- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനതല വി എസ്എസ്എസ് മീഡിയ ഫോട്ടോഗ്രാഫി അവാർഡ് 2014: എൻട്രികൾ ഡിസംബർ 18 വരെ
കോട്ടയം: വിജയപുരം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വാർഷികമഹോത്സവം വിജയോത്സവ് 2014 നോടനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകർക്കായി സംസ്ഥാനതലത്തിൽ നടത്തിവരുന്ന വി എസ്എസ്എസ് മീഡിയ ഫോട്ടോഗ്രാഫി അവാർഡ് 2014ന് എൻട്രികൾ നൽകുവാൻ ഡിസംബർ 18 വരെ അവസരം. ജീവന്റെ നിലനിൽപിന് വിഘാതമാകുന്ന സാമൂഹിക, കാർഷിക-പരിസ്ഥിതി മേഖല
കോട്ടയം: വിജയപുരം രൂപതയുടെ സാമൂഹ്യസേവനവിഭാഗമായ വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വാർഷികമഹോത്സവം വിജയോത്സവ് 2014 നോടനുബന്ധിച്ച് മാദ്ധ്യമപ്രവർത്തകർക്കായി സംസ്ഥാനതലത്തിൽ നടത്തിവരുന്ന വി എസ്എസ്എസ് മീഡിയ ഫോട്ടോഗ്രാഫി അവാർഡ് 2014ന് എൻട്രികൾ നൽകുവാൻ ഡിസംബർ 18 വരെ അവസരം.
ജീവന്റെ നിലനിൽപിന് വിഘാതമാകുന്ന സാമൂഹിക, കാർഷിക-പരിസ്ഥിതി മേഖലകളിലെ പ്രശ്‌നങ്ങൾ എന്നതാണ് മീഡിയാ ഫോട്ടോഗ്രാഫി അവാർഡിന്റെ വിഷയമായി തെരഞ്ഞെടുത്തിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ഫാമിലി ഫാമിങ് വർഷാചരണത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. അവാർഡിലേക്കായി എൻട്രികൾ നൽകുവാൻ താൽപര്യമുള്ള മാദ്ധ്യമപ്രവർത്തകർ മേൽപ്പറഞ്ഞവിഷയങ്ങളിൽ ഏതിനെയെങ്കിലും അടിസ്ഥാനമാക്കി 12 x 18 ഇഞ്ച് അളവിൽ ഫോട്ടോയും, അടിക്കുറിപ്പോടുകൂടി പേര്, മാദ്ധ്യമസ്ഥാപനത്തിന്റെ പേര്, സ്ഥാപനത്തിലെ തിരിച്ചറിയൽ രേഖയുടെ കോപ്പി, അഡ്രസ്സ്, ഫോൺ നമ്പർ, ഇ-മെയിൽ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ 18 ന് മുമ്പായി എൻട്രികൾ സമർപ്പിക്കേണ്ടതാണ്.
ഏറ്റവും മികച്ച എൻട്രിക്ക് ഒരു പവൻ സ്വർണ്ണനാണയവും പ്രശസ്തി പത്രവും ഫലകവും, രണ്ടാം സ്ഥാനമായി 10001 രൂപയും പ്രശസ്തി പത്രവും ഫലകവും, മൂന്നാം സ്ഥാനമായി 5001 രൂപയും പ്രശസ്തി പത്രവും ഫലകവും കൂടാതെ 10 പേർക്ക് ഓണറബിൾ മെൻഷൻ സർട്ടിഫിക്കറ്റും പുരസ്‌ക്കാരമായി നൽകുന്നതാണ്. 2014 ഡിസംബർ 22ന് വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ വാർഷികം 'വിജയോത്സവ് 2014' നോടനുബന്ധിച്ച് കോട്ടയം വിമലഗിരി കത്തീഡ്രൽ മൈതാനത്ത് രാവിലെ 9 മുതൽ നടക്കുന്ന ആഘോഷപരിപാടികളിൽ മുഴുവൻ മത്സരാർത്ഥികളുടെയും എൻട്രികൾ പ്രദർശിപ്പിക്കുന്നതും സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള പുരസ്‌ക്കാരകർമ്മം വനം ഗതാഗതവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നതുമാണ്.
എൻട്രികൾ അയയ്‌ക്കേണ്ട വിലാസം: സെക്രട്ടറി, വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി, അമലനിലയം, പിബി നമ്പർ 1101, കീഴ്കുന്ന്, കോട്ടയം 686 002. കൂടുതൽ വിശദാംശങ്ങൾക്ക്:9446563000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എൻട്രികൾ അയയ്ക്കുന്ന കവറിന്റെ മുകൾ ഭാഗത്ത് വി എസ്എസ്എസ് മീഡിയ ഫോട്ടോഗ്രാഫി അവാർഡ് 2014 എൻട്രി എന്ന് രേഖപ്പെടുത്തിയിരിക്കണം. വിജയോത്സവ് 2014 നോടനുബന്ധിച്ച് കോടാലി ഉപയോഗിച്ച് തേങ്ങാ പൊതിക്കൽ, ഗ്രൂപ്പ് തല ചിത്രരചനാമത്സരം, ചൂലുകെട്ട്, കുട്ടനെയ്ത്ത്, വെജിറ്റബിൾ പ്രിന്റിങ് തുടങ്ങി ആകർഷകങ്ങളായ മത്സരങ്ങളും സംഘടിപ്പിക്കുന്നതാണെന്ന് വി എസ്എസ്എസ് ഡയറക്ടർ ഫാ. ഡെന്നീസ് കണ്ണമാലിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട് - 9446563000