- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശയദാരിദ്ര്യം അലയടിക്കുന്നത് മഞ്ഞ പത്രക്കാർക്ക് ആണ് എന്ന് എനിക്ക് മനസ്സിലായി; എന്റെ ട്വീറ്റ് സ്ക്രീൻ ഷോട്ട് എടുത്ത് ഒരു എപിസോഡ് ഉണ്ടാക്കി യുടൂബിൽ നിന്ന് കാശ് ഉണ്ടാക്കാൻ ഒരു ചേച്ചിയും കുറേ സേട്ടന്മാരും! മാധ്യമങ്ങളെ പരിഹസിച്ച് വഫാ ഫിറോസ്; ശ്രീറാമിന്റേയും രേണുവിന്റേയും വിവാഹത്തിൽ ചർച്ച തുടരുമ്പോൾ
കൊച്ചി: ആശയദാരിദ്ര്യം അലയടിക്കുന്നത് മഞ്ഞ പത്രക്കാർക്ക് ആണ് എന്ന് എനിക്ക് മനസ്സിലായി. എന്റെ ട്വീറ്റ് സ്‌കീൻ ഷോട്ട് എടുത്ത് ഒരു എപിസോഡ് ഉണ്ടാക്കി യുടൂബിൽ നിന്ന് കാശ് ഉണ്ടാക്കാൻ ഒരു ചേച്ചിയും, കുറേ സേട്ടന്മാരും! Go and get a life cockroaches ! ????-മാധ്യമങ്ങളെ കുറ്റപ്പെടുത്തി വഫാ ഫിറോസിന്റെ പോസ്റ്റ്. രണ്ട് ദിവസം മുമ്പ് ശ്രീറാം വെങ്കിട്ടരാമന്റേയും രേണു രാജിന്റേയും വിവാഹ ഫോട്ടോ വഫ ട്വീറ്റ് ചെയ്തിരുന്നു. രണ്ടു പേരും ഒന്നായി.. എത്ര മനോഹരം എന്നായിരുന്നു ആ പോസ്റ്റ്. ഇത് വാർത്തയാക്കിയവരെയാണ് വഫ പരിഹസിക്കുന്നത്. മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയത് വഫയും ശ്രീറാമും ചേർന്നാണ്.
സാധാരണ ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും ചർച്ചയാകുന്ന സെക്രട്ടേറിയറ്റിലെ ഇടനാഴികൾ ഇക്കാര്യം അറിയാതപോയത് ശ്രീറാമും രേണുവും പ്രണയം അതീവ രഹസ്യമായി സൂക്ഷിച്ചതുകൊണ്ടുമാത്രം. അടുത്തദിവസങ്ങളിൽ വാട്‌സാപ്പിലൂടെ ഇരുവരും വിവാഹക്കാര്യം അറിയിച്ചെപ്പോഴാണ് ഇവരോട് അടുപ്പുമുള്ള ഐ.എ.എസുകാർ പോലും ഇക്കര്യം അറിഞ്ഞത്. അവരും വിഷയം ചർച്ചയാക്കിയില്ല. അവരോടും പ്രണത്തിന്റെയോ അടുപ്പത്തിന്റേയെ കഥ ഇരുവരും പറഞ്ഞില്ല. സിവിൽ സർവീസിൽ ശ്രീറാമിന്റെ നാലു വർഷം ജൂനിയറാണ് രേണു. അടുപ്പം വിവാഹത്തിന് വഴിമാറി. ഇതിന് ശേഷമാണ് വഫ ചിത്രം ട്വീറ്റ് ചെയ്തതും അത് മാധ്യമങ്ങളിൽ വാർത്തയായതും. വിവാഹത്തിൽ വഫ പങ്കെടുത്തിരുന്നില്ല.
2019 ഓഗസ്റ്റ് മൂന്നിന് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായി വിവാദങ്ങളിൽപ്പെട്ട് സസ്‌പെൻഷനിലായ ശ്രീറാം 2020 മാർച്ചിലാണ് സർവീസിൽ തിരിച്ചെത്തുന്നത്. ഈ കേസാണ് വഫയുടെ പേരും മലയാളികളിലേക്ക് എത്തിച്ചത്. സർവ്വീസിൽ എത്തിയ ശേഷം രേണുമായി തുടങ്ങിയ ശ്രീറാമിന്റെ അടുപ്പമാണ് വ്യാഴാഴ്ച ചോറ്റാനിക്കരയിലെ താലികെട്ടിൽ എത്തുന്നത്. കോവിഡ് കാലത്തായിരുന്നു ശ്രീറാമിന്റെ മടങ്ങിവരവ്. ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയായി നിയമനം കിട്ടിയതോടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി.
