- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിയെ ചൊല്ലി തുടങ്ങിയ ഡൽഹിയിലെ മലയാളി പത്രക്കാർക്കിടയിലെ ചേരിതിരിവിന് വംശീയ നിറവും; ഈഴവനായ ലേഖകൻ എന്തു പറഞ്ഞാലും ഗുരുവേ സ്തുതിയെന്ന് പറഞ്ഞ് ആക്ഷേപിക്കൽ പതിവ്; എന്റെ പേരിൽ ഗുരുനിന്ദ അനുവദിക്കാൻ വയ്യെന്ന് പറഞ്ഞ് പത്രപ്രവർത്തക യൂണിയനിൽ നിന്നും രാജിവച്ച് മനോരമയുടെ ഡൽഹി ലേഖകൻ വിവി ബിനു
ന്യൂഡൽഹി: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരി തിരിവിന് പുതിയ മാനം. വംശീയപരമായ കളിയാക്കലുകളിൽ മടുത്ത് മനോരമയുടെ ഡൽഹി ലേഖകൻ വിവി ബിനു യൂണിയനിൽ നിന്ന് രാജിവച്ചു. ഡൽഹി ഘടകത്തിലെ അഴിമതികൾ ചർച്ചയായതോടെയാണ് വിഭാഗീയത തുടങ്ങിയത്. യൂണിയൻ തെരഞ്ഞെടുപ്പോടെ ഇതിന് പുതിയ മാനം ലഭിച്ചു. തെരഞ്ഞെടുപ്പിലെ ഇടപെടലിനെതിരെ പരാതിയും സജീവം. അതിനിടെയാണ് മനോരമയുടെ ബിനുവിന്റെ രാജി. ഗുരുതരമായ ആക്ഷേപമാണ് ബിനു ഉയർത്തുന്നത്. ഇത് സംബന്ധിച്ച ആരോപണം ശരിവയ്ക്കുന്ന യൂണിയന്റെ വാട്‌സ് ആപ്പ് ഇമേജുകൾ മറുനാടനും ലഭിച്ചു. ജാതി പരോക്ഷമായി സൂചിപ്പിക്കുന്ന കളിയാക്കലുകളാണ് വിനുവിനെതിരെ നടന്നത്. ഡൽഹിയിലെ പത്രപ്രവർത്തക യുണിയൻ ഘടകത്തിനെതിരെ നിരവധി ആരോപണം ഉയർന്നിരുന്നു. ഫണ്ട് വെട്ടിപ്പ് അടക്കമുള്ളവ ഇതിൽ ഉൾപ്പെട്ടു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്. ഇതിൽ അഴിമതിക്കാരെ അനുകൂലിക്കുന്നവർ തന്നെ ജയിച്ചു വന്നുവെന്നാണ് ആക്ഷേപം. പത്രപ്രവർത്തകരായി ജോലി എടുക്കാത്തവരെ കൊണ്ട് പോലും വോട്ട് ചെയ്യിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്
ന്യൂഡൽഹി: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഡൽഹി ഘടകത്തിലെ ചേരി തിരിവിന് പുതിയ മാനം. വംശീയപരമായ കളിയാക്കലുകളിൽ മടുത്ത് മനോരമയുടെ ഡൽഹി ലേഖകൻ വിവി ബിനു യൂണിയനിൽ നിന്ന് രാജിവച്ചു. ഡൽഹി ഘടകത്തിലെ അഴിമതികൾ ചർച്ചയായതോടെയാണ് വിഭാഗീയത തുടങ്ങിയത്. യൂണിയൻ തെരഞ്ഞെടുപ്പോടെ ഇതിന് പുതിയ മാനം ലഭിച്ചു. തെരഞ്ഞെടുപ്പിലെ ഇടപെടലിനെതിരെ പരാതിയും സജീവം. അതിനിടെയാണ് മനോരമയുടെ ബിനുവിന്റെ രാജി. ഗുരുതരമായ ആക്ഷേപമാണ് ബിനു ഉയർത്തുന്നത്. ഇത് സംബന്ധിച്ച ആരോപണം ശരിവയ്ക്കുന്ന യൂണിയന്റെ വാട്‌സ് ആപ്പ് ഇമേജുകൾ മറുനാടനും ലഭിച്ചു. ജാതി പരോക്ഷമായി സൂചിപ്പിക്കുന്ന കളിയാക്കലുകളാണ് വിനുവിനെതിരെ നടന്നത്.
ഡൽഹിയിലെ പത്രപ്രവർത്തക യുണിയൻ ഘടകത്തിനെതിരെ നിരവധി ആരോപണം ഉയർന്നിരുന്നു. ഫണ്ട് വെട്ടിപ്പ് അടക്കമുള്ളവ ഇതിൽ ഉൾപ്പെട്ടു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്. ഇതിൽ അഴിമതിക്കാരെ അനുകൂലിക്കുന്നവർ തന്നെ ജയിച്ചു വന്നുവെന്നാണ് ആക്ഷേപം. പത്രപ്രവർത്തകരായി ജോലി എടുക്കാത്തവരെ കൊണ്ട് പോലും വോട്ട് ചെയ്യിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിലേക്ക് പോയ മുൻ പത്രക്കാർ വരെ വിമാനത്തിലെത്തി വോട്ട് ചെയ്തു. ഈ വിവാദങ്ങൾക്കിടെ കേരളാ പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിന് തെരഞ്ഞെടുപ്പിനെതിരെ പരാതിയും നൽകി. ഇതോടെ എതിർപ്പ് രൂക്ഷമായി. വിവി ബിനുവായിരുന്നു അഴിമതിക്കെതിരെ പോരാട്ടം നടത്തിയവരിൽ പ്രധാനി. അതുകൊണ്ട് തന്നെ ബിനുവിനെ ഡൽഹിയിലെ പ്രമുഖർ കളിയാക്കൽ തുടങ്ങി. ഇതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലും പ്രതിഫലിച്ചത്.
