തിരുവനന്തപുരം: ദിലീപും - മഞ്ജു വാര്യരും വിവാഹ മോചനത്തിലേക്ക് നീങ്ങാൻ കാരണം കാവ്യാ മാധവനാണെന്ന ഗോസിപ്പുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏറെക്കാലമായി ഈ ഗോസിപ്പ് മലയാളത്തിൽ ചുറ്റിത്തിരിയുന്നുണ്ട്. കാവ്യയാണ് മഞ്ജുവിന്റെ പ്രശ്‌നമെങ്കിൽ അത് സംസാരിച്ച് തീർക്കാമായിരുന്നില്ലേ എന്ന് ദിലീപ് തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു ഘട്ടത്തിലും വിവാഹ മോചനത്തിലേക്ക് നീങ്ങാൻ കാരണമെന്താണെന്ന് മഞ്ജു വാര്യർ ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്നാൽ ഈ ഗോസിപ്പുകളെ കുരിച്ച് കാവ്യ മാധവൻ പ്രതികരിച്ചു.

സൂപ്പർതാരങ്ങളായ ദിലീപിന്റെയും മഞ്ജുവാര്യരുടെയും വിവാഹമോചനം സംബന്ധിച്ച് തന്നെക്കുറിച്ച് പ്രചരിക്കുന്ന കഥകൾക്ക് ഉത്തരം പറയില്ലെന്നാണ് കാവ്യമാ മാധവൻ പറഞ്ഞത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഇത് സബന്ധിച്ച ചോദ്യത്തോടെ കാവ്യ മാധവൻ ക്ഷോഭിച്ചുകൊണ്ടാണ് മറുപടി നൽകിയയത്. എല്ലാറ്റിനും കാരണം താനാണോ? എന്ന മറുചോദ്യമാണ് കാവ്യ അഭിമുഖം ചെയ്തയാളോട് ഉന്നയിച്ചത്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അതിന് സമയമായിട്ടില്ല. ഗോസിപ്പുകൾ തന്നെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും കാവ്യ മാധവൻ വ്യക്തമാക്കി.

ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം വന്നാൽ ഇനിയും സ്വീകരിക്കുമെന്നും കാവ്യാ മാധവൻ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളരിപ്രാവിനു ശേഷം ഇത്തരമൊരു ഓഫറുമായി ആരും സമീപിച്ചിട്ടില്ല. കല്യാണമാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം അവസാന വാക്കെന്ന് വിശ്വസിച്ചിരുന്നെങ്കിലും വിവാഹത്തോടെ ഇത് മാറി. വീണ്ടും വിവാഹം ചെയ്യില്ലെന്ന് തുറന്നു പറയാൻ സാധിക്കില്ലെന്നും കാവ്യ പറയുന്നു.

വിവാഹമെന്ന സങ്കല്പത്തോട് എനിക്ക് വെറുപ്പില്ല. എല്ലാ അച്ഛനമ്മമാരേയും പോലെ എന്റെ അച്ഛനും അമ്മയ്ക്കും എന്റെ വിവാഹം ഗംഭീരമായി നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവരത് ഭംഗിയായി നടത്തുകയും ചെയ്തു. എന്നാൽ അത് സക്‌സസ് ആയില്ലെന്നു മാത്രം. അതവരുടെ കുഴപ്പമല്ലല്ലോ. എന്നാൽ ഞാനിപ്പോൾ അതൊന്നും ചിന്തിക്കുന്നില്ല. അങ്ങനൊരു യോഗം ഉണ്ടെങ്കിൽ ഇനി അപ്പോൾ ആലോചിക്കാം.

ഒറ്റയ്ക്കാകുമ്പോൾ ഒരു തുണയുണ്ടാകണമെന്ന ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ വിവാഹം കഴിഞ്ഞ് നാലാംദിനം തന്നെ ഇത് വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങും. തനിക്ക് മാത്രമാകും ഈ തോന്നലെന്ന് കരുതി വിവാഹിതരായ പലരുമായി ഇക്കാര്യം സംസാരിച്ചെന്നും എന്നാൽ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരു അഡ്ജസ്റ്റ്‌മെന്റിൽ പോകുന്നു എന്നായിരുന്നു മിക്കവരുടെയും മറുപടിയെന്നും അഭിമുഖത്തിൽ കാവ്യ പറയുന്നുണ്ട്.

പണ്ട് ഓർമ്മകൾ നീലേശ്വരത്തെ ചുറ്റിപ്പറ്റിയായിരുന്നു. ഇപ്പോൾ അതിൽ കുറച്ച് കൊച്ചിയുമായി ബന്ധപ്പെട്ടിമുണ്ട്. അതുകൊണ്ട് കൊച്ചി വിട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല. നീലേശ്വരത്ത് സ്വന്തമായി ഇപ്പോൾ വീടില്ലാത്തതിനാൽ നാട്ടിലേയ്ക്ക് പോകാൻ തോന്നുമ്പോൾ ചെന്ന് നിൽക്കാനായി കണ്ണൂരിൽ ഒരു ഫ്‌ളാറ്റെടുത്തിട്ടുണ്ട്. ഭാവിയെക്കുറിച്ച് ഒരുകാലത്ത് എല്ലാം പ്ലാൻ ചെയ്ത് ജീവിക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ അത് പാളിയതുകൊണ്ട് ഇനിയുള്ള കാര്യം വരുന്നത് പോലെ വരട്ടെയെന്നാണ് കാവ്യയുടെ പക്ഷം.