- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കേരളമാകെ കോടതിയിൽ ഹാജരാക്കുന്ന സർക്കാരിനും പൊലീസിനും വെല്ലുവിളിയായി ടിവി രാജേഷ് എംഎൽഎക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; പൊതു മുതൽ നശിപ്പിച്ച കേസിൽ എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത് തിരുവനന്തപുരം കോടതി; അറസ്റ്റ് വാറണ്ട് നിലവിലുള്ള എംഎൽഎയെ അറസ്റ്റ് ചെയാതെ കള്ളക്കളി തുടരാൻ പൊലീസും; ഇരട്ട നീതിയെന്ന് ആരോപിച്ച് ബിജെപി
തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ ടിവി.രാജേഷ് എം എൽ എ ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് - 5 (മാർക്ക് ലിസ്റ്റ് ) കോടതിയുടേതാണുത്തരവ്.മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്‌ട്രേട്ട് ജി.എസ്.മിഥുൻ ഗോപി മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. എം.എൽഎയുടെ പേർക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി. ശബരിമല പ്രക്ഷോഭത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ ്‌ചെയ്തിരുന്നു. അതിന് ശേഷം നിരവധി വാറണ്ട് കേസുകളിൽ പെടുത്തി കുടുക്കുകയും ചെയ്തു. ഇതോടെ വാറണ്ട് കേസുകളിൽ പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന വാദം ബിജെപി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടി വി രാജേഷിനെതിരായ വാറണ്ടും എത്തുന്നത്. നിലവിൽ നിയമസഭാ സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് തന്നെ രാജേഷിനെ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസറ്റ് ചെയ്യാനാവൂ. 2012 ലാണ് കേസിനാസ്പദമ
തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ ടിവി.രാജേഷ് എം എൽ എ ക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് - 5 (മാർക്ക് ലിസ്റ്റ് ) കോടതിയുടേതാണുത്തരവ്.മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്‌ട്രേട്ട് ജി.എസ്.മിഥുൻ ഗോപി മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു. എം.എൽഎയുടെ പേർക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി.
ശബരിമല പ്രക്ഷോഭത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ ്‌ചെയ്തിരുന്നു. അതിന് ശേഷം നിരവധി വാറണ്ട് കേസുകളിൽ പെടുത്തി കുടുക്കുകയും ചെയ്തു. ഇതോടെ വാറണ്ട് കേസുകളിൽ പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന വാദം ബിജെപി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ടി വി രാജേഷിനെതിരായ വാറണ്ടും എത്തുന്നത്. നിലവിൽ നിയമസഭാ സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് തന്നെ രാജേഷിനെ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസറ്റ് ചെയ്യാനാവൂ.
2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി പി എം നേതാക്കളായ ടി.വി.രാജേഷ് എംഎൽഎ, ബിജു, കെ.എസ്.സുനിൽകുമാർ, ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. പ്രതികൾ ന്യായ വിരോധമായി സംഘം ചേർന്ന് മ്യൂസിയം ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിച്ചുവെന്നുമാണ് കേസ്. ഈ കേസാണ് സിപിഎം എംഎൽഎയ്ക്ക് വിനയാകുന്നത്. ഈ കേസിലെ വാറണ്ട് ബിജെപി രാഷ്ട്രീമായി ചർച്ചയാക്കുകയും ചെയ്യും. സുരേന്ദ്രന് ഒരു നീതി രാജേഷിന് മറ്റൊരു നീതിയെന്ന വാദമാകും ഉയർത്തുക. ഇരട്ട നീതി ചർച്ചയാക്കുകയും ചെയ്യും.
സംഭവ ദിവസം തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/2012 ആയി മ്യൂസിയം എസ്‌ഐ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായി ന്യായ വിരോധമായി സംഘം ചേരൽ), 1984 ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. 2014 ഫെബ്രുവരി 3ന് സി സി 50/2014 നമ്പരായി കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു.
എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. മ്യൂസിയം എസ് ഐ സി പി എം എംഎൽഎ യെ ഭയന്ന് വാറണ്ടുത്തരവ് നടപ്പാക്കാത്തതിനാൽ കോടതി മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടറോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30, 2017 ജനുവരി 19, 2018 ഫെബ്രുവരി 7 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച വാറണ്ടുകൾ 'പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല' ,' ഒളിച്ചു മാറി നടക്കുന്നു ' 'വാസസ്ഥലം പൂട്ടിക്കിടക്കുന്നു' പരിസരവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നയില്ല' എന്നീ കളവായ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകി.
എംഎൽഎ മാരുടെ വാസസ്ഥലമായ പാളയം സാമാജിക മന്ദിരത്തിലെ നെയ്യാർ ബ്ലോക്ക് 7 ഡി യിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനാണ് മ്യൂസിയം സിഐയും പൊലീസ് പാർട്ടിയും ഭയക്കുന്നത്. മ്യൂസിയം പൊലീസിന്റെ നിഷ്‌ക്രിയത്വവും അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമസഭയിൽ എത്തുന്നത്. അറസ്റ്റിന് അനുമതി തേടി മുൻകൂർ അറിയിപ്പ് സ്പീക്കർക്ക് മ്യൂസിയം സിഐ നൽകിയിട്ടുമില്ല. നിയമസഭ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിന് മാത്രമേ സ്പീക്കറുടെ അനുമതി പൊലീസിന് ആവശ്യമുള്ളു.
മുമ്പ് കടകംപള്ളി സുരേന്ദ്രനെതിരായ വാറണ്ടുകൾ ഇതേ രീതിയിൽ മടക്കിയപ്പോൾ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സ്പീക്കർക്ക് നോട്ടീസ് നൽകി. തുടർന്ന് കടകംപള്ളി കോടതിയിൽ കീഴടങ്ങി മാപ്പപേക്ഷയും ജാമ്യാപേക്ഷയും സമർപ്പിച്ച് ജാമ്യം നേടുകയായിരുന്നു. ഇതിന് പിന്നാലെ മന്ത്രി എംഎം മണിക്കെതിരേയും കേസുകളുടെ പട്ടിക പുറത്തുവന്നിരുന്നു.