- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന്റെ ഏഴാം ഘട്ടത്തിന് ജൂൺ ഒന്നിന് തുടക്കമാകും; ഗുണം ലഭിക്കുക 170 ൽ കൂടുതൽ ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന വേതന സുരക്ഷ പദ്ധതിയുടെ 7 ാം ഘട്ടം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു. 170 തിലധകം പേർ ജോലി ചെയ്യുന്ന കമ്പനികളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്ഏഴാം ഘട്ടം നിലവിൽ വരുന്നതോടെ 2171 സ്ഥാപനങ്ങളിലെ നാല് ലക്ഷത്തി മുപ്പത്തി മൂവാ
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കിവരുന്ന വേതന സുരക്ഷ പദ്ധതിയുടെ 7 ാം ഘട്ടം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
170 തിലധകം പേർ ജോലി ചെയ്യുന്ന കമ്പനികളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്ഏഴാം ഘട്ടം നിലവിൽ വരുന്നതോടെ 2171 സ്ഥാപനങ്ങളിലെ നാല് ലക്ഷത്തി മുപ്പത്തി മൂവായിരം ജീവനക്കാർക്ക് കൂടി പദ്ധതിയുടെ ഗുണം ലഭിക്കും.
ജീവനക്കാർക്ക് കരാർ പ്രകാരം നിർണയിച്ചിട്ടുള്ള വേതനം കൃത്യസമയത്ത് വിതരണം ചെയ്യുക, ഓരോ തസ്തികകൾക്കും നിർണയിച്ചിട്ടുള്ള വേതനം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക, തൊഴിലാളിയുടെയും ദാതാവിന്റെയും ഇടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരമാവധി കുറച്ചുകൊണ്ടുവരിക, സ്ഥാപനത്തിന്റെ ഉൽപാദന ശേഷി വർധിപ്പിക്കുക എന്നിവയാണ് വേതന സുരക്ഷ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
സ്ഥാപനങ്ങൾ അവയുടെ ജീവനക്കാരെ സംബന്ധിച്ച പൂർണ വിവരങ്ങൾ രണ്ട് മാസത്തിനകം മന്ത്രാലയത്തിന് കൈമാറണം. നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പരിശോധനാ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുള്ള അബൂസുനൈൻ പറഞ്ഞു.
വിദേശ ജീവനക്കാരുടെ ഇഖാമ ഇഷ്യൂചെയ്യുന്നതും പുതുക്കുന്നതും ഒഴികെയുള്ള മററ് സേവനങ്ങൾ മുഴുവൻ നിർത്തിവെക്കുന്നതാണ്. മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കാത്ത സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും മന്ത്രാലയം നിർത്തലാക്കും. അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനാധികാരികളുടെ അനുമതി കൂടാതെ ഇതര സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാററവും അനുവദിക്കും. ലേബർ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും സ്‌പോർസർഷിപ്പ് മാറാൻ സാധിക്കും. സ്വകാര്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും വേതന സുരക്ഷ പദ്ധതി നിർബന്ധമാക്കുമെന്നും ഡോ: അബ്ദുല്ല അബൂസുനൈൻ പറഞ്ഞു