കൊച്ചി: ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വെയിറ്റിങ് ഷെഡ് എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. വർഷങ്ങളായി ഇടപ്പള്ളി റെയിൽവേസ്‌റ്റേഷനിൽ രോഗികളുൾപ്പെടെയുള്ള യാത്രക്കാർ മഴ നനഞ്ഞും വെയിൽ കൊണ്ടുമാണ് യാത്ര ചെയിതിരിക്കുന്നത്. നിരവധി തവണ അതിക്യതർക്ക് പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷന്റെ നേത്യത്വത്തിൽ  പരാതി നൽകിയിട്ടും വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ റെയിൽവേയ്ക്ക് വെയിറ്റിങ് ഷെഡ് നിർമ്മിക്കാൻ കഴിഞ്ഞില്ല.

സതേൺ റെയിൽവേ ഏരിയ മാനേജർ രാജേഷ് ചന്ദ്രന്റെ നേത്യത്വത്തിൽ അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ് അധിക്യതരുമായി ബന്ധപ്പെടുകയും തുടക്കത്തിൽ രണ്ടാം പ്ലാറ്റ്‌ഫോമിൽ അഞ്ച് വെയിറ്റിങ് ഷെഡ്  നിർമ്മാണം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

രണ്ടാം പ്ലാറ്റ്‌ഫോമിലെ വെയിറ്റിങ് ഷെഡ് നിർമ്മാണോൽഘാടനം സതേൺ റെയിൽവേ മാനേജർ രാജേഷ് ചന്ദ്രൻ നിർവ്വഹിച്ചു. റെയിൽവേ ചീഫ് കമേഷ്‌സ്യൽ ഇൻസ്‌പെക്ടർ പി.എൻ.ചന്ദ്രശേരൻ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ:പ്രതാപൻനായർ, മാർക്കറ്റിങ്ങ് വിഭാഗം മേധാവി ബ്രഹ്മചാരി ബാബു, ബ്രഹ്മചാരി ഡോ:ജഗ്ഗു, ലെയിസൺ ഓഫീസർ മോഹനചന്ദ്രൻനായർ, പിആർഒ ശശി കളരിയൽ, പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ സെക്രട്ടറി മണികണ്ഠൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രൊജക്റ്റ് വിഭാഗത്തിന്റെ നേത്യത്വത്തിലാണ് വെയിറ്റിങ് ഷെഡ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. സമീപ ഭാവിയിൽ രണ്ടാം പ്ലാറ്റ്‌ഫോമിൽ കാത്തിരിപ്പുപുരയുടെ എണ്ണം കൂട്ടുവാനും ആലോചനയുണ്ട്