അപ്പോൾ തദ്ദേശവകുപ്പിന് കീഴിൽ നഗരകാര്യ ഡയറക്ടറായി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന തിരക്കിലായിരുന്നു. ഒരുമിച്ചുള്ള യോഗങ്ങളിലൂടെ നിരന്തരം കൂടിക്കാഴ്ച. പിന്നാലെ ഇരുവരും കൂടുതൽ അടുത്തു. ശ്രീറാം കേസിൽപ്പെട്ട് വിവാദ നായകനായെങ്കിലും ശ്രീറാം അബദ്ധത്തിൽ കേസിൽപ്പെടുകായായിരുന്നുന്നു വെന്നും അദ്ദേഹം തെറ്റ് ചെയ്യില്ലെന്നും വിശ്വസിച്ച ഒരു കൂട്ടം യുവ ഐ.എ.എസുകാരിൽ ഉൾപ്പെട്ടതായുന്നു രേണുവും അതിനിടെ ശ്രീറാമിന്റെ വിവാഹ ആലോചനകളുമായി അദ്ദേഹത്തിന്റെ വീട്ടുകാർ സജീവമായി.
എത്രയും വേഗം വിവാഹം നടത്തണമെന്ന ആഗ്രഹമായിരുന്നു വീട്ടുകാർക്ക്. അതിനിടെയാണ് ശ്രീറാമും രേണുവും മനസിലെ ആഗ്രഹം ഇരുവീടുകളിലും അറിയിക്കുന്നത്. രേണുവിന്റെയും ശ്രീറാമിന്റെയും അച്ഛന്മാർ തമ്മിൽ സംസാരിച്ചു. എന്നാൽ മകന്റെ പേരിൽ നിയമനടപടികൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ ഈഘട്ടത്തിൽ വിവാഹം നടക്കുന്നത് പ്രശ്‌നങ്ങളുണ്ടാക്കുമോയെന്ന് ശ്രീറാമിന്റെ അച്ഛ്ൻ ആദ്യം ആശങ്കപ്പെട്ടെങ്കിലും പിന്നീട് കുഴപ്പമില്ലെന്ന് വ്യക്തവരുത്തി മുന്നോട്ട് നീങ്ങുകയായിരുന്നു. രേണുവിന്റെ വീട്ടുകാർക്ക് ശ്രീറാമിനോടുള്ള പ്രത്യേക താത്പര്യവും കല്ല്യാണത്തിന് വേഗം കൂട്ടി.
ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറി കൂടാതെ കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എം.ഡിയുമാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഡോ.ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. വിവാഹ ശേഷമാണ് രേണു സിവിൽ സർവീസിലെത്തുന്നത്. എന്നാൽ വിവാഹ ജീവിതം അധികകാലം നീണ്ടുപോയില്ല. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സർവീസിലെത്തുന്നത്. ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു.
നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി. പിന്നീട് പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായി ഒരു വർഷം. തിരുവല്ല ആർഡിഒ ആയി പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു.
മൂന്നാർ വിഷയം വിവാദമായതിനു ശേഷം ശ്രീറാമിന് സ്ഥാന ചലനം ഉണ്ടാകുകയും തുടർന്ന് എംപ്ലോയ്‌മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഉന്നത പഠനത്തിനായി വിദേശത്ത് പോയത്. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറായാണ് നിയമിച്ചു. പ്രൊജക്ട് ഡയറക്ടർകേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ, ഹൗസിങ് കമ്മീഷണർ, സെക്രട്ടറികേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എന്നീ അധിക ചുമതലകളും നൽകി. ചുമതലയേറ്റതിനു പിന്നാലെയാണ് വഫ ഫിറോസിനൊപ്പമുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടം ജീവിതം മാറ്റി മറിച്ചത്.
കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളാണ് രേണു. ബസ് കണ്ടക്ടറായിരുന്നു അച്ഛൻ.പ്രൈമറി തലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിൽ നിന്നും 10ാം ക്ലാസ്സിൽ നിന്ന് 11ാം റാങ്കോടെ വിജയിച്ചു. തൃശൂരിൽ ഹയർസെക്കണ്ടറി പഠനം. 60ാം റാങ്കോടെ കോട്ടയം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ൽ മികച്ച വിജയത്തോടെ പഠനം പൂർത്തിയാക്കി.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലർത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. 2012ൽ പേൾ ഓഫ് സെന്റ് തെരേസാസ് അവാർഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു രേണു.തൃശൂർ,ദേവികുളം എന്നിവിടങ്ങളിൽ സബ്കളക്ടറായി തുടക്കത്തിലേ ശ്രദ്ധ നേടി.
മറുനാടന് മലയാളി ബ്യൂറോ