- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുനില കെട്ടിടങ്ങൾക്ക് കാവൽക്കാരും, സിസിടിവിയും നിർബന്ധം; മസ്കറ്റിലെ നഗരസഭ കെട്ടിടങ്ങളുടെ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ട് വരുന്നു
മസ്‌കറ്റ്: തലസ്ഥാന നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ മസ്‌കറ്റ് നഗരസഭ പുതിയ നിയമം കൊണ്ടുവരുന്നു. കൂടാതെ തലസ്ഥാന നഗരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന പഴയ കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചു. എല്ലാ ഇരുനില കെട്ടിടങ്ങളിലും കാവൽക്കാരനെ നിയമിക്കാനും ഒപ്പം എല്ലാ കെട്ടിടങ്ങളിലും സിസിടിവി ഘടിപ്പിക്കാന
മസ്‌കറ്റ്: തലസ്ഥാന നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താൻ മസ്‌കറ്റ് നഗരസഭ പുതിയ നിയമം കൊണ്ടുവരുന്നു. കൂടാതെ തലസ്ഥാന നഗരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന പഴയ കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാനും നഗരസഭ തീരുമാനിച്ചു.
എല്ലാ ഇരുനില കെട്ടിടങ്ങളിലും കാവൽക്കാരനെ നിയമിക്കാനും ഒപ്പം എല്ലാ കെട്ടിടങ്ങളിലും സിസിടിവി ഘടിപ്പിക്കാനും നിർദ്ദേശിക്കുന്നതാണ് പുതിയ നിയമം. വാണിജ്യ സ്ഥാപനങ്ങൾക്കും വീടുകൾക്കും ഈ നിയമം ബാധകമാക്കുമെന്ന് നഗരസഭാ വൃത്തങ്ങൾ അറിയിച്ചു.കവർച്ച വർധിച്ച സാഹചര്യത്തിലാണ് നഗരസഭ ഈ തീരുമാനത്തിൽ എത്തിയത്. വിലപ്പെട്ട സാധനങ്ങൾ വീടുകളിലും കെട്ടിടങ്ങളിലും സൂക്ഷിച്ച ശേഷം നീണ്ട അവധിക്ക് വീടുവിട്ടു പോവരുതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ചില പഴയ കെട്ടിടങ്ങൾ വിള്ളൽ വീണ് അപകടാവസ്ഥയിലായെന്ന പരിസരവാസികളുടെ പരാതിയെ ത്തുടർന്ന് വിദഗ്ധ എൻജിനീയർമാർ അടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കെട്ടിടത്തിന്റെ ഉറപ്പും കോൺക്രീറ്റിന്റെ ഗുണനിലവാരവും സംഘം വിലയിരുത്തും. ഇതിനു ശേഷം കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ച് സംഘം നഗരസഭയ്ക്ക് റിപ്പോർട്ട് നൽകും. സമീപത്തുള്ള കെട്ടിടങ്ങളെക്കുറിച്ച് പരാതിയുള്ള ആർക്കും നഗരസഭയുടെ ഹോട്ട്‌ലൈൻ നമ്പറിൽ പരാതി നൽകാം.