- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിലേക്ക് ഒന്നര ലക്ഷം പട്ടാളക്കാരെ നീക്കി ചൈന; വൻതോതിൽ സൈനിക വിന്യാസം നടത്തി റഷ്യയും; ഉത്തരകൊറിയ ആക്രമിക്കപ്പെട്ടാൽ മുൻകരുതൽ എടുത്ത് അയൽരാജ്യങ്ങൾ; യുദ്ധഭീതി മാറാതെ കൊറിയൻ ദ്വീപുകൾ
പ്രകോപനപരമായി മുന്നോട്ട് നീങ്ങുന്ന ഉത്തരകൊറിയയെ പാഠം പഠിപ്പിക്കാൻ അമേരിക്ക ആ രാജ്യത്തിന് മേൽ ആക്രമണം നടത്താനുള്ള സാധ്യത വർധിച്ചതിനെ തുടർന്ന് ചൈന ഒന്നര ലക്ഷം പട്ടാളക്കാരെ അതിർത്തിയിലേക്ക് വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. അമേരിക്കൻ ആക്രമണമുണ്ടായാൽ തൽഫലമായി ഉണ്ടാകുന്ന കടുത്ത അഭയാർത്ഥി പ്രവാഹത്തെ നേരിടുന്നതിനാണ് ചൈന ഈ മുന്നൊരുക്കം നടത്തിയിരിക്കുന്നത്. ഇതിന് പുറമെ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ റഷ്യയും അതിർത്തികളിലേക്ക് സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഉത്തരകൊറിയ ആക്രമിക്കപ്പെട്ടാൽ അനുവർത്തിക്കേണ്ടുന്ന പലവിധത്തിലുള്ള മുൻകരുതലുകൾ അയൽരാജ്യങ്ങളെടുത്തിട്ടുണ്ട്. അമേരിക്കയുടെ ആക്രമണം ഏത് നിമിഷവും ഉത്തരകൊറിയക്ക് മേൽ ഉണ്ടാകാനുള്ള സാധ്യത മുമ്പില്ലാത്ത വിധം പെരുകിയിരിക്കെ കൊറിയൻ ദ്വീപുകൾ യുദ്ധബീതി വിട്ട് മാറാത്ത അവസ്ഥയിലായിരിക്കുന്നു. ഡൊണാൾഡ് ട്രംപ് പ്യോൻഗ് യാൻഗിന് മേൽ കടുത്ത സൈനിക ആക്രമണം നടത്തിയാൽ ഉത്തരകൊറിയയിൽ നിന്നും വൻ തോതിലുള്ള അഭയർത്ഥിപ്രവാഹം തന്റെ രാജ്യത്തേക്കുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്
പ്രകോപനപരമായി മുന്നോട്ട് നീങ്ങുന്ന ഉത്തരകൊറിയയെ പാഠം പഠിപ്പിക്കാൻ അമേരിക്ക ആ രാജ്യത്തിന് മേൽ ആക്രമണം നടത്താനുള്ള സാധ്യത വർധിച്ചതിനെ തുടർന്ന് ചൈന ഒന്നര ലക്ഷം പട്ടാളക്കാരെ അതിർത്തിയിലേക്ക് വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. അമേരിക്കൻ ആക്രമണമുണ്ടായാൽ തൽഫലമായി ഉണ്ടാകുന്ന കടുത്ത അഭയാർത്ഥി പ്രവാഹത്തെ നേരിടുന്നതിനാണ് ചൈന ഈ മുന്നൊരുക്കം നടത്തിയിരിക്കുന്നത്. ഇതിന് പുറമെ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ റഷ്യയും അതിർത്തികളിലേക്ക് സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഉത്തരകൊറിയ ആക്രമിക്കപ്പെട്ടാൽ അനുവർത്തിക്കേണ്ടുന്ന പലവിധത്തിലുള്ള മുൻകരുതലുകൾ അയൽരാജ്യങ്ങളെടുത്തിട്ടുണ്ട്. അമേരിക്കയുടെ ആക്രമണം ഏത് നിമിഷവും ഉത്തരകൊറിയക്ക് മേൽ ഉണ്ടാകാനുള്ള സാധ്യത മുമ്പില്ലാത്ത വിധം പെരുകിയിരിക്കെ കൊറിയൻ ദ്വീപുകൾ യുദ്ധബീതി വിട്ട് മാറാത്ത അവസ്ഥയിലായിരിക്കുന്നു.
