- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാർ തുടങ്ങി എല്ലാ ഇന്ത്യക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് റിലയൻസിന് നൽകി ആദ്യത്തെ ചതി; ജിയോയുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് മുഴുവൻ വിവരങ്ങളും ചോർത്തി ഹാക്കർമാർ; ആധാറും ജിയോയുമായി മുഴുവൻ ഇന്ത്യക്കാരും ചതിക്കപ്പെട്ട കഥ
ന്യൂഡൽഹി: റിലയൻസിന്റെ ജിയോയുമായി ബന്ധിപ്പിക്കുന്നതിന് മുഴുവൻ ഇന്ത്യക്കാരുടെയും ആധാർ വിവരങ്ങൾ നൽകിയ സർക്കാർ നടപടി വിനയാകുമോ? ജിയോയുടെ കസ്റ്റമർ റിലേഷൻസ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായുള്ള സംശയം ബലപ്പെട്ടതോടെയാണിത്. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ,, ഇ-മെയിൽ, സിം ആക്ടിവേഷൻ വിവരങ്ങൾ തുടങ്ങിയവ ചോർന്നതായാണ് സംശയിക്കുന്നത്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിവയെന്ന് റിലയൻസ് പറയുന്നു. ഞായറാഴ്ചയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ഫോണരീന ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ മാജിക്പാക് ഡോട്ട് കോം എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഫോണരീന റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ഉപഭോക്താക്കളുടെ ആധാർ വിവരങ്ങളും ചോർന്നതായി സംശയിക്കുന്നത്. എന്നാൽ, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോണരീന ഡോട്ട് കോം ശേഖരിച്ച വിവരങ്ങളിൽ ആധാറിലുള്ള വിവരങ്ങളോ ആധാർ നമ്പറോ ഉൾപ്പെട്ടിട്ടില്ല. പേരും ഫോൺ നമ്പറും ഇ-മ
ന്യൂഡൽഹി: റിലയൻസിന്റെ ജിയോയുമായി ബന്ധിപ്പിക്കുന്നതിന് മുഴുവൻ ഇന്ത്യക്കാരുടെയും ആധാർ വിവരങ്ങൾ നൽകിയ സർക്കാർ നടപടി വിനയാകുമോ? ജിയോയുടെ കസ്റ്റമർ റിലേഷൻസ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായുള്ള സംശയം ബലപ്പെട്ടതോടെയാണിത്. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ,, ഇ-മെയിൽ, സിം ആക്ടിവേഷൻ വിവരങ്ങൾ തുടങ്ങിയവ ചോർന്നതായാണ് സംശയിക്കുന്നത്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിവയെന്ന് റിലയൻസ് പറയുന്നു.
ഞായറാഴ്ചയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ഫോണരീന ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ മാജിക്പാക് ഡോട്ട് കോം എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് ഫോണരീന റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് ഉപഭോക്താക്കളുടെ ആധാർ വിവരങ്ങളും ചോർന്നതായി സംശയിക്കുന്നത്. എന്നാൽ, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഫോണരീന ഡോട്ട് കോം ശേഖരിച്ച വിവരങ്ങളിൽ ആധാറിലുള്ള വിവരങ്ങളോ ആധാർ നമ്പറോ ഉൾപ്പെട്ടിട്ടില്ല. പേരും ഫോൺ നമ്പറും ഇ-മെയിലും സിം ആക്ടിവേഷൻ വിവരങ്ങളുമാണ് ലഭ്യമായിട്ടുള്ളത്. മാജിക്പാക് ഡോട്ട് കോം എന്ന വെബ്‌സൈറ്റാകട്ടെ ഇപ്പോൾ പ്രവർത്തന രഹിതവുമാണ്. ഫോണരീനയിലുള്ള വിവരങ്ങൾ അനൗദ്യോഗികമാണെന്നാണ് ജിയോ അധികൃതർ നൽകുന്ന വിശദീകരണം. ജിയോയിൽ നൽകിയ വിവരങ്ങൾ സുരക്ഷിതമാണെന്നും വക്താവ് അറിയിച്ചു.
അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ച് മാത്രമേ വിവരങ്ങൾ കൈമാറിയിട്ടുള്ളൂ. അത്യാധുനിക സുരക്ഷാക്രമീകരമങ്ങളോടെയാണ് വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇത് ഇതേവരെ ചോർന്നുപോയിട്ടുമില്ല. ഫോണരീനയുടെ അവകാശവാദത്തെക്കുറിച്ച് അധികൃതരെ വിവരം ധരിപ്പിച്ചതായും ഇക്കാര്യത്തിൽ അവർ സത്വര നടപടികൾ സ്വീകരിക്കുന്നതായും ജിയോയുടെ വക്താവ് പറഞ്ഞു.
ആശങ്കപ്പെടേണ്ട കാര്യമിലല്ലെന്ന് ഐ.ടി. മന്ത്രാലയവും വ്യക്തമാക്കി. ബയോമെട്രിക് വിവരങ്ങളുൾപ്പെടെയുള്ള ആധാർവിവരങ്ങൾ ഇപ്പോഴും സുരക്ഷിതമാണ്. അത്രയെളുപ്പത്തിൽ ചോർത്തിയെടുക്കാവുന്നതല്ല ഈ വിവരങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി. ഹാക്കിങ് പോലുള്ള കാര്യങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രാലയവക്താവ് വ്യക്തമാക്കി.