സിഡ്‌നിയിലും സമീപപ്രദേശങ്ങളായ ന്യൂസൗത്ത് വെയ്ൽസും വരും ദിവസങ്ങളിൽ കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെ പിടിയിൽ അമരുമെന്ന് കാലവസ്ഥാ റിപ്പോർട്ട്. ന്യൂസൗത്ത് വെയ്ൽസിൽ തുടങ്ങിയ ചെറിയ മഴ വരും ആഴ്‌ച്ചകളിൽ കനക്കുമെന്നും വീശിയടിക്കുന്ന കാറ്റും വെള്ളപ്പൊക്കവും ജനജീവിതം ദുസ്സഹമാക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്.

തുടർച്ചയായ ആറ് ദിവസത്തേക്ക് സംസ്ഥാനത്ത് മഴയുടെ സാധ്യത 70 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച മഴ കൂടുതൽ രൂക്ഷമാകും.. വ്യാഴം, വെള്ളി ദിവസങ്ങളിൽ മുഴുവൻ തീരപ്രദേശത്തും മഴയും കാറ്റും വീശിയടിക്കും.

വ്യാഴം, വെള്ളി ദിവസങ്ങളിൽ കുറഞ്ഞത് 30 മില്ലിമീറ്റർ മഴയാണ് പ്രവചിച്ചിരിക്കുന്നത്. സിഡ്നിയും ഇല്ലവാറ പ്രദേശവും 25 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ മഴയ്ക്കും കാറ്റിനും 90 ശതമാനം സാധ്യതയുണ്ട്.