- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ആക്രമണം ഉണ്ടായാൽ സിറിയയെപ്പോലെ ഉത്തരകൊറിയ കൈയുംകെട്ടി നോക്കി നിൽക്കില്ല; മരണം കാത്തിരിക്കുന്നത് ദക്ഷിണ കൊറിയക്കാരെ; സിറിയയെ പിന്തുണക്കുന്ന ചൈനയും റഷ്യയും ഇറാനും കൊറിയയിലും അമേരിക്കയ്ക്ക് എതിര്; അമേരിക്ക പിൻവലിഞ്ഞില്ലെങ്കിൽ യുദ്ധം ഉറപ്പ്
കൊറിയൻ തീരത്തുനിന്ന് അമേരിക്ക പിന്മാറിയില്ലെങ്കിൽ യുദ്ധം ഉറപ്പാണെന്ന് നിരീക്ഷകർ. സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിന് തൊട്ടുപിന്നാലെ അമേരിക്ക അവിടെ ബോംബാക്രമണം നടത്തിയിരുന്നെങ്കിലും ബാഷർ അൽ ആസാദിന്റെ ഭരണകൂടം അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ, സിറിയയെപ്പോലെ അമേരിക്കൻ ഇടപെടൽ നോക്കിനിൽക്കാൻ കിം ജോങ് ഉൻ തയ്യാറാകില്ലെന്നാണ് യുദ്ധ നിരീക്ഷകരുടെ അഭിപ്രായം. അമേരിക്കയും ഉത്തരകൊറിയയുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നേരീയ സാധ്യത ഇപ്പോഴുമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ആണവശക്തിയായ ഉത്തര കൊറിയയുമായി സംഘർഷത്തിന് പോകുന്നത് അൽപംപോലും സുരക്ഷിതമല്ലെന്ന് ഉത്തരകൊറിയൻ വിഷയങ്ങളിൽ വിദഗ്ധനായ റുഡിഗർ ഫ്രാങ്ക് പറയുന്നു. ഉത്തര കൊറിയയിൽ ഒട്ടേറെത്തവണ സന്ദർശിക്കുകയും ദക്ഷിണ കൊറിയയിലെ സർവകലാശാലകളിൽ ക്ലാസ്സെടുക്കുകയും ചെയ്യുന്ന ഫ്രാങ്ക്, അമേരിക്കയിൽ ട്രംപ് വന്നതോടെയാണ് സംഘർഷം മൂർഛിച്ചതെന്നും അഭിപ്രായപ്പെട്ടു. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നതും അതിനെ എതിർത്ത് അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതും കാലങ്ങളായ
കൊറിയൻ തീരത്തുനിന്ന് അമേരിക്ക പിന്മാറിയില്ലെങ്കിൽ യുദ്ധം ഉറപ്പാണെന്ന് നിരീക്ഷകർ. സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിന് തൊട്ടുപിന്നാലെ അമേരിക്ക അവിടെ ബോംബാക്രമണം നടത്തിയിരുന്നെങ്കിലും ബാഷർ അൽ ആസാദിന്റെ ഭരണകൂടം അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ, സിറിയയെപ്പോലെ അമേരിക്കൻ ഇടപെടൽ നോക്കിനിൽക്കാൻ കിം ജോങ് ഉൻ തയ്യാറാകില്ലെന്നാണ് യുദ്ധ നിരീക്ഷകരുടെ അഭിപ്രായം. അമേരിക്കയും ഉത്തരകൊറിയയുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നേരീയ സാധ്യത ഇപ്പോഴുമുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ആണവശക്തിയായ ഉത്തര കൊറിയയുമായി സംഘർഷത്തിന് പോകുന്നത് അൽപംപോലും സുരക്ഷിതമല്ലെന്ന് ഉത്തരകൊറിയൻ വിഷയങ്ങളിൽ വിദഗ്ധനായ റുഡിഗർ ഫ്രാങ്ക് പറയുന്നു. ഉത്തര കൊറിയയിൽ ഒട്ടേറെത്തവണ സന്ദർശിക്കുകയും ദക്ഷിണ കൊറിയയിലെ സർവകലാശാലകളിൽ ക്ലാസ്സെടുക്കുകയും ചെയ്യുന്ന ഫ്രാങ്ക്, അമേരിക്കയിൽ ട്രംപ് വന്നതോടെയാണ് സംഘർഷം മൂർഛിച്ചതെന്നും അഭിപ്രായപ്പെട്ടു. