- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിന്റെ ഭീകരകാഴ്ചകൾ; അഭയാർഥികളുടെ നിസ്സഹായാവസ്ഥ; ഫിലിപ്പിനോ തെരുവിൽ വെടിയേറ്റ് വീഴുന്നവർ; സിലിഗുഡിയിലെ ആനയാക്രമണം; ഹിലാരിയും ഒബാമയും കണ്ണടച്ച് കെട്ടിപ്പിടിച്ച രംഗം; ഈ വർഷം ലോകത്തെ അതിശയിപ്പിച്ച ചിത്രങ്ങളിലൂടെ
ഓരോവർഷവും മനസ്സിൽ മായാതെ നിൽക്കുന്നത് ചില ചിത്രങ്ങളിലൂടെയാണ്. ചില ചിത്രങ്ങൾ എക്കാലവും കണ്ണിൽത്തങ്ങി നിൽക്കും. വിയറ്റ്‌നാമിലെ ബോംബുകളിൽനിന്ന് രക്ഷപ്പെട്ടോടുന്ന പെൺകുട്ടിയുടെ ചിത്രം പോലെ. കൊടുംപട്ടിണിയിൽ നരകിക്കുന്ന കുട്ടിക്ക് സമീപം മരണംകാത്തുനിൽക്കുന്ന കഴുകന്റെ ചിത്രം പോലെ ചിലത് എക്കാലത്തേയ്ക്കും മനസ്സിൽനിൽക്കുന്നതാണ്. 2016 കടന്നുപോകുമ്പോൾ അത്തരം ചില ചിത്രങ്ങൾ ഓർമയിലെത്തുന്നു. വാർത്താ ഏജൻസിയായ എഎഫ്‌പി തിരഞ്ഞെടുത്ത അത്തരം ചിത്രങ്ങളാണിത്. ലോകംമുഴുവൻ ഫൊട്ടോഗ്രാഫർമാരുള്ള എഎഫ്‌പി, അവരുടെ സ്വന്തം ഫൊട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ എല്ലാവർഷവും തിരഞ്ഞെടുക്കാറുണ്ട്. ചില ചിത്രങ്ങൾ ആ സംഭവത്തിന്റെ പ്രധാന്യം കൊണ്ട് പട്ടികയിൽ ഇടം പിടിക്കുമ്പോൾ, മറ്റു ചിലത് അതിന്റെ ഹൃദയസ്പർശിയായ ഘടകത്തിന്റെ പേരിലാകും ശ്രദ്ധയിൽവരിക. ഇറാഖിൽനിന്നും സിറിയയിൽനിന്നുമുള്ള അഭയാർഥി പ്രവാഹമായിരുന്നു പോയവർഷത്തെ വലിയ സംഭവങ്ങളിലൊന്ന്. ഫെബ്രുവരി 29-ന് അഭയാർഥികൾക്കുനേരെ മാസിഡോണിയൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ, ഒരു കുട്ടിയെ ആ രം
ഓരോവർഷവും മനസ്സിൽ മായാതെ നിൽക്കുന്നത് ചില ചിത്രങ്ങളിലൂടെയാണ്. ചില ചിത്രങ്ങൾ എക്കാലവും കണ്ണിൽത്തങ്ങി നിൽക്കും. വിയറ്റ്‌നാമിലെ ബോംബുകളിൽനിന്ന് രക്ഷപ്പെട്ടോടുന്ന പെൺകുട്ടിയുടെ ചിത്രം പോലെ. കൊടുംപട്ടിണിയിൽ നരകിക്കുന്ന കുട്ടിക്ക് സമീപം മരണംകാത്തുനിൽക്കുന്ന കഴുകന്റെ ചിത്രം പോലെ ചിലത് എക്കാലത്തേയ്ക്കും മനസ്സിൽനിൽക്കുന്നതാണ്. 2016 കടന്നുപോകുമ്പോൾ അത്തരം ചില ചിത്രങ്ങൾ ഓർമയിലെത്തുന്നു. വാർത്താ ഏജൻസിയായ എഎഫ്‌പി തിരഞ്ഞെടുത്ത അത്തരം ചിത്രങ്ങളാണിത്.
ലോകംമുഴുവൻ ഫൊട്ടോഗ്രാഫർമാരുള്ള എഎഫ്‌പി, അവരുടെ സ്വന്തം ഫൊട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങൾ എല്ലാവർഷവും തിരഞ്ഞെടുക്കാറുണ്ട്. ചില ചിത്രങ്ങൾ ആ സംഭവത്തിന്റെ പ്രധാന്യം കൊണ്ട് പട്ടികയിൽ ഇടം പിടിക്കുമ്പോൾ, മറ്റു ചിലത് അതിന്റെ ഹൃദയസ്പർശിയായ ഘടകത്തിന്റെ പേരിലാകും ശ്രദ്ധയിൽവരിക. ഇറാഖിൽനിന്നും സിറിയയിൽനിന്നുമുള്ള അഭയാർഥി പ്രവാഹമായിരുന്നു പോയവർഷത്തെ വലിയ സംഭവങ്ങളിലൊന്ന്. ഫെബ്രുവരി 29-ന് അഭയാർഥികൾക്കുനേരെ മാസിഡോണിയൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ, ഒരു കുട്ടിയെ ആ രംഗത്തുനിന്ന് രക്ഷപ്പെടുത്തുന്നയാളുടെ ചിത്രം, അഭയാർഥികളുടെ ദൈന്യത മുഴുവൻ വെളിപ്പെടുത്തുന്നതാണ്.
സിറിയയിലെ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷാപ്രവർത്തകർ ആളുകളെ രക്ഷിക്കുന്നതിന്റെ ചിത്രം മേഖലയിലെ സംഘർഷത്തിന്റെ നേർക്കാഴ്ചയായി നിൽക്കുന്നു. യുദ്ധത്തിന്റെ ക്രൂരതകളെല്ലാം വെളിപ്പെടുത്തുന്നതാണ് ആലെപ്പോയിൽനിന്ന് മാർച്ചിൽ പകർത്തിയ ഈ ചിത്രം. എന്നാൽ, ആഹ്ലാദിപ്പിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ബ്രസീലിലെ റിയോയിലൂടെ സൺഗ്ലാസ് ധരിച്ച് ബൈക്കിൽ യാത്ര ചെയ്യുന്ന ചിക്വിഞ്ഞോ പൂച്ചയുടെ ചിത്രം അത്തരത്തിലൊന്നാണ്.
ബ്രിട്ടനിലെ ഹിതപരിശോധയിൽ വോട്ട് ചെയ്തുവരുന്ന നിഗൽ ഫരാജ്, ന്യുയോർക്കിൽ കറുത്തവർഗക്കാർ നടത്തിയ പ്രതിഷേധം, ഈഫൽ ടവറിന് സമീപം പോർച്ചുഗലും ഫ്രാൻസുമായുള്ള യൂറോ കപ്പ് ഫുട്‌ബോൾ മത്സരം കാണുന്ന ജനസാഗരം, ഡേവിഡ് കാമറൂണിന്റെ രാജിപ്രഖ്യാപനം, മയക്കുമരുന്ന് മാഫിയകക്കെതിരായ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേറയുടെ അടിച്ചമർത്തലിൽ ഫിലിപ്പീൻസിലെ തെരുവുകളിൽ വെടിയേറ്റിവീണ നിരപരാധിയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന കാമുകി, പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റണെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സ്‌നോഹപുരസ്സരം ബരാക് ഒബാമ അവർക്കുനൽകിയ ആലിംഗനം തുടങ്ങി ഒരുപിടി ശ്രദ്ധേയ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.