- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൗരന്മാരെ ബങ്കറുകളിൽ ഒളിക്കാൻ പരിശീലിപ്പിച്ച് റഷ്യ; 15 മിനുറ്റിനകം ആക്രമിക്കാനുള്ള സന്നാഹങ്ങൾ ഒരുക്കി അമേരിക്ക; സൈബർ യുദ്ധം ആരംഭിച്ച് കഴിഞ്ഞു; മൂന്നാം ലോക മഹായുദ്ധത്തിന് അധികം നേരമില്ലെന്ന് മുന്നറിയിപ്പുമായി ലോകരാഷ്ട്രങ്ങൾ
അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത ഏറ്റവും ഉയർന്ന നിലയിലെത്തിയതിനെ തുടർന്ന് റഷ്യ തങ്ങളുടെ പൗരന്മാരെ ബങ്കറുകളിൽ ഒളിക്കാനുള്ള പരിശീലനം ത്വരിതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. റഷ്യ നടത്തുന്ന യുദ്ധ നീക്കങ്ങൾക്ക് മറുപടിയെന്നോണം റഷ്യയെ 15 മിനുറ്റിനുള്ളിൽ ആക്രമിക്കാനുള്ള സന്നാഹങ്ങളാണ് മറുപക്ഷത്ത് അമേരിക്ക ഒരുക്കി നിർത്തിയിരിക്കുന്നത്. ഇതിന് പുറമെ ക്രെംലിനെ വെള്ളം കുടിപ്പിക്കുന്നതിനായി അമേരിക്ക ഇപ്പോൾ തന്നെ സൈബർ യുദ്ധം ആരംഭിച്ചുവെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതോടെ വളരെ കാലമായി ഭയപ്പെട്ട് കൊണ്ടിരിക്കുന്ന മൂന്നാം ലോക മഹായുദ്ധം തുടങ്ങാൻ അധികം നേരമില്ലെന്ന മുന്നറിയിപ്പുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ ഉയർത്തുന്ന യുദ്ധഭീതിയുടെ ഭാഗമായി യുദ്ധമുണ്ടായാൽ എങ്ങനെയാണ് രക്ഷപ്പെടാൻ തയ്യാറെടുക്കേണ്ടതെന്ന മാർഗനിർദ്ദേശങ്ങൾ റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലുകളിൽ നിരന്തരം പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം 40 മില്യൺ പേരെ ഉൾപ്പെടുത്തിക്കൊണ്ട് റഷ്യ മോക് ഡ്രി
അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത ഏറ്റവും ഉയർന്ന നിലയിലെത്തിയതിനെ തുടർന്ന് റഷ്യ തങ്ങളുടെ പൗരന്മാരെ ബങ്കറുകളിൽ ഒളിക്കാനുള്ള പരിശീലനം ത്വരിതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. റഷ്യ നടത്തുന്ന യുദ്ധ നീക്കങ്ങൾക്ക് മറുപടിയെന്നോണം റഷ്യയെ 15 മിനുറ്റിനുള്ളിൽ ആക്രമിക്കാനുള്ള സന്നാഹങ്ങളാണ് മറുപക്ഷത്ത് അമേരിക്ക ഒരുക്കി നിർത്തിയിരിക്കുന്നത്. ഇതിന് പുറമെ ക്രെംലിനെ വെള്ളം കുടിപ്പിക്കുന്നതിനായി അമേരിക്ക ഇപ്പോൾ തന്നെ സൈബർ യുദ്ധം ആരംഭിച്ചുവെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതോടെ വളരെ കാലമായി ഭയപ്പെട്ട് കൊണ്ടിരിക്കുന്ന മൂന്നാം ലോക മഹായുദ്ധം തുടങ്ങാൻ അധികം നേരമില്ലെന്ന മുന്നറിയിപ്പുമായി ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾ ഉയർത്തുന്ന യുദ്ധഭീതിയുടെ ഭാഗമായി യുദ്ധമുണ്ടായാൽ എങ്ങനെയാണ് രക്ഷപ്പെടാൻ തയ്യാറെടുക്കേണ്ടതെന്ന മാർഗനിർദ്ദേശങ്ങൾ റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചാനലുകളിൽ നിരന്തരം പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം 40 മില്യൺ പേരെ ഉൾപ്പെടുത്തിക്കൊണ്ട് റഷ്യ മോക് ഡ്രിൽ നടത്തിയിരുന്നു. യുദ്ധമുണ്ടായാൽ അതിൽ നിന്നും രക്ഷപ്പെടുന്നതിന് പൗരന്മാർക്ക് പരിശീലനം നൽകുന്നിതിനുള്ള ഡ്രില്ലായിരുന്നു ഇത്. അമേരിക്കയുമായും പ്രമുഖ പാശ്ചാത്യ രാജ്യങ്ങളുമായുള്ള തർക്കം ശക്തമായതിനെ തുടർന്ന് റഷ്യ കഴിഞ്ഞ ദിവസം ആണവമിസൈലുകൾ പോളണ്ട് അതിർത്തിയിൽ എത്തിച്ചിരുന്നു. ഇസ്‌കാൻഡർ മിസൈലുകളാണ് കലിനിൻഗ്രാഡിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതോടെ റഷ്യയുമായുള്ള യുദ്ധ സാധ്യത മുമ്പില്ലാത്ത വിധം ശക്തമായിരിക്കുന്നുവെന്ന മുന്നറിയിപ്പ് അമേരിക്കയും തങ്ങളുടെ പൗരന്മാർക്ക് നൽകിയിട്ടുണ്ട്.
