- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജല അഥോറിറ്റിയിലെ ഏമാന്മാർക്കെന്താ കൊമ്പുണ്ടോ? ലക്ഷങ്ങൾ ശമ്പളം പറ്റുന്ന എൻജീനീയർമാർ അംഗങ്ങളായ സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ വെള്ള കുടിശ്ശിക 1.82 ലക്ഷം രൂപ! കുടിശ്ശികക്കാരെ പിടിക്കേണ്ട ഉദ്യോഗസ്ഥൻ പ്രസിഡന്റായതോടെ രണ്ട് കൊല്ലമായി ബില്ലടക്കുന്നില്ല; എല്ലാം ശരിയാക്കാൻ കയറിയ മന്ത്രി മാത്യു ടി തോമസും വേലി വിളവ് തിന്നുന്നത് അറിയുന്നില്ലേ?
തിരുവനന്തപുരം: വെള്ളം സർവ്വത്രയുണ്ടെങ്കിലും അതിന്റെ പണം പിരിച്ചെടുക്കുന്നതിൽ അത്ര താത്പര്യമില്ലാത്ത വകുപ്പാണ് ജലസേചന വകുപ്പ്. സാധാരക്കാരൊക്കെ വീട്ടിലെ കുടിവെള്ളം മുടങ്ങാതിരിക്കാൻ സമയത്തു തന്നെ കാശടയ്ക്കുമെങ്കിലും വല്യ വല്യ പുള്ളികളൊന്നും വാട്ടർ ചാർ്ജ്ജ് അടയ്ക്കാറില്ല. അതു ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണെങ്കിൽ അവർക്കതു തീരെ ശീലമില്ല. എല്ലാം ശരിയാക്കുമെന്ന വാഗദാനത്തിൽ മന്ത്രിയായ മാത്യു ടി തോമസിനെ പോലും നോക്കു കുത്തിയാക്കിയാണ് ഉദ്യോഗസ്ഥഭരണം വാട്ടർ അഥോറിറ്റിയിൽ ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ളത് 1400 കോടി രൂപയാണ്. അത് പിരിക്കാൻ ബാധ്യതയുള്ള എഞ്ചിനിയർമാരുടെ സംഘടന അഥോറിറ്റിയിൽ അടയ്ക്കാനുള്ളതാവട്ടെ 1.82 ലക്ഷം രൂപ. അസ്സോസിയേഷൻ ഓഫ്പബ്ലിക് ഹെൽത്ത് എഞ്ചിനീയേഴ്‌സ് കേരള എന്ന സംഘടനയുടെ പ്രസിഡന്റിന്റെ പേരിൽ കവടിയാറിലുള്ള KDR /13606/N എന്ന നമ്പരിലുള്ള കെട്ടിടത്തിന്റെ കണക്ഷനിൽ രണ്ടു വർഷത്തോളമായി ബിൽ ഒന്നും അടയ്ക്കാറില്ല. ഈ കണക്ഷൻ വിച്ഛേദിക്കും എന്ന് കാട്ടി നോട്ടീസ് നൽകിയെങ്കിലും പണമടയ്ക്ക
തിരുവനന്തപുരം: വെള്ളം സർവ്വത്രയുണ്ടെങ്കിലും അതിന്റെ പണം പിരിച്ചെടുക്കുന്നതിൽ അത്ര താത്പര്യമില്ലാത്ത വകുപ്പാണ് ജലസേചന വകുപ്പ്. സാധാരക്കാരൊക്കെ വീട്ടിലെ കുടിവെള്ളം മുടങ്ങാതിരിക്കാൻ സമയത്തു തന്നെ കാശടയ്ക്കുമെങ്കിലും വല്യ വല്യ പുള്ളികളൊന്നും വാട്ടർ ചാർ്ജ്ജ് അടയ്ക്കാറില്ല. അതു ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണെങ്കിൽ അവർക്കതു തീരെ ശീലമില്ല. എല്ലാം ശരിയാക്കുമെന്ന വാഗദാനത്തിൽ മന്ത്രിയായ മാത്യു ടി തോമസിനെ പോലും നോക്കു കുത്തിയാക്കിയാണ് ഉദ്യോഗസ്ഥഭരണം
വാട്ടർ അഥോറിറ്റിയിൽ ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ളത് 1400 കോടി രൂപയാണ്. അത് പിരിക്കാൻ ബാധ്യതയുള്ള എഞ്ചിനിയർമാരുടെ സംഘടന അഥോറിറ്റിയിൽ അടയ്ക്കാനുള്ളതാവട്ടെ 1.82 ലക്ഷം രൂപ. അസ്സോസിയേഷൻ ഓഫ്പബ്ലിക് ഹെൽത്ത് എഞ്ചിനീയേഴ്‌സ് കേരള എന്ന സംഘടനയുടെ പ്രസിഡന്റിന്റെ പേരിൽ കവടിയാറിലുള്ള KDR /13606/N എന്ന നമ്പരിലുള്ള കെട്ടിടത്തിന്റെ കണക്ഷനിൽ രണ്ടു
വർഷത്തോളമായി ബിൽ ഒന്നും അടയ്ക്കാറില്ല. ഈ കണക്ഷൻ വിച്ഛേദിക്കും എന്ന് കാട്ടി നോട്ടീസ് നൽകിയെങ്കിലും പണമടയ്ക്കാൻ ഈ സംഘടന തയ്യാറായിട്ടില്ല.
