- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ അക്കരയുടെ വിജയം പ്രഖ്യാപിക്കാൻ ഹൈദരാബാദിൽ നിന്നും വിദഗ്ധൻ പറന്നെത്തി; റീപോളിങ് ഒഴിഞ്ഞത് അവസാന നിമിഷം; ഇടത് തരംഗത്തിൽ ഒലിച്ചു പോയ തൃശൂരിൽ മാനം കാത്തത് സുധീരന്റെ പിടിവാശി
തൃശൂർ: കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമുള്ള ജില്ലയാണ് തൃശൂർ. ഒരുകാലത്ത് വടക്കാഞ്ചേരി വലത് കോട്ടയും. എന്നാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റത്തിനൊപ്പം തൃശൂർ 13ൽ പന്ത്രണ്ടും ഇടതുപക്ഷത്തായി. എന്നാൽ വടക്കാഞ്ചേരി കോൺഗ്രസിന് ആശ്വാസ ജയം നേടി. ആദ്യന്തം നിറഞ്ഞുനിന്ന സസ്‌പെൻസിനൊടുവിൽ വടക്കാഞ്ചേരിയിൽ കോൺഗ്രസിന് അനിൽ അക്കരയിലൂടെ ആശ്വാസജയം. 43 വോട്ടുകൾക്കാണു ജയം. മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ എതിർപ്പുണ്ടായിരുന്നുവെന്നു കോൺഗ്രസുകാർ തന്നെ പറഞ്ഞ വടക്കാഞ്ചേരിയിൽ അനിൽ അക്കര കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. 986 വോട്ടുകൾകൂടി എണ്ണാൻ ബാക്കിയുള്ളപ്പോൾ വോട്ടിങ് യന്ത്രം പണിമുടക്കിയതോടെ വോട്ടെണ്ണൽ നിർത്തിവയ്ക്കുകയും മത്സരഫലത്തെച്ചൊല്ലി ആശങ്കകളുയരുകയുമായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക അനുമതിയോടെ വിദഗ്ധരെ കൊണ്ടുവന്നശേഷമാണ് വോട്ടിങ് യന്ത്രം വീണ്ടും പരിശോധിച്ചത്. അതുവരെ അനിൽ അക്കരയ്ക്കു മൂന്നുവോട്ടിന്റെ ലീഡുണ്ടായിരുന്നത് ബാക്കി വോട്ടുകൾ കൂടി എണ്ണിയതോടെ
തൃശൂർ: കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമുള്ള ജില്ലയാണ് തൃശൂർ. ഒരുകാലത്ത് വടക്കാഞ്ചേരി വലത് കോട്ടയും. എന്നാൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റത്തിനൊപ്പം തൃശൂർ 13ൽ പന്ത്രണ്ടും ഇടതുപക്ഷത്തായി. എന്നാൽ വടക്കാഞ്ചേരി കോൺഗ്രസിന് ആശ്വാസ ജയം നേടി. ആദ്യന്തം നിറഞ്ഞുനിന്ന സസ്‌പെൻസിനൊടുവിൽ വടക്കാഞ്ചേരിയിൽ കോൺഗ്രസിന് അനിൽ അക്കരയിലൂടെ ആശ്വാസജയം. 43 വോട്ടുകൾക്കാണു ജയം. മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ എതിർപ്പുണ്ടായിരുന്നുവെന്നു കോൺഗ്രസുകാർ തന്നെ പറഞ്ഞ വടക്കാഞ്ചേരിയിൽ അനിൽ അക്കര കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.
986 വോട്ടുകൾകൂടി എണ്ണാൻ ബാക്കിയുള്ളപ്പോൾ വോട്ടിങ് യന്ത്രം പണിമുടക്കിയതോടെ വോട്ടെണ്ണൽ നിർത്തിവയ്ക്കുകയും മത്സരഫലത്തെച്ചൊല്ലി ആശങ്കകളുയരുകയുമായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക അനുമതിയോടെ വിദഗ്ധരെ കൊണ്ടുവന്നശേഷമാണ് വോട്ടിങ് യന്ത്രം വീണ്ടും പരിശോധിച്ചത്. അതുവരെ അനിൽ അക്കരയ്ക്കു മൂന്നുവോട്ടിന്റെ ലീഡുണ്ടായിരുന്നത് ബാക്കി വോട്ടുകൾ കൂടി എണ്ണിയതോടെ 43 ആയി ഉയർന്നു. 91ാം നമ്പർ ബൂത്തായ കൈപ്പറമ്പിലെ 986 വോട്ടുകൾ അടങ്ങിയ പെട്ടി തുറക്കാനാകാത്തതെ വന്നപ്പോഴാണു വോട്ടെണ്ണൽ തടസപ്പെട്ടത്.
