- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല.വെട്ടത്തൂകാർ ഗഫൂർ പി.ലില്ലീസിന് മുന്നിൽ
തിരൂർ: തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും കുടിക്കാൻ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാർ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസിന് മുന്നിലെത്തി. പടിഞ്ഞാറ് വശത്ത് അറബിക്കലും, തിരൂർ പുഴയും, കനോലി കനാലും ഉൾപ്പെടുന്ന പ്രദേശത്ത് ഉപ്പുവെള്ളം മാത്രമാണ് ലഭിക്കുന്നതെന്നും കുടിവെള്ളമാണ് തങ്ങളുടെ പ്രശ്നമെന്നും നാട്ടുകാർ സ്ഥാനാർത്ഥിയോട് പറഞ്ഞു. ഇന്നലെ വെട്ടം പഞ്ചായത്തിലായിരുന്ന ഗഫൂർ പി.ലില്ലീസിന്റെ പ്രചരണം.
വെട്ടം പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ഒരു സ്റ്റജ് കം കമ്മ്യൂണിറ്റിഹാൾ നടപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹം സൗജന്യമായി ഇവിടെ നടത്താൻ കഴിയുന്ന രീതിയിലാണ് ആസൂത്രണം ചെയ്യാൻ കരുതുന്നതെന്നും നാട്ടുകാരോട് ഗഫൂർ പി.ലില്ലീസ് പറഞ്ഞു. രാവിലെ ഒമ്പതിന് പടിയത്ത് പറമ്പിൽനിന്നും ആരംഭിച്ച് നാരായണൻ പടി, വെട്ടത്ത്ക്കാവ്, മുത്തോടത്ത് തറ, ഇല്ലത്തപ്പടി, പരിയാപുരം, ഈസ്റ്റ്അരിക്കാഞ്ചിറ, കാനൂർ, ആശാൻപടി, പടിയം, വാക്കാട്, വിദ്യാനഗർ, പുത്തങ്ങാടി, റഹ്മത്താബാദ്, പള്ളിപ്പറമ്പ്, പറവണ്ണ, മുറിവഴിക്കൽ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി ഏഴിന് ചച്ചാട്ടിരിയിൽ സമാപിച്ചു.