- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴ വിവാദത്തിൽ നാണം കെട്ട ബിജെപി മുഖം രക്ഷിക്കാൻ വിവി രാജേഷിനെ ബലികൊടുത്തുവെന്ന തോന്നൽ അണികളിൽ ശക്തം; അഴിമതിക്കെതിരെ നടപടി എടുക്കും മുമ്പ് അഴിമതിയെ ചോദ്യം ചെയ്തയാൾക്കെതിരെ നടപടി എടുക്കുന്നത് കുമ്മനത്തിന് തിരിച്ചടിയാവും; പുറത്താക്കൽ കുമ്മനത്തിന്റെ ഓഫീസ് കുത്തി തുറന്ന് രാജേഷ് റിപ്പോർട്ട് മോഷ്ടിച്ചെന്ന് വരെ ആരോപിച്ച്
കൊച്ചി: മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയത് കെപി ശ്രീശനും നസീറുമാണ്. ഇവർ റിപ്പോർട്ട് കൊടുത്തത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. ഇത് എങ്ങനെ വിവി രാജേഷിന് കിട്ടി. കൃത്യമായ ഉത്തരം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഇല്ല. തന്റെ ഓഫീസിലെ പലരും ഏഷ്യാനെറ്റിൽ ജോലി മോഹിച്ച് ഒപ്പം കൂടിയതാണെന്ന് കുമ്മനത്തിനും അറിയാം. അതിൽ ഒരാൾക്ക് പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ കേസിൽ ബന്ധമുണ്ടെന്ന വിവരം ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കിയതു കൊണ്ട് മാത്രം ജോലി പോയതാണ്. ഇത്തരം ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞ കുമ്മനത്തിന്റെ ഓഫീസിൽ നിന്ന് വിവി രാജേഷ് റിപ്പോർ്ട്ട് എങ്ങനെ കൈക്കലാക്കിയെ്ന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം വിഷയത്തിലേക്കൊന്നും അന്വേഷണം പോയില്ല. ഇതിനൊപ്പം രാജേഷിനെതിരെ ആരോപണം ഉന്നയിച്ചത് ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനാണ്. ഇത് മാത്രം മുഖവിലയ്ക്കെടുത്താണ് രാജേഷിനെ പുറത്താക്കിയത്. ജൻ ഔഷധിയുടെ പേരിൽ കോടികളുടെ അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ് എഎൻ രാധാകൃഷ്ണൻ. സിബിഐ ഇക്കാര്യത്തിൽ അന്വേഷണം തുടങ്
കൊച്ചി: മെഡിക്കൽ കോഴയിൽ അന്വേഷണം നടത്തിയത് കെപി ശ്രീശനും നസീറുമാണ്. ഇവർ റിപ്പോർട്ട് കൊടുത്തത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. ഇത് എങ്ങനെ വിവി രാജേഷിന് കിട്ടി. കൃത്യമായ ഉത്തരം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഇല്ല. തന്റെ ഓഫീസിലെ പലരും ഏഷ്യാനെറ്റിൽ ജോലി മോഹിച്ച് ഒപ്പം കൂടിയതാണെന്ന് കുമ്മനത്തിനും അറിയാം.
അതിൽ ഒരാൾക്ക് പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ കേസിൽ ബന്ധമുണ്ടെന്ന വിവരം ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കിയതു കൊണ്ട് മാത്രം ജോലി പോയതാണ്. ഇത്തരം ഉദ്യോഗസ്ഥരെ കൊണ്ട് നിറഞ്ഞ കുമ്മനത്തിന്റെ ഓഫീസിൽ നിന്ന് വിവി രാജേഷ് റിപ്പോർ്ട്ട് എങ്ങനെ കൈക്കലാക്കിയെ്ന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം വിഷയത്തിലേക്കൊന്നും അന്വേഷണം പോയില്ല. ഇതിനൊപ്പം രാജേഷിനെതിരെ ആരോപണം ഉന്നയിച്ചത് ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനാണ്. ഇത് മാത്രം മുഖവിലയ്ക്കെടുത്താണ് രാജേഷിനെ പുറത്താക്കിയത്.
ജൻ ഔഷധിയുടെ പേരിൽ കോടികളുടെ അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ് എഎൻ രാധാകൃഷ്ണൻ. സിബിഐ ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച നിരവധി പരാതികൾ കുമ്മനത്തിനും കിട്ടിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും പ്രാഥമിക പരിശോദന പോലുമില്ല. വിശദീകരണം തേടാതെയാണ് രാജേഷിനെ പുറത്താക്കിയത്. ഇത് എങ്ങനെ ശരിയാകുമെന്നതാണ് ഉയരുന്ന ചോദ്യം. മെഡിക്കൽ കോഴയിൽ ഇടനിലക്കാരായത് കുമ്മനത്തിന്റെ ഓഫീസാണ്. റിച്ചാർഡ് ഹേയുടെ പേഴ്സണൽ സ്റ്റാഫും കുടുങ്ങി. ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു. എന്നാൽ രാജേഷിനെതിരെ നടപടിയും. ഇത് ഇരട്ടത്താപ്പാണ്. എംടി രമേശിനെതിരായ അഴിമതി ആരോപണമാണ് അന്വേഷിച്ചത്. അതിൽ രമേശിനെതിരെ പരാമർശവും ഉണ്ട്. എന്നാൽ അന്വേഷണം തീരും വരെ ആരും രമേശിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടില്ല. രേഖ ചോർന്നത് രാജേഷിന്റെ കൈയിൽ നിന്നല്ല. കുമ്മനത്തിന്റെ കൈയിൽ നിന്നാണ്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഗ്രൂപ്പ് കളിക്കുകയാണ് കുമ്മനമെന്നാണ് വികാരം.
അഴിമതിക്കാരെ മുഴുവൻ സംരക്ഷിക്കുന്നു. മെഡിക്കൽ കോഴയിൽ എംടി രമേശിനെതിരെ പോലും പരമാർശം റിപ്പോർട്ടിലുണ്ട്. എന്തുകൊണ്ടാണ് പാലക്കാട്ടെ കോളേജ് ഉടമ രമേശിനെ കാണാനെത്തിയതെന്തിനെന്ന് ആർക്കും വ്യക്തതയില്ല. ജൻ ഔഷധിയിൽ കുമ്മനത്തിന്റെ കത്തുമായാണ് തിരുവനന്തപുരത്തെ നോഡൽ ഓഫീസറായി പൂർണ്ണിമ എത്തിയതെന്ന് സൂചനയുണ്ട്. പൂർണ്ണിമയുടെ വീട്ടിൽ കുമ്മനം ആഹാരം കഴിക്കാനെത്തിയതിന്റെ ഫോട്ടോയും പുറത്തുവന്നു. ഇതിനൊപ്പമാണ് എഎൻ രാധാകൃഷ്ണനെതിരെ ഉയർന്ന ആക്ഷേപം. വ്യക്തമായ തെളിവുള്ള അഴിമതിയാണ്. ഇതിൽ പരാതി കിട്ടിയപ്പോഴും എ എൻ രാധാകൃഷ്ണനെ സംരക്ഷിക്കുകയാണ് കുമ്മനം ചെയ്തത്. എന്നാൽ രാജേഷിന്റെ കാര്യം വന്നപ്പോൾ നടപടിയും എടുത്തു. ഈ റിപ്പോർട്ട് കുമ്മനം തന്നെയാണ് ചോർത്തിയതെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കുമ്മനത്തിന്റെ സഹായിയാണ് ഏത് ഏഷ്യാനെറ്റിൽ എത്തിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്.
