ഗാന്ധിനഗർ: മുൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. വോട്ടെടുപ്പിന്റെ തലേന്ന് മന്മോഹൻ സിങ് ദേഷ്യപ്പെടുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പാക്കിസ്ഥാൻ പ്രതിനിധികളുമായി മന്മോഹൻ സിങ് കൂടിക്കാഴ്‌ച്ച നടത്തിയതിനെ വിമർശിച്ച് മന്മോഹൻ സിങ് രംഗത്തെത്തിയതിനെ സൂചിപ്പിച്ചാണ് അമിത് ഷാ വിമർശനം ഉന്നിയച്ചത്. ഇതിനു മുമ്പ് മന്മോഹൻ സിങ് ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലാത്തതു കൊണ്ടാണ് ഇത്രയും ആശ്ചര്യമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കാതിരിക്കാൻ കോൺഗ്രസ് പാക്കിസ്ഥാനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് രൂക്ഷമായായിരുന്നു മന്മോഹൻ സിങ് പ്രതികരിച്ചത്. ഇതിലാണ് അമിത് ഷായുടെ പ്രതികരണം. 'മന്മോഹൻജിയോട് ഒരു കാര്യം ചോദിക്കാനുണ്ട്, ഒരു മുഖ്യമന്ത്രിയെ(നരേന്ദ്ര മോദി) 'മരണവ്യാപാരി' എന്നുവിളിച്ചപ്പോൾ നിങ്ങൾക്ക് ദേഷ്യം തോന്നിയില്ലേ. ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന പ്രധാനമന്ത്രിയെ മണിശങ്കർ അയ്യർ 'നീചൻ' എന്നുവിളിച്ചപ്പോളും താങ്കൾ അതിൽ തെറ്റുകണ്ടില്ല'.

അദ്ദേഹത്തിന്റെ ക്യാബിനറ്റ് പാസാക്കിയ ഓർഡിനൻസ് രാഹുൽ ഗാന്ധി വലിച്ചു കീറിയപ്പോൾ മന്മോഹൻ സിംഗിന്റെ ദേഷ്യം എവിടെയായിരുന്നുവെന്നും വോട്ടെടുപ്പിന് തലേന്ന് രാഹുൽ ഗാന്ധിയും മന്മോഹൻ സിംഗും ചേർന്ന് പ്രധാനമന്ത്രിയെ ആക്രമിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു.

അത്താഴ വിരുന്നിന്റെ കാര്യം മോദി വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് ഇന്ത്യ-പാക് ബന്ധത്തെ കുറിച്ചുമാത്രമാണ് അവിടെ ചർച്ച ചെയ്‌തെന്ന് മന്മോഹൻ സിങ് പറയുന്നത്. ഇക്കാര്യം ആദ്യം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്തു കൊണ്ടാണെന്നും ഷാ ചോദിച്ചു. നേനരത്തെ മോദിയുടെ പ്രസ്താവന മന്മോഹൻ സിങ് തള്ളിക്കളഞ്ഞിരുന്നു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് കള്ളം പ്രചരിപ്പിക്കുകയാണെന്നായിരുന്നു മന്മോഹൻ സിം്ഗ് പറഞ്ഞത്.