറഞ്ഞു. ടെക്‌നോപാർക്ക് സി ഈ ഓ ശ്രീ. ഗിരീഷ് ബാബു ആശംസകൾ അറിയിച്ചു സംസാരിച്ചു. ഏറ്റവും ഹരിതഭമായ ഇടമായി ടെക്‌നോപാർക്ക് എന്നും നിലനിർത്തുന്നതിനാണ് ശ്രമമെന്നും, അതിനായി തണൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനായി ഏവരുടെയും സഹകരണവും, ഉത്തരവാദിത്വവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർന്നു ഓർഗാനിക്ക് ഫാമിങ്ങിനെകുറിച്ച് ഉണ്ണികൃഷ്ണൻ വേലായുധൻ ക്ലാസ് എടുക്കുകയും, ടെക്കികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. ഓർഗാനിക്, ടെറസ് ഫാമിങ്ങിനു ചെറിയ രീതിയിലെങ്കിലും എല്ലാവരും തയ്യാറാവണമെന്നു അദ്ദേഹം പറഞ്ഞു. സമയക്കുറവല്ല, കാർഷികരീതികളെകുറിച്ചുള്ള അറിവില്ലായ്മയാണ് മിക്കവരുടെയും പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓർഗാനിക് കൃഷിയിടങ്ങളി ലേക്കുള്ള സന്ദർശ്ശനങ്ങളും, പരിചയപ്പെടുത്തലുകളും സംഘടിപ്പിക്കുവാനും, കാർഷികക്ലബ്ബുകൾ രൂപീകരിക്കുവാനും വി എസ്‌സി ശ്രമിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
6000ൽ പരം തൈകളാണ് വിതരണത്തിനായി തൈയ്യാറാക്കിയിരിക്കുന്നത്. 9, 10 തീയ്യതികളിൽ വിവേകാനന്ദ സ്റ്റഡി സർക്കിൾ പ്രവർത്തകർ ടെക്‌നോപാർക്കിലെ വിവിധ സ്റ്റാളുകളിലൂടെ അവ വിതരണം ചെയ്യും. ടെക്‌നോപാർക്ക് അധികൃതരുമായി സഹകരിച്ചുകൊണ്ട് പാർക്കിനുള്ളിലും ഇതിനോടനുബന്ധിച്ച് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും. പരിപാടിയിൽ സ്റ്റഡി സർക്കിൾ പ്രസിഡന്റ് എസ് മോഹൻകുമാർ അദ്ധ്യക്ഷതവഹിച്ചു. മുരളികൃഷ്ണൻ സ്വാഗതവും, . ഗോപു ചന്ദ് കൃതജ്ഞതയും രേഖപ്പെടുത്തി.