റിപ്പോർട്ടിലെ വിശദാംശങ്ങൾ മറുനാടനാണ് പുറത്തുവിട്ടത്. കൈരളി ടിവിയും വാർത്ത നൽകി. എന്നാൽ വൈകുന്നേരത്തോടെ ഏഷ്യാനെറ്റ് റിപ്പോർട്ടിലെ ഉള്ളടക്കം കാട്ടി. അതോടെ വാർത്തയ്ക്ക് പുതിയ മാനം നൽകി. ഈ റിപ്പോർട്ട് വലിയ വാർത്തയാണ്. ഇത്തരം റിപ്പോർട്ടുകൾ ചാനലുകൾ പരസ്പരം കൈമാറാറില്ല. എന്നാൽ ഏഷ്യാനെറ്റ് വാർത്ത കാട്ടി മിനിറ്റുകൾക്ക് അകം തന്നെ എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും ഈ റിപ്പോർട്ട് ചോർന്ന് കിട്ടി. മാതൃഭൂമിയുടെ കൈയിൽ ഈ റിപ്പോർട്ട് നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാൽ ഏഷ്യാനെറ്റ് കൊടുത്ത ശേഷം മാതൃഭൂമിയെ കൊണ്ട് കൊടുപ്പിക്കുകയായിരുന്നുവത്രേ. ഇതിന് പിന്നിൽ കൊച്ചിയിലെ ചില നേതാക്കളാണെന്നും വ്യക്തമാണ്. പക്ഷേ മാധ്യമ ചർച്ചകളിലെ നിറ സാന്നിധ്യമായ രാജേഷിനെ ബലികൊടുത്ത് സ്വന്തം തടി രക്ഷിക്കാൻ കുമ്മനം തയ്യാറായെന്നാണ് സൂചന. രേഖ ചോർച്ചിയത് രാജേഷാണെന്ന് വ്യക്തമായതയായി കുമ്മനം ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെ ചോർത്തി എന്നതിൽ വ്യക്തതയില്ല.
സാധാരണഗതിയിൽ ബിജെപിയിലെ സംഘടനാ സംവിധാനം അനുസരിച്ച് ഒരു അംഗത്തിനെതിരെ അച്ചടക്കനടപടി എടുക്കണമെങ്കിൽ അയാളുടെ വിശദീകരണം തേടി 15 ദിവസത്തിനകം വിശദീകരണം ലഭിച്ച ശേഷമേ നടപടി എടുക്കാനാവൂ. എന്നാൽ ബിജെപി നേതൃത്വം ഇത് വരെ വി.വി.രാജേഷിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഇതാണ് ചില നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. സംഘടനാ സംവിധാന പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് രാജേഷിനെ ചുമതലകളിൽ നിന്ന് നീക്കിയതെന്ന് മുരളീധരപക്ഷം പറയുന്നു. രാജേഷിന് പറയുവാനുള്ളത് കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും മുരളീധരപക്ഷം ആരോപിക്കുന്നു. കോഴ വാങ്ങിയ നേതാക്കൾക്ക് എതിരെ നടപടിയെടുക്കാതെ, റിപ്പോർട്ട് ചോർത്തിയ സംഭവത്തിൽ മാത്രം നടപടിയെടുക്കുന്നത് ശരിയായ രീതിയല്ലെന്ന് കാട്ടി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് വി മുരളീധരൻ വിഭാഗത്തിന്റെ തീരുമാനം.
കുമ്മനത്തിന്റെ ഓഫീസിലാണ് രേഖയുള്ളത്. ഇത് അന്നേ ദിവസം രാജേഷ് സംസ്ഥാന കമ്മറ്റി ഓഫീസിലെത്തി മോഷ്ടിച്ചുവെന്നാണ് കുമ്മനം ചില ആർഎസ്എസ് നേതാക്കളോട് വിശദീകരിച്ചിരിക്കുന്നത്. അയച്ചു കൊടുത്ത കോപ്പിയുടെ പകർപ്പ് അങ്ങനെ പുറത്തു പോയി എന്നും പറയുന്നു. എന്നാൽ മുരളീധര പക്ഷത്തെ പ്രമുഖനായ രാജേഷിന് കുമ്മനത്തിന്റെ ഓഫീസിൽ പോലും ആവശ്യമില്ലാതെ കയറാനാകില്ല. ഓഫീസിന്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശാണ്. രമേശുമായി അധികം അടുപ്പമില്ലാത്ത രാജേഷിന്റെ ചലനങ്ങൾ പോലും നിരീക്ഷിക്കാൻ അവിടെ ആളുകളുണ്ടാകും. ഇതാണ് സത്യമെനനിരിക്കെയാണ് മോഷ്ടിച്ചാണ് മെയിൽ കടത്തിയതെന്ന വാദം കുമ്മനം പലരോടും പറയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആർഎസ്എസ് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ മറവിൽ മുരളീധര പക്ഷത്തെ ഒതുക്കാനാണ് കുമ്മനത്തിന്റെ നീക്കമെന്നാണ് ആരോപണം.
