മൂന്നാം ലോകമഹായുദ്ധം മെയ് 13-ന് ആരംഭിക്കുമോ? സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെ അമേരിക്ക അടുത്തമാസം ബോംബിട്ട് കൊല്ലുമോ? മൂന്നാം ലോകയുദ്ധത്തിൽ ട്രംപിന്റെ വിജയം പ്രവചിച്ച് ഹെറാഷ്യോ വില്ലേജസ്. ഫാത്തിമ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷിക നാളിൽ മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുമെന്നാണ് ഹെറാഷ്യോയുടെ പ്രവചനം.

പോർച്ചുഗലിലെ ഫാത്തിമ ഗ്രാമത്തിൽ മാതാവ് 1917 മെയ് 13-ന് പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. അതിന്റെ നൂറാം വാർഷിക നാളിൽ തുടങ്ങുന്ന യുദ്ധം ആറുമാസം നീണ്ടുനിൽക്കും. മാതാവ് ഫാത്തിമ ഗ്രാമത്തിൽ അവസാനം പ്രത്യക്ഷപ്പെട്ട ഒക്ടോബർ 13 വരെ അത് നീണ്ടുനിൽക്കുമെന്നുമാണ് പ്രവചനം. ഒന്നും രണ്ടും ലോകയുദ്ധങ്ങളെക്കാൾ ദുരന്തവും നടുക്കവും മരണവും വിതയ്ക്കുന്നതാവും ഇത്തവണത്തെ യുദ്ധമെന്നും ഹൊറാഷ്യോ പ്രവചിക്കുന്നു.

സിറിയയിലും ഉത്തരകൊറിയയിലും ഇപ്പോൾ ഉണ്ടായിരിക്കുന്ന അസ്വാരസ്യങ്ങൾ അതിന്റെ പ്രാരംഭമാണെന്ന് ഹൊറാഷ്യോ പ്രവചിച്ചു. ആണവയുദ്ധത്തിനുപോലും തയ്യാറാണെന്ന് ഉത്തരകൊറിയ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഹൊറാഷ്യോയയുടെ പ്രവചനമെന്നത് ശ്രദ്ധേയമാണ്. മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടത് സിറിയിലെ രാസായുധ പ്രയോഗമാണെന്നു അദ്ദേഹം പറഞ്ഞു. സിറിയയിലൂടെ റഷ്യ യുദ്ധരംഗത്തെത്തിയതുപോലെ ഉത്തരകൊറിയയിലൂടെ ചൈനയും യുദ്ധത്തിൽ പങ്കാളിയാകുമെന്ന് ഹൊറാഷ്യോ പറയുന്നു.

നോസ്ട്രാമസും മൂന്നാം ലോകമഹായുദ്ധം പ്രവചിച്ചിട്ടുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു. നോസ്ട്രഡാമസിന്റെ പ്രവചനത്തിലെ മാബസ് സിറിയൻ പ്രസിഡന്റ് അൽ ബാഷറാണെന്നാണ് ഹൊറാഷ്യോയുടെ വിലയിരുത്തൽ. ആസാദിനെ അമേരിക്ക ബോംബിട്ട് കൊലപ്പെടുത്തുകയാണങ്കിൽ ആ പ്രവചനം സത്യമായി മാറുമെന്നും ഹൊറാഷ്യോ പറഞ്ഞു.