- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൽറാമിനെ ശാസിച്ച് ഹസൻ; എകെജിക്കെതിരെ പറഞ്ഞത് കൂടിപ്പോയെന്ന് തൃത്താല എംഎൽഎയെ നേരിട്ട് അറിയിച്ച് കെപിസിസി അധ്യക്ഷൻ; കമ്മ്യൂണിസ്റ്റ് നേതാവിനെ ബാലപീഡകനെന്ന് വിളിച്ചത് കോൺഗ്രസ് നിലപാടല്ലെന്ന് പരസ്യമായി പറഞ്ഞ് എംഎം ഹസൻ; വ്യക്തിപരമയാൽ പോലും അങ്ങനെ പറയാൻ പാടില്ലെന്ന് ബൽറാമിന് ഉപദേശവും; സോഷ്യൽ മീഡിയ വാളെടുത്തതോടെ യുവ നേതാവിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ്
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകനെന്ന് വിളിച്ച തൃത്താല എംഎൽഎ വിടി ബൽറാമിന് കെപിസിസിയുടെ ശാസന. എകെജിയെ പോലൊരു നേതാവിനെ അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ വ്യക്തമാക്കി. വിടി ബൽറാമിനെ ഫോണിൽ വിളിച്ചായിരുന്നു ശാസന രൂപേണ ഹസൻ കാര്യങ്ങൾ വ്യക്തമാക്കിയത്. ബൽറാമിന്റേത് പാർട്ടി നിലപാട് അല്ലെന്നും ഹസൻ വിശദീകരിച്ചു കഴിഞ്ഞു. വ്യക്തപരമാ പരമാർശമാണ് താൻ നടത്തിയതെന്ന് ബൽറാം പറഞ്ഞതായും ഹസൻ വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി പൂർണ്ണമായും ബൽറാമിനെ തള്ളിപ്പറഞ്ഞു. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഭേദമന്യേ വലിയ വിമർശനം ബൽറാമിന് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കെപിസിസിയും നിലപാട് വിശദീകരിച്ചത്. എകെജിയെ പോലുള്ള സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിനെതിരായ ആരോപണങ്ങൾ, പ്രത്യേകിച്ചും ബാലപീഡനം പോലുള്ള ആരോപണം ഗൗരവമുള്ളതാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് മുൻപ് പാർട്ടി നേതാക്കളുമായി ആലോചിക്കണമായിരുന്നെന്നും ബൽറാമിനെ ഹസൻ അറിയിച്ചിട്ടുണ്ട
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകനെന്ന് വിളിച്ച തൃത്താല എംഎൽഎ വിടി ബൽറാമിന് കെപിസിസിയുടെ ശാസന. എകെജിയെ പോലൊരു നേതാവിനെ അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ വ്യക്തമാക്കി. വിടി ബൽറാമിനെ ഫോണിൽ വിളിച്ചായിരുന്നു ശാസന രൂപേണ ഹസൻ കാര്യങ്ങൾ വ്യക്തമാക്കിയത്. ബൽറാമിന്റേത് പാർട്ടി നിലപാട് അല്ലെന്നും ഹസൻ വിശദീകരിച്ചു കഴിഞ്ഞു. വ്യക്തപരമാ പരമാർശമാണ് താൻ നടത്തിയതെന്ന് ബൽറാം പറഞ്ഞതായും ഹസൻ വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടി പൂർണ്ണമായും ബൽറാമിനെ തള്ളിപ്പറഞ്ഞു. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഭേദമന്യേ വലിയ വിമർശനം ബൽറാമിന് നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കെപിസിസിയും നിലപാട് വിശദീകരിച്ചത്.
എകെജിയെ പോലുള്ള സമുന്നതനായ കമ്യൂണിസ്റ്റ് നേതാവിനെതിരായ ആരോപണങ്ങൾ, പ്രത്യേകിച്ചും ബാലപീഡനം പോലുള്ള ആരോപണം ഗൗരവമുള്ളതാണെന്നാണ് കോൺഗ്രസിന്റെ നിലപാട്. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് മുൻപ് പാർട്ടി നേതാക്കളുമായി ആലോചിക്കണമായിരുന്നെന്നും ബൽറാമിനെ ഹസൻ അറിയിച്ചിട്ടുണ്ട്. എകെജിക്കെതിരായ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ തന്നെ പരസ്യമായി രംഗത്തെത്തിയത് ബൽറാമിന് തിരിച്ചടിയാണ്. രാഷ്ട്രീയ രംഗത്തും, പൊതു രംഗത്തും ഉള്ളവരെ അത്തരത്തിൽ ചിത്രീകരിച്ചത് ശരിയായില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. കോൺഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ല ഇത്തരം പ്രയോഗങ്ങളെന്നും മുരളീധരൻ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഹസന്റെ ശാസന എത്തുന്നത്.
രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷനേതാവും സിപിഎമ്മിന്റെ ജനകീയ മുഖവുമായിരുന്ന എ.കെ.ജിയെ ബാലപീഡകനായി ചിത്രീകരിച്ചെന്നാണ് ബൽറാമിനെതിരായ ആരോപണം. ഇതു സംബന്ധിച്ച നിയമവശം പരിശോധിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണു സൂചന. ടി.പി. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട പോസ്റ്റിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനു വിധേയമായതിനു പിന്നാലെയാണ് അദ്ദേഹം നിയമക്കുരുക്കിലാകുന്നത്. സിപിഎമ്മിനെതിരേ നവമാധ്യമങ്ങളിലൂടെ രൂക്ഷവിമർശനം ഉയർത്തിയിരുന്ന ബൽറാമിനെ ഇതുവരെ സൈബർ സഖാക്കളാണു നേരിട്ടിരുന്നത്. എ.കെ.ജിക്ക് എതിരായ പരാമർശം ഉണ്ടായതോടെ ഉന്നത സിപിഎം. നേതാക്കൾ പരസ്യമായി രംഗെത്തത്തി.
എ.കെ.ജിയെ സംബന്ധിച്ചുള്ള ബൽറാമിന്റെ വിലയിലരുത്തലിനെക്കുറിച്ച് രാഹുൽഗാന്ധിയും എ.കെ. ആന്റണിയും അഭിപ്രായം വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ആദ്യപരാമർശം വിവാദമായതിനു പിന്നാലെ പോസ്റ്റ് ന്യായീകരിച്ച് ബൽറാം വീണ്ടും ഫേസ്‌ബുക്കിൽ കുറിപ്പിട്ടതാണു സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. 'എ.കെ.ജി പലർക്കും വിഗ്രഹമായിരിക്കാം. എന്നുവച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനിൽ ലഭ്യമായ വിവരങ്ങൾ ആരും ആവർത്തിക്കരുതെന്ന് ഭക്തന്മാർ വാശി പിടിച്ചാൽ അതു എപ്പോഴും നടന്നുവെന്ന് വരില്ല' എന്നായിരുന്നു കുറിപ്പ്.
എ.കെ.ജി. വിവാദം നവമാധ്യമങ്ങളിൽ കത്തിപ്പടരുന്നതിനിടെ വെള്ളിയാഴ്ച രാത്രി തൃത്താലയിൽ എംഎൽഎ ഓഫീസിനു നേരെ അക്രമം ഉണ്ടായി. ടി.പി.വധ ഗൂഢാലോചനക്കേസ് കൃത്യമായി അന്വേഷിക്കാതെ ഒത്തുതീർപ്പ് ഉണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി സോളാർ കേസിനെ കണ്ടാൽ മതിയെന്ന പോസ്റ്റ് കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എകെജി വിഷയത്തിലെ വിമർശനം എത്തിയത്. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതാക്കൾ ആരും ബൽറാമിനെ പിന്തുണച്ചില്ല. എ.കെ.ജിയെ അവഹേളിച്ച എംഎൽഎയെ കോൺഗ്രസ് സംരക്ഷിക്കുന്നത് ആ പാർട്ടിയുടെ ജീർണതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയിൽ അധിക്ഷേപിച്ച എംഎൽഎക്ക് കോൺഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. വകതിരിവില്ലായ്മയാണോ കോൺഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും പിണറായി ഫേസ്‌ബുക്കിൽ കുറിച്ചുിരുന്നു. പാവങ്ങളുടെ പടത്തലവനാണ് എ.കെ.ജി. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്‌ത്തുന്നത് ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കിന് തുല്യമാണെന്നും പിണറായി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോൺഗ്രസും ബൽറാമിനെ തള്ളിപ്പറയുന്നത്.
എകെജിക്കെതിരായ ബൽറാമിന്റെ പരാമർശം കടുത്ത പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയും സിപിഎമ്മും പ്രകടനങ്ങളുമായി തെരുവുകളിലിറങ്ങിയിട്ടുണ്ട്. ബൽറാം മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം.