- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ പദം: ബിസിസിഐ പരിഗണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ താരത്തെ; ദ്രാവിഡിന് പകരക്കാരനാകാനുള്ള ക്ഷണം നിരസിച്ച് ലക്ഷ്മൺ
മുംബൈ: ഇന്ത്യൻ പരിശീലകസ്ഥാനം രാഹുൽ ദ്രാവിഡ് ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) അധ്യക്ഷനാവാനുള്ള ബിസിസിഐ ക്ഷണം വിവി എസ് ലക്ഷ്മൺ നിരസിച്ചതായി റിപ്പോർട്ട്. യുവതാരങ്ങളെ വാർത്തെടുക്കുന്ന പ്രസ്ഥാനത്തിന്റെ അമരത്തേക്ക് ദ്രാവിഡിന്റെ സമകാലികൻ കൂടിയായ മുൻ താരം ലക്ഷ്മണിനെ പരിഗണിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
ഇന്ത്യൻ ക്രിക്കറ്റിനായി വലിയ സംഭാവനകൾ നൽകിയൊരു കളിക്കാരനെയാണ് ബിസിസിഐ എൻസിഎ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നേരത്തെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനും കുംബ്ലെക്കുമൊപ്പം പരിഗണിച്ചവരിൽ ലക്ഷ്മണുമുണ്ടായിരുന്നു.
ബിസിസിഐ ക്ഷണം ലക്ഷ്മൺ നിരസിച്ച സാഹചര്യത്തിൽ മറ്റ് പേരുകൾ ബിസിസിഐക്ക് പരിഗണിക്കേണ്ടിവരും. ഇന്ത്യ എ, അണ്ടർ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ചശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ എൻസിഎ അധ്യക്ഷനായി നിയമിച്ചത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. എൻസിഎ അധ്യക്ഷനായിരിക്കെ തന്നെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയും ദ്രാവിഡ് വഹിച്ചിരുന്നു.
കഴിഞ്ഞ മാസം എൻസിഎ അധ്യക്ഷ സ്ഥാനത്ത് ദ്രാവിഡിന്റെ കരാർ രണ്ടുവർഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. എന്നാൽ ട്വന്റഇ ലോകകപ്പിനുശേഷം രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുമ്പോൾ പരിശീലകനാവണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചപ്പോൾ ദ്രാവിഡ് ആദ്യം നിരസിച്ചു. കുടുംബവുമൊത്ത് കഴിയുന്ന ബാംഗ്ലൂർ വിട്ടുപോകാനുള്ള മടികൊണ്ടാണ്ട് ദ്രാവിഡ് പരിശീലക ചുമതല ഏറ്റെടുക്കാത്തതെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ഇതിന് പിന്നാലെ എം എസ് ധോണിയെ ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററായി ബിസിസിഐ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിനുശേഷം മെന്ററായി തുടരാനില്ലെന്ന് ധോണി വ്യക്തമാക്കിയതോടെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ വീണ്ടും ദ്രാവിഡിനെ സമീപിച്ചു.
ഐപിഎൽ ഫൈനലിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. ദ്രാവിഡുമായി തത്വത്തിൽ ധാരണയായെങ്കിലും ലോധ കമ്മിറ്റി ശുപാർശകൾ അനുസരിച്ച് ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവനകൾ നൽകിയിട്ടുള്ള മുൻ താരങ്ങളെ എൻസിഎ തലപ്പത്ത് നിയോഗിക്കാനാണ് ബിസിസിഐയ്ക്കു താൽപര്യം. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ സമീപിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിന്റെ ബാറ്റിങ് കൺസൾട്ടന്റും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററുമായതിനാലാണ് ലക്ഷ്മൺ ബിസിസിഐയെ വിസമ്മതം അറിയിച്ചത്. 134 ടെസ്റ്റുകളിൽനിന്ന് 17 സെഞ്ചുറികൾ സഹിതം 8781 റൺസ് നേടിയിട്ടുള്ള ലക്ഷ്മൺ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിട്ടാണ് അറിയപ്പെടുന്നത്.
സ്പോർട്സ് ഡെസ്ക്