പൊതുമരാമത്തു വകുപ്പിൽ നിന്ന് അടർത്തിയെടുത്താണ് 1984ൽ സംസ്ഥാന സർക്കാർ ജലവിഭവ വകുപ്പ് രൂപീകരിച്ചത്. വെള്ളം വില്പന പ്രതിവർഷം കൂടുന്നെങ്കിലും വരുമാനത്തിൽ അത്ര വരവില്ല. അതുകൊണ്ടു തന്നെ വാട്ടർ അഥോറിറ്റി നഷ്ടത്തിൽ പെട്ടു വെള്ളം കുടിക്കുകയാണ്.
ജലവിഭവ വകുപ്പിന്റെ സർവ്വാധികാരികളാണ് എൻജിനീയർമാർ. ഇവരറിയാതെ ഒരു കാര്യവും ഡിപ്പാർട്ടുമെന്റിൽ നടക്കാറില്ല. വാട്ടർ അഥോറിറ്റിയെ നിയന്ത്രിക്കുന്നവരാണ് ഇവർ. ഇവരുടെ സംഘടനയായ അസോസിയേഷൻ ഒഫ് പബ്‌ളിക് ഹെൽത്ത് എൻജിനിയേഴ്‌സിന്റെ ആസ്ഥാന മന്ദിരത്തിൽ വെള്ളക്കുടിശിക 1,82,032 രൂപയാണ്. 2015ന് ശേഷം ഒരു പൈസ പോലും വെള്ളക്കരമായി അസോസിയേഷൻ അടച്ചിട്ടില്ല.
വാട്ടർ അഥോറിറ്റിയുടെ ആസ്ഥാനത്തിനടുത്ത് കവടിയാറിലാണ് അസോസിയേഷൻ ഒഫ് പബ്‌ളിക് ഹെൽത്ത് എൻജിനിയേഴ്‌സിന്റെ ആസ്ഥാന മന്ദിരം നിലകൊള്ളുന്നത്. കവടിയാർ സെക്ഷൻ ഓഫീസിന്റെ കീഴിലാണ് ഈ മന്ദിരവും. വെള്ളക്കുടിശിക അടച്ചില്ലെങ്കിൽ പിടിക്കേണ്ട എൻജിനിയർ തന്നെയാണ് ഈ സംഘടനയുടെ പ്രസിഡന്റ. പിന്നെങ്ങനെയാണ് കുടിശിക പിടിച്ചെടുക്കുക?
സാധാരണക്കാരൻ മൂന്ന് ഗഡു കുടിശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കാൻ വെമ്പൽ കൊള്ളുന്ന വാട്ടർ അഥോറിറ്റിയിൽ അപ്പോൾ രണ്ട് തരം നിയമമോ എന്നു തോന്നിയാൽ അത്ഭുതപ്പെടേണ്ട. വാട്ടർ അഥോറിറ്റിയിൽ എൻജിനിയർമാർക്കെന്തുമാകാമെന്നോ. 3000 രൂപയ്ക്കപ്പുറത്ത് കുടിശിക കണ്ടാൽ അപ്പോൾ കട്ട് ചെയ്യുന്ന രീതിയാണുള്ളത്. ഇവിടെ കുടിശ്ശിക രണ്ടുലക്ഷത്തോളമെത്തിയിട്ടും ആരും കണ്ട മട്ട് കാണിക്കുന്നില്ല.