കേന്ദ്ര നേതൃത്വത്തിന്റെയും ആർ.എസ്.എസിന്റെയും നിർദ്ദേശപ്രകാരമാണ് രാജേഷിനെതിരായ നടപടിയെന്ന് കുമ്മനം പറയുന്നു. കുമ്മനം രാജശേഖരൻ നടപടിവിവരം രാജേഷിനെ ബുധനാഴ്ച അറിയിച്ചു. കോഴ കൈപ്പറ്റിയതായി കണ്ടെത്തിയ ബിജെപി. സഹകരണസെൽ കൺവീനർ ആർ.എസ്. വിനോദിനെ നേരത്തെ പുറത്താക്കിയിരുന്നു. റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് നൽകി എന്ന കുറ്റമാണ് രാജേഷിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന രാജേഷ്, ബിജെപി.യിലെ വളർന്നുവരുന്ന നേതാക്കളിൽ പ്രമുഖനാണ്. സാധാരണ പാർട്ടി അംഗമായി പ്രവർത്തിക്കാനാണ് ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം. യുവമോർച്ച സംസ്ഥാന അധ്യക്ഷനായിരുന്ന രാജേഷ് ഏറെക്കാലം ബിജെപി. സംസ്ഥാന വക്താവുമായിരുന്നു.
മെഡിക്കൽ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി 5.6 കോടി രൂപ കൈപ്പറ്റിയെന്ന അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്. കോളേജിന് അംഗീകാരം വാങ്ങിനൽകാമെന്ന് വാഗ്ദാനംനൽകി വഞ്ചിച്ചുവെന്ന് വർക്കല എസ്.ആർ. എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ. ഷാജി പാർട്ടിനേതൃത്വത്തിന് മെയ് 19-ന് പരാതി നൽകിയിരുന്നു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, സെക്രട്ടറി എ.കെ. നസീർ എന്നിവരടങ്ങിയ സമിതി അന്വേഷിച്ചു. ഇവർ കൈമാറിയ റിപ്പോർട്ടാണ് ചോർന്നത്. ബുധനാഴ്ച തൃശ്ശൂരിൽ ചേർന്ന പാർട്ടിനേതൃയോഗമാണ് രാജേഷിനെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംഘടനാ സെക്രട്ടറി ഗണേശൻ, സഹസംഘടനാ സെക്രട്ടറി സുഭാഷ്, ആർഎസ്എസ്. പ്രാന്തകാര്യവാഹ് ഹരികൃഷ്ണകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തതായാണ് സൂചന.
പാർട്ടി അച്ചടക്കനടപടി സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും നടപടിസംബന്ധിച്ച സൂചനകൾ പാർട്ടി നേതൃത്വത്തിൽനിന്ന് കിട്ടിയതായി വി.വി. രാജേഷ് അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ തനിക്ക് ബന്ധമില്ല. താൻ റിപ്പോർട്ട് ചോർത്തിയെന്ന നിഗമനത്തിൽ പാർട്ടി എങ്ങനെയെത്തിയെന്നറിയില്ല.
ചോർത്താനായി തനിക്ക് എവിടെനിന്ന് റിപ്പോർട്ട് ലഭിച്ചു എന്നകാര്യം അന്വേഷിച്ചാൽത്തന്നെ ഇക്കാര്യത്തിൽ താൻ നിരപരാധിയാണെന്ന് തെളിയുമെന്നും രാജേഷ് പറയുന്നു. എന്നാൽ ഇതിലേക്ക് അന്വേഷണം പോയാൽ കുടുങ്ങുക കുമ്മനമാകും. അതുകൊണ്ട് തന്നെ അതിലേക്ക് അന്വേഷണമില്ല. തെളിവെടുപ്പും വിശദീകരണം തേടലും പോലും ഒഴിവാക്കി.