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നതും അതിനെ എതിർത്ത് അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നതും കാലങ്ങളായുള്ള പതിവാണ്. ട്രംപിന്റെ വരവോടെ, ആ പതിവ് തെറ്റുകയും, മേഖല സംഘർഷഭരിതമാവുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
ഉത്തരകൊറിയയെ നിലയ്ക്കുനിർത്താൻ ട്രംപ് ചൈനയുടെ സഹായം തേടിയിരുന്നു. പ്രസിഡന്റ് ഷി ജിൻപിങ്ങിനെ സന്ദർശിച്ച് സഹായമഭ്യർഥിച്ച ട്രംപിന് പക്ഷേ, സന്തോഷകരമായ പ്രതികരണമല്ല ബെയ്ജിങ്ങിൽനിന്ന് ലഭിച്ചത്. ഒടുവിൽ, തനിച്ച് യുദ്ധം ചെയ്യാനും അമേരിക്ക തയ്യാറാണെന്ന് ട്രംപിന് പ്രഖ്യാപിക്കേണ്ടിവരുന്ന സാഹചര്യം പോലുമുണ്ടായി.
അതിനിടെ, സിറിയയിൽ അമേരിക്കയെ ചെറുക്കുന്ന റഷ്യയും ഇറാനും ഉത്തര കൊറിയയുടെ കാര്യത്തിലും അതേ നിലപാടിൽത്തന്നെയാണ്. ഉത്തര കൊറിയൻ അതിർത്തിയിൽനിന്ന് എട്ട് മൈൽ മാത്രം അകലെയുള്ള വ്‌ളാഡിവോസ്‌റ്റോക്കിൽ റഷ്യൻ സൈന്യം തമ്പടിച്ചത് അമേരിക്കയ്‌ക്കെതിരായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര കൊറിയയിൽനിന്ന് നാമമാത്രമായ ദൂരത്തിൽ, റഷ്യ നടത്തുന്ന സൈനികവിന്യാസത്തെ ആശങ്കയോടെയാണ് ലോകം കാണുന്നത്. എന്നാൽ, സൈനികവിന്യാസത്തെക്കുറിച്ച് റഷ്യ ഇതേവരെ പ്രതികരിച്ചിട്ടില്ല.
ചൈനയെപ്പോലെ റഷ്യയും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന രാജ്യമാണ്. ദേശീയ സുരക്ഷയെക്കരുതിയാണ് ഇരുരാജ്യങ്ങളും ആണവ ശക്തിയായ ഉത്തരകൊറിയയുമായി സുരക്ഷിത അകലം പുലർത്തുന്നത്. എന്നാൽ, അമേരിക്ക ആക്രമണം നടത്തിയാൽ, ദക്ഷിണ കൊറിയയെയാകും ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്. ആണവാക്രമണം ഉൾപ്പെടെയുള്ളവ നടത്തി ദക്ഷിണ കൊറിയയെ മൃതഭൂമിയാക്കുകയാവും കിമ്മിന്റെ ലക്ഷ്യം.
അതിനിടെ, ഇറാൻ അതിന്റെ മിസൈൽ പരീക്ഷണങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പ്രഖ്യാപിച്ചു. സ്വയരക്ഷയ്ക്കുവേണ്ടി സൈനിക ശക്തി വർധിപ്പിക്കുമെന്ന് പ്രസിഡന്റ് ഹസൻ റൗഹാനി പ്രഖ്യാപിച്ചു. അങ്ങനെ ചെയ്യുന്നതിന് ആരുടെയും അനുമതി തേടേണ്ട കാര്യമില്ല. മിസൈലുകളും യുദ്ധവിമാനങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിക്കുമെന്നും റൗഹാനി പ്രഖ്യാപിച്ചു. ട്രംപിന്റെ സ്ഥാനാരോഹണത്തോടെയാണ് അമേരിക്കൻ ശത്രുപക്ഷത്തുള്ള രാജ്യങ്ങളെല്ലാം പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തിയാർജിക്കാൻ ശ്രമം തുടങ്ങിയത്.