ഗ്രൂപ്പിൽ വിനു ഇടുന്ന അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് ഗുരുവേ നമ: എന്ന് മറുപടി നൽകിയാണ് കളിയാക്കൽ. മാതൃഭൂമിയുടെ ലേഖകനും യൂണിൻ ഭാരവാഹിയുമായ മണികണ്ഠൻ നടത്തുന്നുവെന്നാണ് പരാതി. ഇത് ആരോപിച്ചാണ് ബിനു രാജി വച്ചത്. രാജികത്തിലും കാരണം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡൽഹിയിലെ പ്രശ്‌നങ്ങൾ പുതിയ തലത്തിലെത്തുകയാണ്. വിഷയത്തിൽ നിയമ പോരാട്ടിന് ഒരു വിഭാഗം തയ്യാറെടുക്കുന്നതിനിടെയാണ് രാജി. സർക്കാർ ഫണ്ട് ദുരുപയോഗം അടക്കമുള്ള പ്രശ്‌നങ്ങളാണ് ഡൽഹിയിൽ ചർച്ചയാകുന്നത്. ബജറ്റ് വിഹിതം തെറ്റായി വിനിയോഗിച്ചതിൽ വിജിലൻസ് കേസിനും സാധ്യതയുണ്ട്.
കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഞാൻ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ സെക്രട്ടറി പികെ മണികണ്ഠൻ ഉൾപ്പെടെയുള്ളവർ ജാതീയ ചുവയോടെ ഗുരുദേവ നിന്ദ നടത്തുന്ന പരിഹാസ പരാമർശങ്ങൾ പതിവാക്കിയെന്നാണ് ബിനുവിന്റെ പ്രധാന ആരോപണം. യൂണിയൻ ഡൽഹി ഘടകത്തിന് സംസ്ഥാന സർക്കാർ അനുദവിച്ച ഫണ്ട് ദുർവിനിയോടം സംബന്ധിച്ച് സംസ്ഥാന ഘടകത്തിനും ജില്ലാ ഘടകത്തിനും നൽകി നിവേദനത്തിൽ ഒപ്പിട്ടതാണ് ഇതിന് കാരണമെന്നാണ് ആരോപം. ക്രമക്കേട് ചൂണ്ടിക്കാട്ടുന്നവരെ ജാതീയ പരാമർശത്തോടെ കളിയാക്കുന്നു. ഇത് പ്രബുദ്ധരെന്ന് പറയുന്ന പത്രസമൂഹത്തിന് യോജിച്ചതല്ലെന്ന് ബിനു പറയുന്നു.
ഞാൻ എന്തുപറഞ്ഞാലും മറുപടിയില്ല. ഗുരുവേ നമ: എന്ന് മാത്രം മറുപടിയാണ് നൽകുന്നത്. വിപ്ലവകരമായി പ്രവർത്തിക്കുന്നവരാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. മാധ്യമത്തിലെ ആരെങ്കിലും കണക്ക് ചോദിച്ചാൽ അവരെ മുസ്ലിം വർഗ്ഗീയവാദിയാക്കും. ഫാ ടോം ഉഴുന്നാലിനെ കണ്ട മാധ്യമ പ്രവർത്തകനെ മാർപ്പാപ്പ ചുംബിച്ച കൈകളിൽ ചുംബിക്കാൻ മത്സരിക്കുമോ എന്നാണ് കളിയാക്കുന്നത്. അതുകൊണ്ട് തന്നെ വംശീയ അധിക്ഷേപം കൈവിട്ടു പോവുകയാണ്. ഇതിനെതിരെ നിയമ നടപടി തുടരും. കണക്ക് ചോദിക്കുന്നവരെ ശരിയാക്കുമെന്ന് പറയുന്നത് ഗുണ്ടായിസമാണ്-ബിനു മറുനാടനോട് പറഞ്ഞു.
താൻ യൂണിയനിൽ തുടർന്നാൽ ഇവർ ഗുരുനിന്ദ തുടരും. അതിനാൽ രാജിവയ്ക്കുന്നുവെന്നാണ് ബിനു ഡൽഹി ഘടകം പ്രസിഡന്റിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ജാതീയ അധിക്ഷേപം നടത്തുകയെന്നത് ഗുരുതര കുറ്റമാണ്. അതുകൊണ്ട് തന്നെ പികെ മണികണ്ഠനെതിരെ നടപടിയെടുക്കേണ്ടതുമുണ്ട്. എന്നാൽ ഡൽഹി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമോ എന്നതാണ് പ്രശ്‌നം. ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ കളിയാക്കലിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നതു കൊണ്ട് തന്നെ മണികണ്ഠന് സ്വയം പ്രതിരോധത്തിനും കഴിയില്ല.
എന്നാൽ മണിക്ണ്ഠനെ രക്ഷിക്കാൻ ബിനുവിന്റെ പരാതി വെറുമൊരു ജാതിക്കത്ത് മാത്രമാക്കാനാണ് ശ്രമം. നേരത്തെ അഴിമതി ചൂണ്ടിക്കാട്ടി ബിനുവിനെ ഡൽഹിയിലെ മറ്റൊരു പ്രമുഖൻ ഓഫീസിലെത്തി ചീത്ത പറഞ്ഞതും വിവാദമായിരുന്നു.