ഡെഫ്കോൺ(DEFCON) എന്നത് യുഎസ് മിലിട്ടറി ഉപയോഗിച്ച് വരുന്ന ഒരു അലേർട്ട് സിസ്റ്റമാണ്. നിലവിലുള്ള ആണവ യുദ്ധ ഭീഷണി ലെവൽ ഇതിലൂടെ സൂപിപ്പിക്കപ്പെടുന്നു. ഈ സിസ്റ്റത്തിന് അഞ്ച് തലത്തിലുള്ള മുന്നറിയിപ്പാണുള്ളത്. ഇതിൽ ഏറ്റവും കുറവ് ഡെഫ്കോൺ 1 ആണെങ്കിൽ ഏറ്റവും കൂടുതൽ യുദ്ധ ഭീഷണിയുള്ള അവസ്ഥയെ സൂചിപ്പിക്കാൻ ഡെഫ്കോൺ 5 ആണ് ഉപയോഗിക്കുന്നത്. അധികം വൈകാതെ ഇത് ഡെഫ്കോൺ 5ൽ എത്താനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് സൂചന. നിലവിൽ ഇത് ഡെഫ്കോൺ 3ലാണുള്ളത്. അതായത് യുഎസിന് 15 മിനുറ്റിനകം സേനയെ യുദ്ധത്തിന് സജ്ജമാക്കാമെന്നാണിത് സൂചിപ്പിക്കുന്നത്.
ക്രെംലിന്റെ തന്ത്രപ്രധാനമായ ഇമെയിലുകളും മറ്റും ഹാക്ക് ചെയ്യാനുള്ള ടൂളുകൾ സിഐഎയുടെ കൈവശമുണ്ടെന്നും റഷ്യയെ വെള്ളം കുടിപ്പിക്കുന്നതിനുള്ള സൈബർ യുദ്ധം അമേരിക്ക ആരംഭിച്ചുവെന്നുമാണ് യുഎസ് വൈസ് പ്രസിഡന്റായ ജോയ് ബിദാൻ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ഹില്ലാരി ക്ലിന്റന്റെ ഇമെയിലുകളും നാഷണൽ ഡെമോക്രാറ്റിക് കമ്മിറ്റിയുടെ വെബ്സൈറ്റും റഷ്യൻ ഹാക്കർമാർ ഹാക്ക് ചെയ്തുവെന്നതിന്റെ പ്രതികരണമെന്നോണമാണ് ബിദാൻ നിർണായകമായ ഈ മുന്നറിയിപ്പ് റഷ്യക്ക് നൽകിയിരിക്കുന്നത്. ഈ ഇമെയിലുകൾ വിക്കിലീക്ക്സ്, ഡിസി ലീക്ക്സ് പോലുള്ള പബ്ലിഷർമാർക്കായി ലഭ്യമാക്കി അമേരിക്കയിലെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കാൻ റഷ്യ ശ്രമിച്ചുവെന്നും യുഎസ് ആരോപിക്കുന്നുണ്ട്.
തങ്ങൾക്കും ഇതേ രീതിയിൽ തിരിച്ചടിക്കാൻ സാധിക്കുമെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നുമുള്ള നിർണായകമായ സന്ദേശം റഷ്യക്ക് അയച്ചുവെന്നുമാണ് ബിദാൻ പ്രസ്താവിച്ചിരിക്കുന്നത്. ഏത് സമയത്ത് തിരിച്ചടിക്കണമെന്നത് തങ്ങൾ തീരുമാനിക്കുമെന്നും അത് റഷ്യയ്ക്ക് കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും പുട്ടിന് സന്ദേശമയച്ചുവെന്നും ബിദാൻ വെളിപ്പെടുത്തുന്നു. ഒരു ആൾ-ഔട്ട് സൈബർ യുദ്ധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് സെക്യൂരിറ്റി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ശീതയുദ്ധത്തിന് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം ഏറ്റവും വഷളായ സന്ദർഭമാണിതെന്നും മൂന്നാം ലോക മഹായുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെടാമെന്നും യുദ്ധവിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.