- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകീർത്തി കേസ്: നടി കങ്കണ റണാവത്തിന് എതിരെ വാറണ്ട്
മുംബൈ: അപകീർത്തി കേസിൽ നടി കങ്കണ റണാവത്തിനെതിരെ മുംബൈ കോടതിയുടെ വാറണ്ട്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ അപകീർത്തി കേസിൽ സമൻസ് അയച്ചിട്ടും ഹാജരാവാത്തതിനെത്തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
മാർച്ച് ഒന്നിനു ഹാജരാവൻ നിർദേശിച്ച് ഫെബ്രുവരി ഒന്നിനാണ് അന്ധേരി മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കങ്കണയ്ക്കു സമൻസ് അയച്ചത്. എന്നാൽ ഇന്ന് കങ്കണ കോടതിയിൽ എത്തിയില്ല. കേസ് കോടതി മാർച്ച് 22ലേക്കു മാറ്റി.
ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്. കങ്കണ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞെന്നാണ് ജാവേദ് അക്തറിന്റെ പരാതി. പരാതി അന്വേഷിച്ച് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
Next Story