- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിൽനിർമ്മാണത്തിന്റെ പണം ആരു വഹിക്കും? മെക്‌സിക്കൻ കുടിയേറ്റക്കാർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഈടാക്കി മുടക്കുമുതൽ ഊരുമെന്ന് ട്രംപ്; പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനം ഈടാക്കാൻ ശ്രമം തുടങ്ങി
മെക്‌സിക്കൻ അതിർത്തിയിൽ കൂറ്റൻ മതിൽ പണിയുമെന്ന വാഗ്ദാനത്തിൽനിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മതിൽ നിർമ്മാണത്തിന്റെ പണം മെക്‌സിക്കോക്കാരിൽനിന്നുതന്നെ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെക്‌സിക്കൻ അതിർത്തിയിലെ മതിൽനിർമ്മാണത്തിന്റെ പണം അമേരിക്കൻ നികുതിദായകരിൽനിന്ന് ഈടാക്കുമെന്ന് ട്രംപ് പറഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ, തന്റെ പരാമർശം മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. മതിൽനിർമ്മാണത്തിന് ഇപ്പോൾ ചെലവിടുന്ന പണം മുഴുവൻ പിന്നീട് മെക്‌സിക്കോയിൽനിന്ന് തിരിച്ചുപിടിക്കുമെന്നാണ് താനുദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തുടക്കത്തിൽ പണം അമേരിക്കക്കാർ ചെലവിടേണ്ടിവന്നേക്കാം. എന്നാൽ, പിന്നീടത് മെകസിക്കോയിൽനിന്നുതന്നെ ഈടാക്കും. മതിൽനിർമ്മാണത്തിന് തുക മാറ്റാൻ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളോട് ട്രംപ് ആവശ്യപ്പപെട്ടുവെന്നും യുഎസ് കോൺഗ്രസ്സിൽ ഏപ്രിലിൽത്തന്നെ ഇതിനുള്ള ബിൽ പാസ്സാക്കുമെന്നുമാണ് ഇപ്പോഴത്തെ സൂചന. റിപ്പബ്ലിക്ക
മെക്‌സിക്കൻ അതിർത്തിയിൽ കൂറ്റൻ മതിൽ പണിയുമെന്ന വാഗ്ദാനത്തിൽനിന്ന് തെല്ലും പിന്നോട്ടുപോകില്ലെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മതിൽ നിർമ്മാണത്തിന്റെ പണം മെക്‌സിക്കോക്കാരിൽനിന്നുതന്നെ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെക്‌സിക്കൻ അതിർത്തിയിലെ മതിൽനിർമ്മാണത്തിന്റെ പണം അമേരിക്കൻ നികുതിദായകരിൽനിന്ന് ഈടാക്കുമെന്ന് ട്രംപ് പറഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ, തന്റെ പരാമർശം മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി.
മതിൽനിർമ്മാണത്തിന് ഇപ്പോൾ ചെലവിടുന്ന പണം മുഴുവൻ പിന്നീട് മെക്‌സിക്കോയിൽനിന്ന് തിരിച്ചുപിടിക്കുമെന്നാണ് താനുദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തുടക്കത്തിൽ പണം അമേരിക്കക്കാർ ചെലവിടേണ്ടിവന്നേക്കാം. എന്നാൽ, പിന്നീടത് മെകസിക്കോയിൽനിന്നുതന്നെ ഈടാക്കും. മതിൽനിർമ്മാണത്തിന് തുക മാറ്റാൻ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളോട് ട്രംപ് ആവശ്യപ്പപെട്ടുവെന്നും യുഎസ് കോൺഗ്രസ്സിൽ ഏപ്രിലിൽത്തന്നെ ഇതിനുള്ള ബിൽ പാസ്സാക്കുമെന്നുമാണ് ഇപ്പോഴത്തെ സൂചന. റിപ്പബ്ലിക്കൻ പാർട്ടിയുടെ പോളിസി കമ്മറ്റി ചെയർമാൻ ലൂക്ക് മെസ്സർ ഇത് സംബന്ധിച്ച സൂചന നൽകുന്നു.
മെക്‌സിക്കൻ അതിർത്തിയിൽ മതിൽനിർമ്മിക്കുകയെന്ന ആശയം ഇപ്പോൾത്തന്നെയുണ്ട്. അതിനാവശ്യമായ ഫണ്ട് അനുവദിക്കുകയെന്ന കാര്യമാണ് ഇനി ശേഷിക്കുന്നതെന്ന് മെസ്സർ പറയുന്നു. 2006-ലെ സെക്യൂർ ഫെൻസ് ആക്ട് അനുസരിച്ചാണ് മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കണമെന്ന നിയമം പാസ്സായിട്ടുള്ളത്. ജോർജ് ഡബ്ല്യു.ബുഷിന്റെ കാലത്താണ് ഈ നിയമം പാസ്സാക്കിയത്.
ഏപ്രിൽ 28-ഓടെ യുഎസ് കോൺഗ്രസ്സിൽ ഇതിനുള്ള ബിൽ പാസ്സാക്കുമെന്നും വൈകാതെ നിർമ്മാണം ആരംഭിക്കുമെന്നും മെസ്സർ സൂചിപ്പിച്ചു. പത്തുവർഷംമുമ്പ് അംഗീകരിച്ച നിയമമാണ് പൂർത്തീകരിക്കാൻ പോകുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു അത്. അത് സഫലമാവുക തന്നെ ചെയ്യുമെന്നും മെസ്സർ പറഞ്ഞു.
14 ബില്യൺ ഡോളറോളമാണ് മതിലിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക എങ്ങനെ മെക്‌സിക്കോയിൽനിന്ന് ഈടാക്കുമെന്നത് സംബന്ധിച്ച് ഇനിയും അന്തിമ രൂപമായിട്ടില്ല. അമേരിക്കയിൽ ജോലി ചെയ്യുന്ന മെക്‌സിക്കോക്കാർ പ്രത്യേക നികുതി നൽകേണ്ടിവരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മെക്‌സിക്കോയിലേക്കുള്ള കയറ്റുമതിയിലും ഇറക്കുമതിയിലും ഇതിനുവേണ്ടി പ്രത്യേക ചുങ്കം ഏർപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഏതായാലും മതിൽനിർമ്മാണെന്ന തീരുമാനത്തിൽനിന്ന് താൻ പിന്നോട്ടില്ലെന്നുതന്നെയാണ് ട്രംപിന്റെ നിലപാട്.