- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വൈശാഖസന്ധ്യ 2016 ഷിക്കാഗോയിൽ ഏപ്രിൽ 22-ന്, ടിക്കറ്റ് വിതരണോത്ഘാടനം നടത്തി
ഷിക്കാഗോ: വൈശാഖസന്ധ്യ 2014- ന്റെ വൻ വിജയത്തിനു ശേഷം, ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്നു പെരിയാർ 'വൈശാഖസന്ധ്യ 2016', ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്നു.ഈ ദൃശ്യവിസ്മയത്തിനു വേദിയൊരുങ്ങുന്നത് ഷിക്കാഗോ താഫ്റ്റ് ഹൈസ്‌കൂൾ (6530 W Bryn Mawr Ave, Chicag
ഷിക്കാഗോ: വൈശാഖസന്ധ്യ 2014- ന്റെ വൻ വിജയത്തിനു ശേഷം, ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്നു പെരിയാർ 'വൈശാഖസന്ധ്യ 2016', ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്നു.
ഈ ദൃശ്യവിസ്മയത്തിനു വേദിയൊരുങ്ങുന്നത് ഷിക്കാഗോ താഫ്റ്റ് ഹൈസ്‌കൂൾ (6530 W Bryn Mawr Ave, Chicago, IL 60631) ഓഡിറ്റോറിയത്തിലാണ്. ഏപ്രിൽ 22-നു വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണു ഷോ അരങ്ങേറുക.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കും ഓഫീസ് ബിൽഡിംഗിനും ധനം സമാഹാരിക്കുന്നതിനു വേണ്ടി നടത്തുന്ന ഈ സ്‌റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണോത്ഘാടനം പ്രസിഡന്റ് ടോമി അംബേനാട്ടിൽ നിന്നും സർട്ടിഫൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്‌സ് ഇൻകിനു വേണ്ടി ആൻഡ്രൂസ് തോമസ് സിപിഎയും ജോസഫ് ചാമക്കാല സിപിഎയും ആദ്യ ടിക്കറ്റ് വാങ്ങി നിർവഹിച്ചു സെക്രട്ടറി ബിജി സി മണി, ട്രഷറർ ജോസ് സൈമൺ മുണ്ടാപ്ലക്കിൽ എന്നിവരും സന്നിഹിതരായിരുന്നു
ഗായകരായ അഫ്‌സൽ, അഖില ആനന്ദ്, അവതാരകൻ ഗോവിന്ദ് പത്മസൂര്യ (ജിപി), നടൻ ഹേമന്ദ് മേനോൻ, നടി മിയ ജോർജ്, കൃഷ്ണ പ്രഭ, മിമിക്രി കലാരംഗത്തെ കലാഭവൻ പ്രദീപ് ലാൽ, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ മെഗാഷോയിൽ പങ്കാളികളാകുന്നു. തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖ സന്ധ്യയിൽ കേരളത്തിലെ പ്രമുഖ കീബോർഡ് പ്ലെയർ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും പങ്കെടുക്കും. വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ കെ.ടി ഫ്രാൻസിസ് ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ഷിക്കാഗോ മലയാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി ബന്ധപെടുവാൻ ടോമി അംബേനാട്ട് (630 992 1500 എഞഋഋ), ബിജി സി മാണി (847 650 1398 എഞഋഋ ), ജോസ് സൈമൺ മുണ്ടാപ്ലക്കിൽ ( 630 607 2208 എഞഋഋ) എന്നിവർ അഭ്യർത്ഥിച്ചു. ജിമ്മി കണിയാലി അറിയിച്ചതാണിത്.