ഡൊണാൾഡ് ട്രംപ് പ്യോൻഗ് യാൻഗിന് മേൽ കടുത്ത സൈനിക ആക്രമണം നടത്തിയാൽ ഉത്തരകൊറിയയിൽ നിന്നും വൻ തോതിലുള്ള അഭയർത്ഥിപ്രവാഹം തന്റെ രാജ്യത്തേക്കുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിൻ ഭയപ്പെടുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ഉത്തരകൊറിയൻ-റഷ്യൻ അതിർത്തിയിലേക്ക് അദ്ദേഹം കൂടുതൽ സൈനികരെ അയച്ചിരിക്കുന്നത്. ഉത്തരകൊറിയയുമായി റഷ്യ പങ്കിടുന്ന 11 മൈൽ അതിർത്തിയിൽ ഇന്നലെ സേനയെയും ആയുധങ്ങളെയും പുനർവിന്യസിക്കുന്ന ഫൂട്ടേജുകൾ ഇന്നലെ രാവിലെ പുറത്ത് വന്നിരുന്നു. മൂന്ന് ട്രെയിനുകളിലൊന്ന് ആയുധങ്ങളുമായി ഇവിടേക്ക് വരുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
മറ്റൊരു വീഡിയോയിൽ റഷ്യൻ സൈനിക ഹെലികോപ്റ്റർ ഉത്തരകൊറിയൻ അതിർത്തിയിലേക്ക് പറക്കുന്നതായി കാണാം. സൈനികവാഹനങ്ങൾ എന്തിനും തയ്യാറായി അതിർത്തിയിലൂടെ നീങ്ങുന്നുമുണ്ട്. റോഡു മുഖാന്തിരവും ഇവിടേക്ക് റഷ്യൻ പടനീക്കം നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ് ഉന്നിന്റെ ആണവ ഫെസിലിറ്റികൾക്ക് നേരെ യുഎസ് ആക്രമണം നടന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ റഷ്യയിലുമുണ്ടാകുമെന്ന് പുട്ടിൻ മുന്നറിയിപ്പേകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള വികിരണങ്ങൾ റഷ്യയെയും ബാധിക്കുമെന്നാണ് പുട്ടിൻ ഭയപ്പെടുന്നത്.
ആയുധങ്ങൾ നിറച്ച ട്രെയിനുകൾ ഖബറോവ്സ്‌ക് വഴി പ്രിമോർസ്‌കി പ്രദേശത്ത് കൂടി നീങ്ങുന്നത് തദ്ദേശവാസികളുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇത് നോർത്തുകൊറിയൻ പ്രശ്നവുമായി ബന്ധപ്പെട്ട മുന്നൊരുക്കമാണെന്നും റഷ്യയിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽഇത്തരത്തിൽ സേനയും ആയുധങ്ങളും നീങ്ങുന്നത് എന്തിനാണെന്ന യഥാർത്ഥ കാരണം വ്യക്തമാക്കാൻ റഷ്യന്മിലിട്ടറി വക്താവായ അലക്സാണ്ടർ ഗോർഡെയേവ് വിസമ്മതിച്ചു. എന്നാൽ കൊറിയൻ പ്രതിസന്ധി പരിഗണിച്ച് മുൻകരുതലെന്ന നിലയിലാണീ നീക്കങ്ങളൈന്ന് നിരവധി പ്രാദേശിക ഉറവിടങ്ങൾ അഭിപ്രായപ്പെടുന്നു. റഷ്യയുടെ വൻ സൈനിക ശക്തി തമ്പടിച്ചിരിക്കുന്ന വ്ലാദിവോസ്റ്റോക്ക് നേവൽ തുറമുഖത്തിൽ നിന്നും ഉത്തരകൊറിയയിലേക്ക് 100 മൈലിൽ കുറവ് മാത്രമേ ദൂരമുള്ളൂ.ഉത്തരകൊറിയയുടെ ആണവസംവിധാനങ്ങൾക്ക് മേൽ യുഎസ് ആക്രമണമുണ്ടായാൽ ഇവിടെ നിന്നും വെറും രണ്ട് മണിക്കൂർ കൊണ്ട് റേഡിയോ ആക്ടീവ് മേഘങ്ങൾ വ്ലാദിവോസ്റ്റോക്കിലെത്തുമെന്നാണ് വിദഗ്ദർ മുന്നറിയിപ്പേകുന്നത്.