- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേക്ക് അപ്പ് ആറാമത് സംഗമം സമാപിച്ചു; ചെയർമാൻ അബ്ദുൽ അസീസ് കോപ്പ ഉദ്ഘാടനം ചെയ്തു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കാസർഗോഡ് നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ദുബായ് ആസ്ഥാനമായി തുടക്കം കുറിച്ച പ്രവാസി കൂട്ടായ്മയായ വേക്കപ്പിന്റെ ആറാമത് സംഗമം മദീന അവാലി റോഡിലുള്ള സഹറ തൈബ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നൂറുകണക്കിന് പ്രവാസികൾക്ക് പ്രയോജനപ്രദമായ ഈ സംഗമം വേക്ക് അപ്പ് ചെയർ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കാസർഗോഡ് നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ദുബായ് ആസ്ഥാനമായി തുടക്കം കുറിച്ച പ്രവാസി കൂട്ടായ്മയായ വേക്കപ്പിന്റെ ആറാമത് സംഗമം മദീന അവാലി റോഡിലുള്ള സഹറ തൈബ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
നൂറുകണക്കിന് പ്രവാസികൾക്ക് പ്രയോജനപ്രദമായ ഈ സംഗമം വേക്ക് അപ്പ് ചെയർമാൻ അബ്ദുൽ അസീസ് കോപ്പ ഉദ്ഘാടനം ചെയ്തു. വേക്ക് അപ്പിന്റെ സൗദി സാരഥികളായ അബ്ദുൽ ഹമീദ്, ടി. എ മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ഹിറ്റാച്ചി, ഖാദർ ചെർക്കള, അഷ്‌റഫ് മുണ്ടോൾ എന്നിവർ സംസാരിച്ചു.
മദീനയിലെ പൗര പ്രമുഖനും സൗദി സർക്കാർ ഉദ്യോഗസ്ഥനുമായ ബീരാൻ മൊയ്തീൻ സംഗമത്തിൽ മുഖ്യാഥിതിയായിരുന്നു. മാദ്ധ്യമ പ്രവർത്തകരുടെ സാന്നിധ്യവും ശ്രദ്ധേയമായി. ചടങ്ങിൽ ടി.എ മുഹമ്മദ്, ഹമീദ് പള്ളിക്കാൽ എന്നിവർ ചേർന്ന് അസീസ് കോപ്പയെ ആദരിച്ചു.
സംഗമത്തിൽ പങ്കെടുത്തവർക്കുള്ള സംശയങ്ങൾക്ക് വേക്ക് അപ്പ് ചെയർമാൻ മറുപടി നൽകി. ഷരീഫ് കാസർഗോഡ്, അബ്ദുൾ റഹ്മാൻ കോല, അഹമ്മദ് മുനമ്പം, സത്താർ കുമ്പോൽ, മച്ചു, അമ്മി, നജീബ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ടി. എ മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആരിഫ് മൊഗ്രാൽ സ്വാഗതവും സകീർ പെരിങ്കടി നന്ദിയും പറഞ്ഞു.