- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരനായ ആ മൃഗത്തെയങ്ങ് കൊന്ന് കളയാൻ ഉത്തരവിട്ട് ട്രംപ്; അതിർത്തി കടന്നും അമേരിക്കൻ വിമാനം തകർക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ; വാക്‌പോരിലൂടെ യുദ്ധഭീതി വളരുന്നു; ലോകം ആശങ്കയിൽ
ലോകത്തിന് മുഴുവൻ ഭീഷണിയുയർത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ്ഉന്നിനെ കൊന്ന് കളഞ്ഞേക്കാൻ പ്രകോപനപരമായ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ അതിർത്തി കടന്നും അമേരിക്കൻ വിമാനങ്ങൾ തകർക്കാൻ ഇനിയും തങ്ങൾ മടിച്ച് നിൽക്കില്ലെന്നാണ് ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരത്തിൽ തുടർച്ചയായുള്ള വാക്‌പോരിലൂടെ ലോകത്തിൽ യുദ്ധഭീതി മുമ്പില്ലാത്ത വിധത്തിൽ വളരുകയാണ്. ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങൾ ഒരു കടുത്ത ആണവയുദ്ധത്തിന് വഴിയൊരുക്കുമെന്ന് പെൻസിൽ വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ അഫയേർസിലെ പ്രഫസറായ ജോസഫ് എം ഡി തോമസ് മുന്നറിയിപ്പേകിയിട്ടുമുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിന് പ്രധാനകാരണക്കാരനായി വർത്തിച്ച ജർമൻ ചക്രവർത്തി കൈസർ വിൽഹെം രണ്ടാമന് സമാനമായാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നാണ് തോമസ് എടുത്ത് കാട്ടുന്നത്. ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നയതന്ത്രജ്ഞതയാണ് ട്രംപ് പുലർത്തുന്നതെന്നും തോമസ് മുന്നറിയിപ്
ലോകത്തിന് മുഴുവൻ ഭീഷണിയുയർത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോൻഗ്ഉന്നിനെ കൊന്ന് കളഞ്ഞേക്കാൻ പ്രകോപനപരമായ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ അതിർത്തി കടന്നും അമേരിക്കൻ വിമാനങ്ങൾ തകർക്കാൻ ഇനിയും തങ്ങൾ മടിച്ച് നിൽക്കില്ലെന്നാണ് ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരത്തിൽ തുടർച്ചയായുള്ള വാക്‌പോരിലൂടെ ലോകത്തിൽ യുദ്ധഭീതി മുമ്പില്ലാത്ത വിധത്തിൽ വളരുകയാണ്. ഇത്തരത്തിലുള്ള പ്രകോപനപരമായ നീക്കങ്ങൾ ഒരു കടുത്ത ആണവയുദ്ധത്തിന് വഴിയൊരുക്കുമെന്ന് പെൻസിൽ വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ അഫയേർസിലെ പ്രഫസറായ ജോസഫ് എം ഡി തോമസ് മുന്നറിയിപ്പേകിയിട്ടുമുണ്ട്.
ഒന്നാം ലോക മഹായുദ്ധത്തിന് പ്രധാനകാരണക്കാരനായി വർത്തിച്ച ജർമൻ ചക്രവർത്തി കൈസർ വിൽഹെം രണ്ടാമന് സമാനമായാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നാണ് തോമസ് എടുത്ത് കാട്ടുന്നത്. ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നയതന്ത്രജ്ഞതയാണ് ട്രംപ് പുലർത്തുന്നതെന്നും തോമസ് മുന്നറിയിപ്പേകുന്നു. ട്രംപ് ഉത്തരകൊറിയയെ നശിപ്പിക്കാൻ മുന്നിട്ടിറങ്ങിയാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന് കാരണമായിത്തീരുമെന്നും തോമസ് പ്രവചിക്കുന്നു. പ്രധാനപ്പെട്ട ലോകമഹായുദ്ധങ്ങൾ വെറുമൊരു നീക്കത്തെ തുടർന്നല്ല പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും മറിച്ച് തുടർച്ചയായുള്ള പ്രകോപനങ്ങളും നീക്കങ്ങളുമാണ് ഇതിന് വഴിമരുന്നിടുന്നതെന്നും നിലവിൽ അമേരിക്കയും ഉത്തരകൊറിയയും അത്തരമൊരു പാതയിലാണെന്നും തോമസ് മുന്നറിയിപ്പേകുന്നു.
ഇത്തരം പ്രകോപനപരമായ നീക്കങ്ങളിലൂടെ ട്രംപ് ഉത്തരകൊറിയക്ക് മേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് കിം ജോൻഗ് ഉന്നിന്റെ വിദേശകാര്യ മന്ത്രിയായ റി യോൻഗ്‌ഹോ ആരോപിക്കുന്നത്. അതിനാൽ തങ്ങളുടെ എയർസ്‌പേസിൽ പ്രവേശിച്ചിട്ടില്ലെങ്കിലും രാജ്യത്തിന് അടുത്ത് കൂടെ അമേരിക്കൻ വിമാനങ്ങൾ പറന്നാൽ കൂടി തങ്ങൾക്ക് അവയെ വെടിവച്ചിടുന്നതിന് അവകാശമുണ്ടായിരിക്കുന്നുവെന്നും യോൻഗ് ഹോ പറയുന്നു. യുഎസ് ആണ് പ്യോൻഗ്യാൻഗിന് മേൽ ആദ്യം യുദ്ധ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ലോകം ഓർമിക്കണമെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. അതിനാൽ അത്തരമൊരു നീക്കത്തെ പ്രതിരോധിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുന്നുവെന്നും യോൻഗ്‌ഹോ പറയുന്നു.
ലോകത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള പ്രകോപനപരമായ നീക്കങ്ങളിലൂടെ ഉത്തരകൊറിയൻ നേതൃത്വത്തിന് എത്ര കാലം അധികാരത്തിൽ തുടരാനാവുമെന്ന് ട്രംപിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്യോൻഗ്യാൻഗ് വിദേശ കാര്യമന്ത്രി. അമേരിക്കൻ വിമാനങ്ങൾ തങ്ങൾ വെടിവച്ചിടുമെന്നും ആരാണ് അധികകാലം അധികാരത്തിൽ തുടരുകയെന്ന് അതിന് ശേഷം തീരുമാനിക്കാമെന്നും യോൻഗ്‌ഹോ മുന്നറിയിപ്പേകുന്നു. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വേണ്ടി കഴിഞ്ഞ ആഴ്ച ന്യൂയോർക്കിലെത്തിയ ശേഷം അവിടം വിടുന്നതിന് മുമ്പാണ് യോൻഗ് ഹോ പ്രകോപനപരമായ വെളിപ്പെടുത്തലുകൾ പത്രപ്രവർത്തകരോട് നടത്തിയിരിക്കുന്നത്.