കൊച്ചി: വി ഫോർ കൊച്ചി ക്യാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാന് ജാമ്യം. ഉദ്ഘാടനത്തിനു മുമ്പ് വൈറ്റില മേൽപാലം തുറന്നു കൊടുത്ത കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നിപുൺ ചെറിയാന് പുറത്തിറങ്ങാനാകുക.

ആൾ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം. നിപുൺ എറണാകുളം ജില്ല വിട്ടു പോകരുതെന്നും ഉപാധിയുണ്ട്. പാലം തുറന്നതിനെ തുറന്ന് കഴിഞ്ഞ അഞ്ചിന് അർധരാത്രിയോടെയാണ് നിപുൺ അറസ്റ്റിലായത്. പാലം തുറന്നതിൽ തങ്ങൾക്ക് പങ്കില്ലെന്ന നിലപാടിലാണ് വി ഫോർ കൊച്ചി.