വാട്ടർ അഥോറിറ്റി ഇപ്പോഴും നഷ്ടത്തിൽ തന്നെയാണ്. ജനങ്ങൾക്കെല്ലാം അത്യാവശ്യമുള്ള വെള്ളം വിൽക്കുന്ന സ്ഥാപനം നഷ്ടത്തിലായത് ഇതുപോലെയുള്ള കെടുകാര്യസ്ഥത മൂലമാണ് . പാവപ്പെട്ടവൻ ബില്ലടച്ചില്ലെങ്കിൽ കുടിവെള്ള പൈപ്പ് ലൈൻ കട്ട് ചെയ്യുന്ന ജലഅഥോറിറ്റി മാസം തോറും സർക്കാർ ഖജനാവിൽ നിന്നു ചോർത്തുന്നത് 20 കോടിയിലധികം രൂപയാണ്.
വെള്ളക്കരം ഇനത്തിൽ കിട്ടാനുള്ളത് വളര വലിയ തുകകളാണ്. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും വരെ വലിയ തുകയാണ് അടയ്ക്കാനുള്ളത്. വെള്ളക്കരം കൊടുക്കാതെ വൻകിട സ്ഥാനങ്ങളും ഫ്ളാറ്റുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും വരെ അഥോറിറ്റിയെ പറ്റിക്കുന്നുണ്ട്. എന്നാൽ ബില്ല് അടച്ചില്ലെങ്കിൽ വൻകിടക്കാർക്കെതിരേ ഒരു നടപടിയും സ്വീകരിക്കാറുമില്ല. ഏതാണ്ട് 800 കോടിയോളം രൂപയാണ് വെള്ളക്കരത്തിന് പിരിഞ്ഞു കിട്ടാനുള്ളത്.
വൻ നഷ്ടത്തിലൂടെയാണ് ഓരോ സാമ്പത്തിക വർഷവും ജല അഥോറിറ്റി കടന്നു പോകുന്നത്. 2015 വരെ 2620.39 കോടിയായിരുന്നു നഷ്ടം. 2016 മാർച്ച് വരെ മാത്രം നഷ്ടം 168 കോടി രൂപ. ഒരു മാസം 20 കോടിയോളം രൂപയുടെ നഷ്ടം. 2015-16ലെ അഥോറിറ്റിയുടെ വരുമാനം 848.12 കോടി രൂപ ഇതേ വർഷം ചെലവ് 1016.13 കോടി രൂപയാണ്. കരാറുകാർക്കു നൽകാനുള്ള തുക വേറെ. ഉൽപാദന ചെലവ് കൂടുതലും വരുമാനം കുറവുമാണ് അഥോറിറ്റിയുടെ ശാപം. അടിക്കടിയുള്ള പൈപ്പുപൊട്ടലും അറ്റകുറ്റ പണികളും മൂലമുള്ള ബാധ്യതയും അഥോറിറ്റിയെ വെള്ളം കുടിപ്പിക്കുന്നു.
എന്നാൽ ഇതുപോലെയല്ല ജല അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നടപടി. പണം നല്കി മാതൃകയാകേണ്ടവർ തന്നെയാണ് ഇവിടെ ബില്ലടയ്ക്കാതിരിക്കുന്നത്. ഇതിനെന്താണ് ന്യായീകരണമുള്ളത് . നിയമം നടപ്പാക്കേണ്ടവർ തന്നെ അത് ലംഘിക്കുമ്പോൾ നോക്കുകുത്തിയാവുന്നത് സർക്കാർ സംവിധാനങ്ങളാണ്. ലക്ഷക്കണക്കിനു തുക കുടിശ്ശിക വരുത്തിയ നടപടി തിരുത്താൻ ഉടൻ തന്നെ നടപടി ഉണ്ടാവണം