- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങിനെയിപ്പോൾ താരമാകണ്ട; വിവാഹദിനത്തിൽ തന്നെക്കാൾ ഒരുങ്ങിയ അമ്മായിഅമ്മക്ക് പറ്റിയ അമളിയിൽ നവവധു സന്തോഷം പ്രകടിപ്പിച്ചത് വേറിട്ടരീതിയിൽ; അമ്മായി അമ്മക്ക് പണികിട്ടയത് ഭക്ഷണം വിളമ്പുന്നതിനിടെ വസ്ത്രത്തിൽ കറിവീണ്; ഭക്ഷണം വിളമ്പിയ യുവതിക്ക് നവവധുവിന്റെ വക ടിപ്പ്
വിവാഹദിവസം ചടങ്ങിനെത്തുന്ന ഏവരുടെയും ശ്രദ്ധ തീർച്ചയായും വധുവിൽ തന്നെയായിരിക്കും. എന്നാൽ ആ ശ്രദ്ധ മുഴുവൻ മറ്റൊരാൾ എടുത്താൽ ആരേലും സഹിക്കുമോ.ഇല്ല എന്നകാര്യത്തിൽ തർക്കമില്ല. അത്തരത്തിലൊരു രസകരമായ കുറിപ്പും വീഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.വധുവിനെക്കാൾ ഗംഭീരമായി വിവാഹപന്തലിൽ എത്തിയ അമ്മായി അമ്മയ്ക്ക് സംഭവിച്ച കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.സംഭവം മറ്റൊന്നുമല്ല വധുവിനേക്കാൾ നന്നായി അണിഞ്ഞൊരുങ്ങി എത്തിയ അമ്മായി അമ്മയുടെ വസ്ത്രത്തിൽ ഭക്ഷണവിതരണത്തിനിടെ കറിവീണു. വഴക്ക് പ്രതീക്ഷിച്ച സപ്ലൈയർക്ക് ലഭിച്ചതാകട്ടെ മരുമകളുടെ വക പാരതോഷികവും.
കോളേ ബീ എന്ന ടിക് ടോക്ക് ഉപയോക്താവാണ് ഒരു വിവാഹത്തിനു ഭക്ഷണം വിളമ്പാൻ പോയപ്പോൾ തനിക്കുണ്ടായ രസകരമായ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. രസകരമായ സംഭവം ഇങ്ങനെ;ഭക്ഷണം വിളമ്പുന്നതിനിടെ ചൂടുള്ള കറിപ്പാത്രം വരന്റെ അമ്മയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.ചൂടുള്ള കറിയായിരുന്നു പാത്രത്തിലെങ്കിലും ഭാഗ്യവശാൽ അവർക്ക് പൊള്ളലേറ്റില്ല. വീട് അടുത്തായതിനാൽ അവർ പോയി വസ്ത്രം മാറി വരികയും ചെയ്തു. തന്റെ കയ്യിൽ നിന്ന് സംഭവിച്ച അബദ്ധമോർത്ത് കരയാൻ തുടങ്ങിയതായും അവർ പറയുന്നു. സംഭവിച്ച അബദ്ധമോർത്ത് കരയാൻ തുടങ്ങി. നല്ല വഴക്കു കിട്ടുമെന്നാണ് കരുതിയത്.
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.ഭർതൃമാതാവിന്റെ വസ്ത്രത്തിൽ കറി വീണതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് നവവധു തന്നെയാണ്. വിവാഹദിനം അമ്മായി അമ്മ വെളുത്ത വസ്ത്രം ധരിച്ചത് മരുമകൾക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ കറിവീഴ്ത്തിയതിന് തനിക്ക് നവവധു ഷേക്ക് ഹാന്റ് നൽകുകയും 5700 രൂപയോളം കൈക്കൂലി നൽകുകയും ചെയ്തതായും യുവതി പറഞ്ഞു. വിഡിയോ ടിക് ടോക്കിൽ പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.