അവശേഷിച്ച രണ്ടു ബൂത്തുകളിലെ വോട്ടെണ്ണലിൽ 986 വോട്ടിനെ മറികടക്കുന്ന ലീഡ് നേടുന്ന സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുമെന്ന തീരുമാനവും ഉണ്ടായി. പതിനൊന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അനിൽ അക്കരയ്ക്ക് പതിനെട്ട് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. അവസാന റൗണ്ടിൽ ഇത് വെറും മൂന്നു വോട്ടിന്റെ ലീഡായി കുറഞ്ഞു. പോസ്റ്റൽ വോട്ടുകൂടി എണ്ണിക്കഴിഞ്ഞപ്പോഴാണ് അനിൽ അക്കരയുടെ 75 വോട്ടിന്റെ ലീഡ് മൂന്നായി കുറഞ്ഞത്. ഇതോടെ 91ാം നമ്പർ ബൂത്തിലെ വോട്ടെണ്ണൽ നിർണായകമായി.
ഹൈദരാബാദിൽനിന്നു വിദഗ്ധൻ എത്തി തകരാറിലായ പെട്ടി തുറക്കാത്ത പക്ഷം റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ള ബൂത്തിലെ തകരാറിലായ വോട്ടിങ് യന്ത്രം തുറക്കണമെന്ന് യു.ഡി.എഫ്. നേതാക്കളും ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നടന്നില്ലെങ്കിൽ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി അനിൽ അക്കരയും ബിജെപി. നേതാക്കളും ആവശ്യമുന്നയിച്ചു. ജില്ലാ വരണാധികാരിയായ കലക്ടർ വി. രതീശൻ കൗണ്ടിങ് സ്‌റ്റേഷനിലെത്തി തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് വിട്ടു. പിന്നീടാണ് വിദഗ്ധനെത്തി പരിഹാരമുണ്ടാക്കിയത്. ഇത് അനിൽ അക്കരയുടെ വിജയവുമായി.
വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിിഅനിൽ അക്കര എത്തുന്നത് സുധീരന്റെ കരുനീക്കങ്ങളുടെ ഫലമാണ്. തൃശ്ശൂർ ജില്ലയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായ അനിൽ അക്കര മികച്ച പഞ്ചായത്തുകൾക്ക് നൽകുന്ന സ്വരജ് അവാർഡ് നേടിയ വ്യക്തിത്വമാണ്. കേന്ദ്ര സർക്കാർ നൽകുന്ന നിർമ്മൽഗ്രാം പുരസ്‌ക്കാരം, രാജ്യേന്തര ചാനലായ സി.എൻഎൻ നൽകുന്ന യങ്ങ് ഇന്ത്യൻ ലീഡർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയ വ്യക്തിയാണ്. സൗമ്യനായ രാഷ്ട്രീയക്കാരനായ അദ്ദേഹം ജൈവകൃഷിയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ കൊണ്ടുവന്ന അനിൽ അക്കരയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് വടക്കാഞ്ചേരിയിലെ നേരിയ വോട്ടിനുള്ള വിജയം.
അനിൽ അക്കരയെ സ്ഥാനാർത്ഥിയാക്കുന്നതിനെ ഏറ്റവും എതിർത്തത് ബാലകൃഷ്ണനായിരുന്നു. തന്റെ മകളെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത് സുധീരൻ അംഗീകരിച്ചില്ല. ഇതോടെ എ-ഐ ഗ്രൂപ്പുകൾ കെപിസിസി അധ്യക്ഷനെതിരെ രംഗത്തു വന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണയോടെ സുധീരൻ അനിൽ അക്കരയെ തന്നെ വടക്കാഞ്ചേരിയിൽ സ്ഥാനാർത്ഥിയാക്കി. അതുകൊണ്ട് മാത്രമാണ് ഇടതു തരംഗത്തിൽ അനിൽ അക്കര ജയിച്ചു കയറിയത്.