കുവൈറ്റ്: റോഡിലേക്കും മറ്റും മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക. അശ്രദ്ധമായി മാലിന്യം നിക്ഷേപിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. റോഡരികിലും കെട്ടിടങ്ങൾക്കു സമീപവും വച്ചിരിക്കുന്ന കുപ്പത്തൊട്ടിയിലല്ലാതെ മാലിന്യം അശ്രദ്ധയോടെ വലിച്ചെറിയുന്നവർക്ക് 250 ദിനാർ പിഴ നൽകേണ്ടി വരും.

മാലിന്യം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരെ പിടികൂടി കനത്ത പിഴശിക്ഷ ഈടാക്കുന്നതിന് മുമ്പ് ഈ വിഷയത്തിൽ  ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതുകഴിഞ്ഞ് ആറ് മാസത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരുന്നതെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. രണ്ട് വർഷത്തിനകം പരിസ്ഥിതി കോടതിയും സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്.

രാജ്യം മാലിന്യമുക്തമാക്കുന്ന നടപടികളാണ് അധികൃതർ നടപ്പാക്കുന്നത്. റോഡരികിൽ മാലിന്യകൂമ്പാരം കെട്ടിക്കിടക്കാതിരിക്കാനാണ് ശ്രമം.