കുവൈറ്റ് സീറ്റി: ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ച വേക്കപ്പിന്റെ അഞ്ചാമത് സംഗമം അബ്ബാസിയ ഇബ് നെസീർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കുവൈത്തിലെ കാസറഗോട് നിവാസികൾക്ക് നവ്യാനുഭമായ സംഗമംവേക്കപ്പ് ചെയർമാൻ അസീസ് കോപ്പ ഉദ്ഘാടനം ചെയ്തു.

നമുക്കും നമ്മുടെ വരും തലമുറക്കും വേണ്ടി നമ്മൾ ഉണ്ടാക്കുന്ന വീടാണ് വേക്കപ്പ് എന്നും ഇവിടെ ജാതി മത രാഷ്ട്രീയ സങ്കുചിത താല്പര്യങ്ങൾക്ക് സ്ഥാനമില്ലെന്നും ഒരമ്മ പെറ്റ സഹോദരങ്ങളാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അസീസ് കോപ്പ പറഞ്ഞു.

പ്രമോട്ടർ റാഫിപുത്തൂർ വേക്കപ്പിനെ പരിചയപ്പെടുത്തി സംസാരിച്ചു. ശരീഫ് അബ്ബാസ് അധ്യക്ഷത വഹിച്ചു. പ്രവാസി മന്ത്രാലയം നിർത്താലാക്കാനുള്ള സർക്കാർ തിരുമാനം പുന :പരിശോധിക്കണമെന്ന് അദ്ധേഹം പറഞ്ഞു.സത്താർ കുന്നിൽ, ഇഖ്ബാൽ മാവിലാടം, ഹമീദ് മധൂർ, അസീസ് തളങ്കര, ഹനീഫ് പാലായി, അബ്ദു കടവത്ത്, ശംസുദ്ധീൻ ബദ്രിയ, റഹിം ആരിക്കാടി, കമറുദ്ധീൻ ,മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, മുനിർകുണിയഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അബ്ദുല്ല കടവത്ത് സ്വാഗതവും ഇബ്രാഹിം ചാപ്പ നന്ദിയും പറഞ്ഞു.